Connect with us
head

Kannur

വിവാഹ സദ്യയിലും ഭക്ഷ്യവിഷം, 45 പേർ ആശുപത്രിയിൽ

Avatar

Published

on

കണ്ണൂർ : മലപ്പട്ടത്ത് ഭക്ഷ്യവിഷബാധ. 25 പേർ ഇന്ന് വിവിധ ആശുപത്രികളിൽ ചികിൽസ തേടി. കഴിഞ്ഞ ദിവസം 20 പേർ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച മലപ്പട്ടം കുപ്പത്ത് നടന്ന വിവാഹ ചടങ്ങിനിടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യബാധ ഏറ്റത്. ആർക്കും ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് കണ്ണൂർ ഡിഎംഒ പറഞ്ഞു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ദമ്പതികൾ വെന്തു മരിച്ച കാർ അപകടത്തിനു പിന്നിൽ സീറ്റിനടയിൽ സൂക്ഷിച്ച പെട്രോൾ

Published

on

കണ്ണൂർ: കണ്ണൂരിൽ ദമ്പതികൾ വെന്തു മരിക്കാനിടയായ കാർ അപകടത്തിനു കാരണം കാർ ഓടിച്ചിരുന്ന പ്രജിത്ത് സീറ്റിനടിയിൽ സൂക്ഷിച്ച പെട്രോൾ ആയിരുന്നു എന്ന് മോട്ടോർ വാഹന വകുപ്പ്. കാറിനുള്ളിൽ രണ്ട് കുപ്പി പെട്രോൾ സൂക്ഷിച്ചിരുന്നുവെന്നും ഷോർട്ട് സർക്യൂട്ട് വഴിയുണ്ടായ തീ കൂടുതൽ വേഗത്തിൽ പടർന്ന് പിടിക്കാൻ ഇത് ഇടയാക്കിയെന്നുമാണ് എം വി ഡി കണ്ടെത്തൽ.
ജെസിബി ഡ്രൈവർ ആയിരുന്ന മരിച്ച പ്രജിത്ത് രണ്ട് കുപ്പി പെട്രോൾ കാർ ഡ്രൈവിങ്ങ് സീറ്റിന്റെ അടിയിൽ വച്ചിരുന്നു.
കാറിന്റെ പെട്രോൾ ടാങ്ക് പൊട്ടാതിരുന്നിട്ടും തീ ആളിപ്പടരാൻ കാരണമിതാണ്. എയർ പ്യൂരിഫയർ ഉണ്ടായിരുന്നതും അപകടത്തിന്റെ ആഘാതം കൂട്ടി. തീ ഡോറിലേക്ക് പടർന്നതിനാൽ ലോക്കിങ്ങ് സിസ്റ്റവും പ്രവർത്തനരഹിതമായി എന്നാണ് കണ്ടെത്തൽ.
ഇന്നലെ രാവിലെയാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിൽ തീ പിടിച്ച് പൂർണ ഗർഭിണിയായ യുവതിയും ഭർത്താവും മരിച്ചത്. കുറ്റ്യാട്ടൂർ സ്വദേശികളായ റീഷയും പ്രജിത്തുമാണ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വെന്തുമരിച്ചത്. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന ഇവരുടെ മൂത്ത കുട്ടി ഉൾപ്പെടെ നാലു പേർ രക്ഷപ്പെട്ടിരുന്നു.

Continue Reading

Kannur

ഓടിക്കൊണ്ടിരുന്ന കാറിൽ വീണ്ടും തീ, ഡ്രൈവർ ഇറങ്ങിയോടി

Published

on

തിരവനന്തപുരം: ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിക്കുന്ന ദുരന്തങ്ങൾ ആവർത്തിക്കുന്നു. വെഞ്ഞാറമ്മൂടിൽ ഇന്നു രാവിലെ ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചു. തീ പടരുന്നതു കണ്ട ഉടൻ സഡൻ ബ്രേക്കിട്ട് നിർത്തി ഡ്രൈവർ ഇറങ്ങിയോടിയതു മൂലം വൻ ദുരന്തം ഒഴിവായി. കാറിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ മുൻഭാ​ഗം പൂർണാമായി കത്തി നശിച്ചു ‌സംസ്ഥാനത്ത് ഓടുന്ന വാഹനങ്ങളിൽ തീ ആളുന്നത് പതിവായിട്ടുണ്ട്. കണ്ണൂരിൽ ഇന്നലെ രാവിലെ ഉണ്ടായ അപകടത്തിൽ ​ഗർഭിണി അടക്കം രണ്ടു പേര് ദാരുണമായി വെന്തു മരിച്ചിരുന്നു.

Continue Reading

Kannur

കാർ കത്തുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത്
അന്വേഷിക്കണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ

Published

on

കണ്ണൂർ: കാറുകൾ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന്
പരിശോധിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

സംസ്ഥാന ഗതാഗത കമ്മീഷണറും പുതിയ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന കേന്ദ്ര ഏജൻസിയായ പൂനയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ ഡയറക്ടറും
മൂന്നാഴ്ചക്കകം വിശദീകരണം സമർപ്പിക്കണമെന്ന്
ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. കാറുകളുടെ മെക്കാനിക്കൽ തകരാറാണോ അപകടങ്ങൾക്ക് പിന്നിലെന്ന് പ്രത്യേകം പരിശോധിക്കണം.

Advertisement
head

കണ്ണൂരിൽ കാർ കത്തി രണ്ടു പേർ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിലാണ് നടപടി. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്.

Advertisement
head
Continue Reading

Featured