Pathanamthitta
മകരവിളക്ക് ദിനത്തിൽ ദർശനത്തിന് എത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസമായി ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസിൻ്റെ ഭക്ഷണ വണ്ടി

പത്തനംതിട്ട: മകരവിളക്ക് ദർശനത്തിനായി എത്തുന്ന അയ്യപ്പഭക്തർക്ക് ആശ്വാസമേകാൻ ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും ഒരു ലക്ഷം ഭക്ഷണപ്പൊതികളുമായി ഭക്ഷണ വണ്ടി തയാറാക്കിയിരിക്കുന്നു. ഒരു ദിവസം തന്നെ രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മൂന്നുനേരങ്ങളിൽ ദർശനത്തിന് എത്തുന്ന സ്വാമിമാർക്കും പോലീസ് ഉദ്യോഗസ്ഥർക്കും മറ്റ് കെഎസ്ആർടിസി ജീവനക്കാർക്കും ഗതാഗതം നിയന്ത്രിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ഈ ഭക്ഷണപ്പൊതി എത്തിച്ചു നൽകുന്നത്.
ഇന്ന് രാവിലെ 7 മണിക്ക് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാനത്ത് വച്ച് കെപിസിസി നയ രൂപീകരണ സമിതിയുടെ ചെയർമാൻ ശ്രീ. ജെ എസ് അടൂര് ഫ്ലാഗ് ഓഫ് കർമ്മം നടത്തി ഉദ്ഘാടനം ചെയ്തു. ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട് ശ്രീ. നഹാസ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റെനീസ് മുഹമ്മദ്,നജീം രാജൻ, മനു തയ്യിൽ,സുനിൽ യമുന, സുഹൈൽ നജീബ്, ആകാശ് ഇലഞ്ഞാന്ത്രമണ്ണിൽ,അൻസിൽ സഫർ അജ്മൽ കരിം,ഷിഹാബ് വലംഞ്ചുഴി,സഞ്ചു റാന്നി, ഷെഫിൻ ഷാനവാസ്, അജ്മൽ അലി എന്നിവർ നേതൃത്വം നൽകി
Pathanamthitta
പത്തനംതിട്ടയില്‍ അഞ്ചാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. പിടിയിലായവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണ്. പെണ്‍കുട്ടിയുടെ അയല്‍വാസിയായ 16 വയസുകാരനും ബന്ധുവായ എറണാകുളം സ്വദേശിയായ 19കാരനുമാണ് പിടിയിലായത്. ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.
കൂട്ടുകാരികള്‍ക്കൊപ്പം അഞ്ചാം ക്ലാസുകാരി കടയില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് സംഭവം. വഴിയില്‍ വെച്ച് അഞ്ചാം ക്ലാസുകാരിയുടെ വായ പൊത്തിപ്പിടിച്ച് അയല്‍വാസിയായ 16കാരനാണ് ബലമായി വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. ഈ സമയം പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന കൂട്ടുകാരികളെ കൂട്ടുപ്രതിയായ 19കാരന്‍ ആണ് പിടിച്ചുനിര്‍ത്തിയത്. പിടിച്ചുകൊണ്ടുപോയ അഞ്ചാം ക്ലാസുകാരിയെ കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ചാണ് 16കാരന്‍ ക്രൂരമായി പീഡിപ്പിച്ചത്. ഇതിനുശേഷം ഇതേ വീട്ടില്‍ വെച്ച് 19കാരനും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
സംഭവം അറിഞ്ഞ ഉടന്‍ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു. അടൂരില്‍ ബന്ധുവീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എറണാകുളം സ്വദേശിയായ യുവാവ്. 16കാരന്റെ ബന്ധുവാണ് ഇയാള്‍. എറണാകുളം സ്വദേശിയായ യുവാവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യല്‍ ഇരുവരും കുറ്റം നിഷേധിച്ചു. എന്നാല്‍, വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായിയെന്ന് വ്യക്തമായി.
അടൂര്‍ ഡിവൈഎസ്പിയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെയും സുധീഷിനെ മജിസ്‌ട്രേറ്റിന് മുമ്പാകെയും ഹാജരാക്കി. പ്രതി സുധീഷിനെ റിമാന്‍ഡ് ചെയ്തു. വളരെ ക്രൂരമായി കുട്ടിയെ ഉപദ്രവിച്ചുവെന്നും രണ്ടു പേരാണ് പിടിയിലായിട്ടുള്ളതെന്നും പെണ്‍കുട്ടി കൂട്ടുകാരികള്‍ക്കൊപ്പം നില്‍ക്കെയാണ് തട്ടിക്കൊണ്ടുപോയതെന്നും ഡിവൈഎസ്പി ജി സന്തോഷ് കുമാര്‍ പറഞ്ഞു.
Kerala
പത്തനംതിട്ടയില ആളുമാറി പൊലീസ് മർദ്ദനം ; എസ്ഐക്ക് ഗുരുതര വീഴ്ചയെന്ന് സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്

