Connect with us
48 birthday
top banner (1)

Kerala

ഫൂട്ട് വെയര്‍ മേഖലയില്‍ അശാസ്ത്രീയമായ ബിഐഎസ്: ധര്‍ണ സംഘടിപ്പിച്ചു

Avatar

Published

on

കോഴിക്കോട് : ഫൂട്ട് വെയര്‍ നിര്‍മ്മാ ണ മേഖലയില്‍ അശാസ്ത്രീയമായ ബിഐഎസ് നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രധിഷേധങ്ങള്‍ക്കു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കേരള ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികളുടെ സമര സംഘടനയായ എംഎസ്എംഇ ഫൂട്ട് വെയര്‍ സെക്ടര്‍ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ധര്‍ണ നടന്നു. നല്ലളം വ്യവസായ കേന്ദത്തില്‍ നടന്ന ധര്‍ണ ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ വി.കെ.സി റസാക്ക് ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഉത്തരപ്രദേശിലെ ആഗ്ര,പഞ്ചാബിലെ ജലന്തര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഫൂട്ട് വെയര്‍ നിര്‍മ്മാണ വ്യവസായികളും തൊഴിലാളികളും വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി സമരത്തിലാണ്.മൈക്രോ, സ്മാള്‍ എന്റര്‍പ്രൈസുകളെ സംബന്ധിച്ചിടത്തോളം ബിഐഎസ് പറയുന്ന അശാസ്ത്രീയമായ സ്റ്റാന്‍ഡേര്‍ഡുകള്‍ ആലോചിക്കുന്നതിനു പോലും സാധ്യത കുറവാണ്. 300 രൂപയുടെ ചെരുപ്പിനും 15000 രൂപയുടെ ചെരുപ്പിനും ഒരു സ്റ്റാന്‍ഡേര്‍ഡാണ് നിലവില്‍ നിരകര്‍ഷിച്ചിരിക്കുന്നത് എന്നത് ഫുട്‌വെയര്‍ വ്യവസായത്തെ സംബധിച്ചിടത്തോളം തീര്‍ത്തും അശാസ്ത്രീയമാണ്.കണ്‍വീനര്‍ ബാബു മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്‌ഐഎ സംസ്ഥാന വൈസ് പ്രസിഡന്റ് എ.വി സുനിൽനാഥ്, സിഫി കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ പി.പി മുസമ്മില്‍, ഫൂമ പ്രസിഡന്റ് എം.രജിത്ത് എന്നിവര്‍ സംസാരിച്ചു. കെഎസ്എസ്‌ഐഎ ജില്ലാ പ്രസിഡന്റ് എം. അബ്ദുറഹിമാന്‍ സ്വാഗതവും, എഫ്ഡിഡിസി ഡയരക്ടര്‍ കെ.പി.എ ഹാഷിം നന്ദിയും പറഞ്ഞു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Thrissur

ശശി തരൂര്‍ എം.പി.ചേലക്കര യുവജനങ്ങളുമായി സംവദിക്കുന്നു

Published

on

ചേലക്കര: ശശി തരൂര്‍ എം.പി. ചേലക്കരയില്‍ സംവദിക്കുന്നു. ചേലക്കര സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് ചേലക്കര ജനാകിറാം ഓഡിറ്റോറിയത്തിലാണ് ‘മീറ്റ് വിത്ത് ശശി തരൂര്‍’ എന്ന പേരില്‍ സംവാദ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. നാടിന്റെ വികസനം നമ്മളിലൂടെ എന്നതാണ് ചര്‍ച്ചാവിഷയം. നാടിന്റെ വികസന സ്വപ്‌നങ്ങള്‍,വിദ്യാഭ്യാസ-തൊഴില്‍ മേഖലയില്‍ യുവതി-യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി കാര്‍ഷിക-സാംസ്‌കാരിക-രാഷ്ട്രീയ-വിദ്യാഭ്യാസ-ആരോഗ്യ-വിദ്യാഭ്യാസ-തൊഴില്‍ മേഖലകളിലെ വിഷയങ്ങളാണ് ചര്‍ച്ചചെയ്യുന്നതെന്ന് സംഘാടകരായ അഡ്വ.എല്‍ദോ പൂക്കുന്നേല്‍,മോജു മോഹന്‍,അജിത്ത് താന്നിക്കല്‍ എന്നിവര്‍ അറിയിച്ചു.

