സ്പെഷ്യല്‍ കിറ്റ് വിതരണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും.

കൊച്ചി: ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്കും 17 ഇനങ്ങള്‍ അടങ്ങിയ സ്‌പെഷ്യല്‍ ഓണക്കിറ്റ് നല്‍കും. കിറ്റ് വിതരണം ഓഗസ്റ്റ് ഒന്നിന് ആരംഭിക്കും. സപ്ലൈകോ മുഖേന റേഷന്‍ കടകള്‍ വഴിയാണ് സ്‌പെഷ്യല്‍ ഓണക്കിറ്റ് വിതരണം ചെയ്യുക.

കുട്ടികളുടെ അഭ്യര്‍ത്ഥന കൂടി പരിഗണിച്ച്‌ കിറ്റില്‍ ക്രീം ബിസ്‌കറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഭക്ഷ്യ കിറ്റില്‍ പായസം തയ്യാറാക്കുന്നതിനാവശ്യമായ അണ്ടിപ്പരിപ്പ്, ഏലയ്ക്ക, സേമിയ/പാലട/ഉണക്കലരി, നെയ്യ് ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ഉണ്ടാവും.

Related posts

Leave a Comment