പത്തനംതിട്ട: പത്തനംതിട്ടയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തെ തല്ലിച്ചതച്ച സംഭവത്തില്‍ പൊലീസിന് ഗുരുതര വീഴ്ചയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ എസ് ഐ എസ് ജിനുവും സംഘവുമാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ മര്‍ദ്ദിച്ചത്. ബാറിന് മുന്നില്‍ പ്രശ്‌നമുണ്ടാക്കിയവരെ തേടിയാണ് പൊലീസ് എത്തുന്നത്. ആളുമാറിയാണ് വിവാഹ സംഘത്തെ ആക്രമിച്ചതെന്നും രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തില്‍ ഡിഐജി അജിത ബീഗം പത്തനംതിട്ട എസ്പിയോട് റിപ്പോര്‍ട്ട് തേടി. ഇതേത്തുടര്‍ന്ന് പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാര്‍ ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ മൊഴിയെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണം. കുറ്റക്കാരെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പി വ്യക്തമാക്കി. എട്ടുപേരടങ്ങുന്ന സംഘം ബാറിലെത്തി മദ്യം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയതായി ബാര്‍ ജീവനക്കാര്‍ പറഞ്ഞു. പൊലീസ് എത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെട്ടതായും അവര്‍ പറയുന്നു.
അടൂരില്‍ വിവാഹസത്കാരത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മുണ്ടക്കയം സ്വദേശികള്‍ക്കാണ് പൊലീസില്‍ നിന്നും മർദ്ദനമേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ മുണ്ടക്കയം സ്വദേശിനി സിത്താരയുടെ തോളെല്ലിന് പൊട്ടലുണ്ട്. ജിപ്പില്‍ നിന്നും ഇറങ്ങിയപാടെ പൊലീസ് മര്‍ദ്ദിക്കുകയായിരുന്നു. ഓടെടാ എന്നു പറഞ്ഞായിരുന്നു മര്‍ദ്ദനം. മര്‍ദ്ദിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും മര്‍ദ്ദനമേറ്റവര്‍ പറയുന്നു.
Pathanamthitta
ആറുമാസം മുന്‍പ് ആണ്‍ സുഹൃത്ത് ജീവനൊടുക്കി; മാനസിക വിഷമത്തില്‍ യുവതി തൂങ്ങി മരിച്ചു

പത്തനംതിട്ട: പത്തനംതിട്ട കുളത്തുമണ്ണില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാലായില്‍ പടിഞ്ഞാറ്റേതില്‍ രഞ്ജിത രാജന്‍ (31) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് രഞ്ജിതയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രഞ്ജിതയുടെ ആണ്‍സുഹൃത്ത് പത്തനാപുരം സ്വദേശി ശിവപ്രസാദിനെ ആറുമാസം മുന്‍പ് കുളത്തുമണ്ണിലെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയും 8 മാസം മുന്‍പ് രഞ്ജിത വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാൽ വീട്ടുകാർ ബലമായി തിരികെ കൊണ്ടുവന്നു. തുടര്‍ന്നാണ് ശിവപ്രസാദ് ആത്മഹത്യ ചെയ്തത്. അതിനു ശേഷം കടുത്ത മാനസിക പ്രയാസത്തിലായിരുന്നു രഞ്ജിത. മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram5 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login