Connect with us
48 birthday
top banner (1)

News

ഫുഡ് ബാങ്ക് പദ്ധതിക്ക് തുടക്കം

നാദിർ ഷാ റഹിമാൻ

Published

on

റിയാദ് : കിടപ്പിലായ രോഗികൾക്ക് കൈതാങ്ങായി ടീം കാപിറ്റൽ സിറ്റി റിയാദും റൈസ് ബാങ്ക് കൂട്ടായ്മയും സംയുക്തമായി ഫുഡ് ബാങ്ക് പദ്ധതിക്ക് തുടക്കം കുറിച്ചു.

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ ,SAT മെഡിക്കൽ കോളജ് തുടങ്ങി കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിലും കിടപ്പിലായ രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും നൽകുക എന്ന ആശയവുമായാണ് ഫുഡ് ബാങ്ക് പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.
മാസം തോറും ആയിരത്തോളം രോഗികൾക്ക് ഭക്ഷണമെത്തിക്കുക എന്നതാണ് ലക്ഷ്യം.

Advertisement
inner ad

റൈസ് ബാങ്കിനു കീഴിൽ നാളിതു വരെ 25,000 ഓളം രോഗികൾക്ക് ഭക്ഷണം നൽകിയതിൽ കേരളത്തിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു ഉൾപ്പെടെയുള്ളവർ സഹകരിച്ചു എന്നതാണ് ടീം കാപിറ്റൽ സിറ്റിക്ക് ഈ പദ്ധതിയുമായി സഹകരിക്കാൻ പ്രചോദനമായത് എന്ന് വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ബത്ത അപ്പോളോ ഡിമോറോയിൽ നടന്ന വാർത്താ സമ്മേളനത്തിൽ റൈസ് ബാങ്ക് ഫൗണ്ടർ സലാം TVS, ടീം കാപിറ്റൽ സിറ്റി പ്രസിഡൻ്റ് മൻസൂർ ചെമ്മല, ബിൻയാമിൻ ബിൽറു (ട്രഷറർ), ഷമീർ പാലോട് (ജോ. സെക്രട്ടറി), ജംഷിദ് (വൈ.പ്രസിഡൻ്റ്) എന്നിവർ പങ്കെടുത്തു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

ഡേവിഡ് വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

Published

on

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡേവിഡ് വാര്‍ണര്‍. ട്വന്‍റി-20 ലോകകപ്പില്‍ നിന്ന് ഓസ്‌ട്രേലിയ പുറത്തായതോടെയാണ് വാർണർ വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരമാണ് വാര്‍ണറിന്‍റെ അവസാന അന്താരാഷ്ട്ര മത്സരവും. ആ മത്സരത്തില്‍ ആറ് റണ്‍സ് മാത്രമാണ് വാര്‍ണറിന് നേടാനായത്.

ഓസ്‌ട്രേലിയയ്ക്കായി സീനിയര്‍ കരിയറില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 383 മത്സരങ്ങളാണ് വാര്‍ണര്‍ കളിച്ചത്. 112 ടെസ്റ്റുകളിലും 161 ഏകദിനങ്ങളിലും 110 ടി20 മത്സരങ്ങളിലുമാണ് ഓസീസ് താരം കളത്തിലിറങ്ങിയത്.ടെസ്റ്റില്‍ 8786 റണ്‍സും ഏകദിനത്തില്‍ 6932 റണ്‍സും ടി20യില്‍ 3277 റണ്‍സുമെടുത്തിട്ടുണ്ട് വാര്‍ണര്‍. 2015ലും 2023ലും ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിലും അംഗമായിരുന്നു വാര്‍ണര്‍.

Advertisement
inner ad

2021 ടി20 ലോകകപ്പ് കിരീടം നേടിയ ടീമിലും കഴിഞ്ഞ തവണ ലോകടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് കിരീടം വിജയിച്ച ടീമിലും അംഗമായിരുന്നു.ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും നേരത്തെ തന്നെ വിരമിച്ച വാര്‍ണര്‍ ഈ ലോകകപ്പായിരിക്കും തന്‍റെ അവസാന അന്താരാഷ്ട്ര ടൂര്‍ണമെന്‍റ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Advertisement
inner ad
Continue Reading

Kerala

എടുക്കാത്ത വായ്പയുടെ പേരിൽ 44 കുടുംബശ്രീ അംഗങ്ങൾക്ക് ജപ്തിനോട്ടീസ്

Published

on

തൃശൂർ: എടുക്കാത്ത വായ്പയുടെ പേരിൽ 44 സ്ത്രീകൾക്ക് ജപ്തിനോട്ടീസ്. നെല്ലായി ആനന്ദപുരത്താണ് സംഭവം. കുടുംബശ്രീക്കാരുടെ പേരില്‍ വായ്പ എടുത്തത് സ്ഥലം സിഡിഎസ് മെമ്പര്‍ ഗീതുവാണെന്നാണ് പരാതി. ആനന്ദപുരത്തെ 44 കുടുംബശ്രീ അംഗങ്ങളുടെ പേരിലാണ് ജപ്തി നോട്ടീസ് എത്തിയത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ജപ്തി നോട്ടീസ് ലഭിച്ചവര്‍ പറയുന്നു.
കുടുംബശ്രീ അംഗങ്ങള്‍‍ക്ക് കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ ചെറിയ പലിശയ്ക്ക് വായ്പ കൊടുക്കുന്ന പദ്ധതിയെയാണ് സ്ഥലത്തെ സിഡിഎസ് അംഗം ഗീതു രതീഷ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് ഇവർ പറയുന്നു.
നാലു പേരടങ്ങുന്ന പതിനൊന്ന് സ്വയംസഹായ സംഘങ്ങളുണ്ടാക്കി വിദ്യാഭ്യാസമില്ലാത്ത, നിര്‍ധനരായ സ്ത്രീകളെ അതില്‍ ചേര്‍ത്തു. ഇവരുടെ രേഖകള്‍ ഉപയോഗിച്ച് വായ്പയെടുത്തു. പരാതി നൽകി മാസങ്ങളായിട്ടും പൊലീസിന്‍റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്നാണ് ഇവര്‍ പറയുന്നത്.

Advertisement
inner ad
Continue Reading

Featured

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സ്വമേധയാ കേസെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി നോട്ടീസ് അയച്ചു. എഴ് ദിവസത്തിനകം നോട്ടീസ് നല്‍കണം. ബാലാവകാശ കമ്മീഷന്‍ അംഗം ഡോ. ദിവ്യ ഗുപ്തയാണ് നോട്ടീസ് അയച്ചത്. പ്ലസ് വൺ സീറ്റ് ലഭിക്കാതെ വിദ്യാർത്ഥി

പ്ലസ് വണ്‍ സീറ്റ് ലഭിക്കാതെ കേരളത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതടക്കം ചൂണ്ടികാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ നടപടി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. പലതും സംഘർഷങ്ങളിലേക്ക് വഴിമാറി. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Advertisement
inner ad
Continue Reading

Featured