Delhi
സംസ്ഥാനത്ത് അരിവില വര്‍ധിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍
ന്യൂഡല്‍ഹി: സംസ്ഥാനത്ത് അരി വില കൂടിയേക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍. എഫ്.സി.ഐയുടെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്‌കീമില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുമതിയില്ലാത്തത് തിരിച്ചടിയാകുമെന്നും മന്ത്രി വ്യക്തമാക്കി.ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണ്. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റില്‍ വേണം. ധനമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി ജി.ആര്‍. അനില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Delhi
അമിത് ഷാക്കെതിരെയ പരാമർശം; രാഹുൽ ഗാന്ധിക്കെതിരായ നടപടി സ്റ്റേ ചെയ്ത് സുപ്രീംകോടതി
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ നടത്തിയ വിമർശനത്തിൽ ബിജെപി നൽകിയ മാനനഷ്ടക്കേസിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്ക് സുപ്രീം കോടതിയിൽനിന്ന് ആശ്വാസം. കേസിലെ വിചാരണ നടപടികൾ കോടതി സ്റ്റേ ചെയ്തു. രാഹുൽ ഗാന്ധിയുടെ ഹർജിയിൽ ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ജാർഖണ്ഡ് സർക്കാരിനും പരാതിക്കാരനും നോട്ടീസ് അയച്ചു. 2019ൽ ബിജെപി പ്രവർത്തകനായ നവീൻ ഝാ ആണ് അമിത് ഷായ്ക്കെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ് ഫയൽ ചെയ്തത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ചൈബാസയിൽ നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി അമി ത് ഷായെ ‘കൊലപാതകി’ എന്ന് വിളിച്ചതായാണ് ആരോപണം. ബിജെപിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശമാണ് രാഹുൽ നടത്തിയതെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
Delhi
ആര്‍.ജികര്‍ ബലാത്സംഗകൊലയില്‍ ശിക്ഷാവിധി നാളെ
ന്യൂഡല്‍ഹി: ആര്‍.ജികര്‍ ബലാത്സംഗകൊലയില്‍ ശിക്ഷാവിധി നാളെ. സെലദാഹ് കോടതിയാണ് കേസില്‍ ശിക്ഷ വിധിക്കുക. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് ആര്‍.ജികര്‍ മെഡിക്കല്‍ കോളജില്‍ ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
കേസിലെ പ്രതിയായ സിവിക് വളണ്ടിയര്‍ സഞ്ജയ് റോയിക്ക വധശിക്ഷ നല്‍കണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. നീതി നടപ്പാകുന്ന രീതിയിലുള്ള വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് പെണ്‍കുട്ടിയുടെ പിതാവ് പ്രതികരിച്ചു. ഡി.എന്‍.എ റിപ്പോര്‍ട്ട് ഉള്‍പ്പടെ പരിഗണിച്ച് കേസില്‍ വിധിയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങള്‍ കോടതികള്‍ കയറി ഇറങ്ങുകയായിരുന്നു. ഒരു കേസ് ഹൈകോടതി പരിഗണിക്കുമ്പോള്‍ മറ്റൊന്ന് സുപ്രീംകോടതിയുടെ പരിഗണനയാണെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് ഒമ്പതിനാണ് ആര്‍.ജെകര്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ 31കാരിയായ പി.ജി ട്രെയിനി ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. പിറ്റേ ദിവസം രാവിലെ അര്‍ധ നഗ്‌നയാക്കിയ നിലയില്‍ ഇവരുടെ മൃതദേഹം സെമിനാര്‍ ഹാളില്‍ നിന്നും കണ്ടെടുത്തു.
കൊല്‍ക്കത്ത പൊലീസാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയതെങ്കിലും പ്രതിഷേധം കനത്തതോടെ കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്ന് ആരോപണം ഉയര്‍ന്നുവെങ്കിലും ഒരാള്‍ മാത്രമാണ് പ്രതിയെന്നാണ് പിന്നീട് സി.ബി.ഐ കണ്ടെത്തിയത്.
Delhi
റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥിയാകും. ഈ മാസം 25 ന് അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം വിരുന്നിലും അദ്ദേഹം പങ്കെടുക്കും. പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള സുബിയാന്തോയുടെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.
2020ല്‍ ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ സുബിയാന്തോ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ആയിരുന്നു പ്രധാന അതിഥി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കളുമായി സുബിയാന്തോ കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മില്‍ ദശാബ്ദങ്ങളായുള്ള ബന്ധമാണുള്ളതെന്നും സമഗ്രപരവും തന്ത്രപവുമായ പങ്കാളി എന്ന നിലയില്‍ ഇന്തോനേഷ്യ ഇന്ത്യക്ക് വളരെ സുപ്രധാനമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
News3 days ago
പണിമുടക്ക് നോട്ടീസ് നൽകി
You must be logged in to post a comment Login