Connect with us
48 birthday
top banner (1)

Kuwait

ഫോക്ക് സെൻട്രൽ സോണൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ഫോക്ക് സെൻട്രൽ സോണൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. ഓണാഘോഷം ഫോക്ക് പ്രസിഡന്റ് ശ്രീ ലിജീഷ് ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എൽദോ ബാബു അധ്യക്ഷൻ ആയിരുന്നു, പ്രോഗ്രാം കൺവീനർ അശ്വതി ജിനേഷ് സ്വാഗതം പറഞ്ഞ യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ ഹരിപ്രസാദ്, ജോയിന്റ് ട്രഷറർ സൂരജ് കെ വി, ആർട്സ് സെക്രട്ടറി വിനോജ് കുമാർ, ചാരിറ്റി സെക്രട്ടറി, സുനിൽ, രക്ഷാധികാരി ശ്രീ അനിൽ കേളോത്ത്, ഉപദേശക സമിതി അംഗങ്ങളായ ശ്രീ വിജയേഷ് മാരാർ, ഓമന കുട്ടൻ, ജിതേഷ് എം പി, വനിതാ വേദി ചെയർ പേഴ്സൻ ശ്രീമതി ഷംനാ വിനോജ്, ബാലവേദി ജോയിന്റ് കൺവീനർ മാസ്റ്റർ സത്യക് വിജയേഷ്എ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ശ്രീമതി ശാരിക ഷോബിത്നെ കൂടാതെ മറ്റു ഭാരവാഹികളും വനിതവേദി ബാലവേദി പ്രതിനിധികളും ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു. മാവേലി എഴുന്നള്ളത്ത്, വടം വലി വിഭവ സമൃദ്ധമായ ഓണ സദ്യയും വിവിധ കലാപരിപാടികളും കൊണ്ട് ഗംഭീരമായ പരിപാടി രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടു. സോണലിലെ സാൽമിയ, സാൽമിയ ഈസ്റ്റ്‌, ഫർവാനിയ, ഫർവാനിയ നോർത്ത് യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകിയ പരിപാടിയിൽ പ്രോഗ്രാം ജോയിന്റ് കൺവീനർ പ്രണീഷ് നന്ദി രേഖപെടുത്തി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

‘ടർബോസ് ബാഡ്മിന്റൺ ഓപ്പൺ -2025’ ടൂർണമെന്റ് വ്യാഴാഴ്ച ആരംഭിക്കും !

Published

on

കുവൈത്ത് സിറ്റി : ബാഡ്മിന്റൺ കളിക്കാരുടെ കൂട്ടായ്മയായ ടർബോസ് ബാഡ്മിന്റൺ ക്ലബ് സംഘടിപ്പിക്കുന്ന ടർബോസ് ഓപ്പൺ 2025 ബാഡ്മിന്റൺ ടൂർണമെന്റ് വ്യാഴാഴ്ച ആരംഭിക്കും. നാളെ ഫെബ്രുവരി 20ന് വ്യാഴാഴ്ച എബോവ് ഫോർട്ടി കാറ്റഗറി മത്സരങ്ങൾ ‘രാപ്റ്റർസ് ബാഡ്മിന്റൺ ക്ലബ്ബ്’ ഫർവാനിയയിൽ നടക്കും. ഫെബ്രുവരി 21ന് ഐ സ്മാഷ് ബാഡ്മിന്റൺ അക്കാദമി, അഹ്‌മദിയിൽ അഡ്വാൻസ്ഡ്, ഇന്റർമീഡിയറ്റ്, ലോവർ ഇന്റർമീഡിയറ്റ്, ലേഡീസ് ഓപ്പൺ, ടി ബി സി മിക്സഡ് ഫെസ്റ്റ് ലോവർ ഇന്റർ മീഡിയറ്റ് കാറ്റഗറി വിഭാഗത്തിൽ പെട്ടവർക്കുള്ള മത്സരങ്ങളും നടക്കും വിധമാണ് ടൂർണമെന്റ് ക്രമീകരിച്ചിരിക്കുന്നത്’. ഏകദേശം 183 ടീമുകളിലെ 360 ലേറെ കളിക്കാർ 1200 കുവൈറ്റ് ദിനാർ പ്രൈസ് മണി നൽകപ്പെടുന്ന ഈ ടൂർണമെന്റിൽ മാറ്റുരക്കും.

ബാഡ്മിന്റൺ കളിയിൽ തല്പരരും അഭിരുചിയുള്ളവരും ചേർന്ന് വിപുലമായ ഒരുസംഘം രൂപീകരിച്ചിട്ടുള്ള “ടർബോസ് ബാഡ്മിന്റൺ ക്ലബ് ‘ ന്റെ ആദ്യ സംരംഭമാണ് ‘ടർബോസ് ഓപ്പൺ 2025’. കുവൈറ്റിൽ ബാഡ്മിന്റൺ പ്രോത്സാഹിപ്പിക്കുകയും പുതിയ തലമുറയിലേക്കും എത്തിക്കുകയും ചെയ്യുകയാണ് ക്ലബിന്റെ ലക്ഷ്യംഎന്ന് ഭാരവാഹികൾ പറഞ്ഞു. ഇത് സംബന്ധിച്ച് ഫർവാനിയ ഗ്രീൻ പെപ്പർ ഹോട്ടൽ ഹാളിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ അജോ തോമസ് , അർജുൻ എസ് നായർ, സബിൻ സാം, രഞ്ജിത് സിങ്, ശരത് ഇമ്മട്ടി, ഇർഷാദ് എം, വിജിൻ, ആന്റണി, കൃഷ്ണ കുമാർ, പ്രശാന്ത്, വിൽഫ്രഡ്, ശാരി, റോബിൻ, ശില്പ , സിലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. കുവൈറ്റ് ഇന്റർനാഷണൽ ഷിപ് ചാൻഡ്‌ലേഴ്‌സ്, അൽ മുല്ല എക്സ്ചേഞ്ച്, ബുർഗാൻ അഗ്രി. കമ്പനി, ദഹ്‌ലിയ് ഗ്രൂപ്പ് എന്നിവരെ കൂടാതെ കൂടാതെ 14ൽപരം മറ്റു കമ്പനികളും ചേർന്നാണ് ടൂർണമെന്റ് സ്പോന്സര് ചെയ്തിരിക്കുന്നത്എന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisement
inner ad
Continue Reading