Continue Reading

Kasaragod

വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ചികിത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു

Published

on

കാ​സ​ര്‍​ഗോ​ഡ്: നീ​ലേ​ശ്വ​രം വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തി​ല്‍ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. കി​ണാ​വൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷ്(32) ആ​ണ് മ​രി​ച്ച​ത്. കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.
ഇ​തോ​ടെ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ചോ​യ്യം​കോ​ട് കി​നാ​നൂ​ര്‍ സ്വ​ദേ​ശി സ​ന്ദീ​പ് (38) ശ​നി​യാ​ഴ്ച മ​രി​ച്ചി​രു​ന്നു. ക​ണ്ണൂ​ര്‍ ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം.
അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് 99 പേ​രാ​ണ് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​തി​ല്‍ 31 പേ​ര്‍ ഐ​സി​യു​വി​ലും നാ​ല് പേ​ര്‍ വെ​ന്‍റി​ലേ​റ്റ​റി​ലു​മാ​ണ്.

Advertisement
inner ad
Continue Reading

Kerala

കുഴൽപ്പണക്കേസ്‌ തുടരന്വേഷണം കണ്ണിൽ പൊടിയിടാൻ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരായ കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം കണ്ണിൽ പൊടിയിടാനെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മൂന്ന് വർഷം കഴിഞ്ഞാണോ പുനരന്വേഷണം. ഇപ്പോഴത്തെ പുനരന്വേഷണത്തിന്റെ പ്രസക്തിയെന്താണെന്നും സതീശൻ ചോദിച്ചു.

കൊടകരയിലെ പോലീസ് റിപ്പോർട്ട് കേന്ദ്ര ഏജൻസികൾ പൂഴ്ത്തി. ഇത് ഒരു രാഷ്ട്രീയ ആരോപണമായി പോലും പിണറായി വിജയൻ ഉന്നയിച്ചിട്ടില്ല. രാഹുൽ ഗാന്ധിക്കെതിരെ ആക്രമണം നടത്തിയ പിണറായി വിജയൻ ബിജെപി നേതാക്കൾക്കെതിരെ കിട്ടിയ ഈ സംഭവം മൂടിവച്ചു. കാരണം കേരളത്തിലെ സിപിഎമ്മും കേന്ദ്രത്തിലെ ബിജെപിയും കൂടി ധാരണയുണ്ടാക്കിയിട്ടാണ് ഈ കേസിൽ മുന്നോട്ടു പോകുന്നതെന്നും സതീശൻ ആരോപിച്ചു. സുരേഷ് ഗോപിയുടെ കേസിൽ ആംബുലൻസ് ഉപയോഗിച്ചതിന് കേസെടുത്തതുപോലെയാണ് ഇതും. ആറ് മാസം കഴിഞ്ഞാണോ ഇവരുടെ പോലീസ് അറിയുന്നത് സുരേഷ് ഗോപി ആംബുലൻസിലാണ് വന്നതെന്ന്. ഈ രാജ്യത്തെ മുഴുവൻ ആളുകളും മാധ്യമങ്ങളിലൂടെ കണ്ടതാണ്. മുൻപിൽ പോലീസിൻ്റെ പൈലറ്റും പുറകിൽ പോലീസിന്റെ എസ്കോർട്ടുമായി വന്ന മന്ത്രിമാരോടുപോലും വരരുതെന്ന് പറഞ്ഞിടത്താണ് സുരേഷ് ഗോപി എത്തിയത്. ആറ് മാസം കഴിഞ്ഞ് ഇപ്പോളാണോ കേസെടുക്കുന്ന ത്. ആരെയാണ് ഈ സർക്കാർ കബളിപ്പിക്കുന്നതെന്നും സതീശൻ ചോദിച്ചു.

Advertisement
inner ad

ബിജെപിയിൽ ഇത് വലിയ പ്രശമായിരിക്കു കയാണ്. ബിജെപിയിൽ ശോഭ സുരേന്ദ്രനെ ഒഴിവാക്കാൻ ഒരു വിഭാഗം പ്രവർത്തിക്കുന്നു. അതിനു പിണറായുടെ പിന്തുണയുണ്ടെന്നാണ് ശോഭയുടെ ആരോപണം. പാലക്കാട്ട് സിപിഎം സ്ഥാനാർഥിയെ കെട്ടിയിറക്കിയതിനെതിരെ ഒരു കൂട്ടം നേതാക്കൾ വെല്ലുവിളിച്ചിരിക്കു കയാണെന്നും കോൺഗ്രസിൽ യാതൊരു പ്രശ്‌നവുമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured