പ്രതിഷേധ ഫുഡ് ഫെസ്റ്റ് നടത്തിയ യൂത്ത്കോൺഗ്രസുകാരന് മർദ്ദനം ; ഡിവൈഎഫ്ഐ ക്കാരന് ബിജെപിയുടെ പ്രശംസ ; പ്രതിഷേധവും പ്രഹസനവും തമ്മിലുള്ള വ്യത്യാസം ; യുവാവിന്റെ കുറിപ്പ് വൈറൽ

ഭക്ഷണത്തിൽ പോലും വർഗീയവിഷം കലർത്തുന്ന സംഘപരിവാർ അജണ്ടക്കെതിരെ യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐയും പ്രതിഷേധ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു.ഇതിന് പിന്നാലെ ബിജെപിയുടെ പ്രമുഖ നേതാക്കൾ ഡിവൈഎഫ്ഐ ക്ക് സാമൂഹ്യ മാധ്യമങ്ങളിൽ പിന്തുണയുമായി രംഗത്തുവന്നു. എന്നാൽ ഫസ്റ്റ് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ സംഘപരിവാർ മർദ്ദനവും ഉണ്ടായി. ഇതുമായി ബന്ധപ്പെട്ട് യുവാവ് ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് വൈറൽ.ജംഷീദ് പള്ളിപ്രം എഴുതിയ കുറിപ്പാണ് വൈറലായത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഹലാൽ ഫുഡ് ഫെസ്റ്റ് കണ്ടു.

ഇവന്റ് മാനാജ്മെന്റിനെ മനോഹരമായ കൗണ്ടറോ വർണ്ണാഭമായ ബാനറോ കാറ്ററിംഗ് സർവ്വീസോ ഒന്നും ഉണ്ടായിരുന്നില്ല.

ആരുടെയോ വീട്ടിൽ നിന്ന് തയ്യാറാക്കിയ ഭക്ഷണം ഒരു ചെറു പാത്രത്തിൽ നിറച്ച് പത്ര കടലാസുകൾ ടാബിൾ കവറാക്കി ബോണ്ട് പേപ്പറിൽ ഹലാൽ ഫുഡ് ഫെസ്റ്റ് എന്നു പ്രിന്റ് ചെയ്ത കുഞ്ഞു പരിപാടി.

” ഭക്ഷണത്തിൽ പോലും വർഗീയ വിഷം കലർത്തുന്ന സംഘപരിവാർ അജണ്ടകൾക്കെതിരെ, വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ ” എന്നാണ് മുദ്രവാക്യം. സംഘാടകർ നൽകിയ ഹലാൽ ഫുഡ് ഫെസ്റ്റ് എന്ന പേരിൽ തന്നെയുണ്ട് മനോഹരമായ രാഷ്ട്രീയം.

DYFIയും ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിരുന്നു. രണ്ടു പരിപാടിയുടെയും ക്ലൈമാക്സ് ഇങ്ങനെയാണ്:

യൂത്ത് കോൺഗ്രസിന്റെ ഹലാൽ ഫുഡ് ഫെസ്റ്റ് നടന്ന എറിയാടിലെ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സച്ചിദാനന്ദന് നേരെ RSS അക്രമം നടന്നു.

ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ച DYFIക്ക് RSSന്റെ പ്രശംസയും ലഭിച്ചു.

പ്രതിഷേധവും പ്രഹസനവും തമ്മിലുള്ള വ്യത്യാസം.

Related posts

Leave a Comment