Kuwait

കോഴിക്കോട് ജില്ലാ അസോസിയേഷൻ ഫുട്ബോൾ ഫർവാനിയ ജേതാക്കൾ

Published

on

കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ്‌ സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ വൺ ഫർവാനിയ ഏരിയ ടീം ജേതാക്കൾ ആയി. വാശിയേറിയ ഫൈനൽ മത്സരത്തിൽ ടൈബ്രേക്കറിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ജെഹ്‌റ ഏരിയയെ തോൽപ്പിച്ചു കൊണ്ടാണ് പ്രഥമ ആർ.കെ അസീസ് ട്രോഫി ഫർവാനിയ നേടിയത്. ടി.പി.എസ് സ്കൂൾ പ്രിൻസിപ്പൽ രവി അയനോളി കിക്കോഫ് നിർവഹിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്ത ടൂർണമെന്റ് കെഫാക് റഫറി പാനൽ അംഗം മുനീർ കളികൾ നിയന്ത്രിച്ചു. അസോസിയേഷൻ പ്രസിഡന്റ്‌ രാഗേഷ് പറമ്പത്ത്, ജനറൽ സെക്രട്ടറി ഷാജി കെ.വി ട്രഷറർ ഹനീഫ് സി രക്ഷാധികാരികളായ സിറാജ് എരഞ്ഞിക്കൽ, പ്രമോദ് ആർ.ബി ടൂർണമെന്റ് ജനറൽ കൺവീനർ റഷീദ് ഉള്ളിയേരി മഹിളാവേദി പ്രസിഡന്റ്‌ ഹസീന അഷ്‌റഫ്‌ ജനറൽ സെക്രട്ടറി രേഖ എസ് എന്നിവർ സംസാരിച്ചു. അസോസിയേഷന്റെ അറുപത്തിയഞ്ച് അംഗങ്ങൾ ആറ് ടീമുകളിൽ ആയി അണിനിരന്ന മത്സരത്തിൽ വിജയികൾക്കുള്ള കിരീടവും മെഡലും ടൂർണമെന്റ് മുഖ്യ സ്പോൺസർ തലശ്ശേരി തക്കാരം റെസ്റ്റോറന്റ് സാരഥി നജ്മുദ്ദീൻ വിതരണം ചെയ്തു. മറ്റൊരു സ്പോൺസർ ആർ.കെ റാഫി രണ്ടാം സ്ഥാനക്കാർക്കുള്ള കിരീടവും മെഡലും വിതരണം ചെയ്തു. ജെഹ്‌റ ഏരിയ ടീമിലെ ജസീൽ ആണ് ടൂർണമെന്റിലെ ടോപ്സ്കോറർ. കോഴിക്കോട് ജില്ലാ അസോസിയേഷൻ ഭാരവാഹികളും സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് ടൂർണമെന്റിന് നേതൃത്വം നൽകി.

Continue Reading

Kuwait

കെ.ഐ.സി റമളാൻ കാമ്പയിൻ ഉത്ഘാടനം നിർവഹിച്ചു

Published

on

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിൻ ഉത്ഘാടന സമ്മേളനം അബ്ബാസിയ കെ ഐ സി ഓഡിറ്റോറിയത്തിൽ നടന്നു. ‘റമളാൻ;സഹനം, സമർപ്പണം” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന റമളാൻ കാമ്പയിൻ ഉദ്ഘാടനം യുവ പണ്ഡിതനും പ്രഭാഷകനുമായ ബഷീർ ഫൈസി ദേശമംഗലം നിർവഹിച്ചു. കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി അധ്യക്ഷത വഹിച്ചു. ചെയർമാൻ ശംസുദ്ദീൻ ഫൈസി പ്രാർത്ഥന നിർവ്വഹിച്ചു. വൈസ് ചെയർമാൻ ഉസ്മാൻ ദാരിമി ആശംസകൾ നേർന്നു. കാമ്പയിന്റെ ഭാഗമായി റമളാൻ പ്രഭാഷണം, ക്വിസ് പ്രോഗ്രാം, ദിക്ർ വാർഷികം, ഇഫ്താർ മീറ്റ്, മേഖലതല ഖത്മുൽ ഖുർആൻ മജ്ലിസ് & തസ്കിയത് ക്യാമ്പ്, സമാപന സമ്മേളനം, ഈദ് സംഗമം തുടങ്ങീ വ്യത്യസ്ത പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കേന്ദ്ര നേതാക്കളായ ഇ എസ് അബ്ദുൽ റഹ്മാൻ ഹാജി, ഇസ്മായിൽ ഹുദവി,അബ്ദുൽ ലത്തീഫ് എടയൂർ,ഇസ്മായിൽ വള്ളിയോത്ത്,അബ്ദുൽ റസാഖ്, ഹസ്സൻ തഖ്‌വ സംബന്ധിച്ചു.ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കോഡൂർ സ്വാഗതവും സെക്രട്ടറി അബ്ദുൽ ഹകീം മുസ്‌ലിയാർ നന്ദിയും പറഞ്ഞു.

Continue Reading

Featured