Connect with us
48 birthday
top banner (1)

Health

വിവാഹ ചടങ്ങിന് പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ: വില്ലനായത് വെൽകം ഡ്രിങ്കിലെ ഐസ്

Avatar

Published

on

പാലക്കാട്: ഷൊർണൂരിലെ വിവാഹ സൽക്കാര ചടങ്ങിൽ ഭക്ഷ്യ വിഷബാധ. വെൽകം ഡ്രിങ്കിലെ ഐസാണെന്നാണ് ഭക്ഷ്യ വിഷബാധയ്ക്ക് കാരണമായത് എന്നാണ് നിഗമനം. വധുവും വരനും ഉൾപ്പെടെ 150 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. പാചകക്കാർക്ക് ആരോഗ്യ കാർഡില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് കാറ്ററിംഗ് സ്ഥാപനത്തിൻ്റെ ലൈസൻസ് 2 മാസത്തേക്ക് റദ്ദാക്കി.

Advertisement
inner ad

Health

നഴ്‍സിന്റെ ഭർത്താവിന് കോളറ; രോഗവിവരം പുറത്തുവിടാതെ ആരോഗ്യവകുപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്കു കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോളറ രോഗികളെ പരിചരിച്ച നഴ്‌സിന്റെ ഭര്‍ത്താവിനാണ് അസുഖം ബാധിച്ചത്. എന്നാൽ 2 ദിവസം മുൻപ് സ്ഥിരീകരിച്ച രോഗബാധ ആരോഗ്യവകുപ്പ് പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു. കോളറ വ്യാപനമുണ്ടായ നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ ഹോസ്റ്റലുമായി നേരിട്ടു ബന്ധമില്ലാത്ത യുവാവിനാണു പുതുതായി കോളറ ബാധിച്ചത്.

Continue Reading

Death

എറണാകുളത്ത് എച്ച് 1 എൻ 1 ബാധിച്ച് നാല് വയസുകാരൻ മരിച്ചു

Published

on

കൊച്ചി: എച്ച് 1 എൻ 1 ബാധിച്ച് സംസ്ഥാനത്ത് നാല് വയസുകാരൻ മരിച്ചു. എറണാകുളം ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് വൺ എൻ വൺ പോസിറ്റീവായിരുന്നു എന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.മലപ്പുറത്ത് എച്ച് വൺ എൻ വൺ ബാധിച്ച് കഴിഞ്ഞ ദിവസം ഒരാൾ മരിച്ചിരുന്നു. പൊന്നാനി സ്വദേശി സൈഫുനിസ്സയാണ് മരിച്ചത്. 47 വയസ്സായിരുന്നു. രണ്ടാഴ്ച മുൻപാണ് സൈഫുനിസക്ക് പനി ബാധിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ഈ മാസം 14 നാണ് തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

Continue Reading

Health

മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

Published

on

മലപ്പുറം: സംസ്ഥാനത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. മലപ്പുറം നിലമ്പൂരിൽ ഒരു അതിഥി തൊഴിലാളിക്കും പൊന്നാനിയിൽ 3 സ്ത്രീകൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് മൂന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചത്.

Continue Reading

Featured