ഫോക് ഖത്തര്‍ മെഗാ രക്തദാന ക്യാമ്പ് നടത്തി

ദോഹ : ഇന്ത്യന്‍ സ്വാതന്ത്ര ദിനത്തിന്‍റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തിന്റെ  ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ എംബസി നടത്തി വരുന്ന “ആസാദി കി അമൃത് മഹോല്‍സവത്തിനു” ഐക്യദാർഢ്യവുമായി കോഴിക്കോട് ജില്ലക്കാരുടെ ജനകീയ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കോഴിക്കോട്  “സന്നദ്ധ രക്തദാനം മഹാദാനം” എന്ന പ്രമേയവുമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് നടത്തി.
കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചു നടത്തിയ ക്യാമ്പ്  രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  സമയം മുന്‍കൂട്ടി നിശ്ചയിച്ചു നല്‍കിയാണ്  അംഗങ്ങളെ ക്യാമ്പില്‍ എത്തിച്ചത്.  സ്ത്രീകൾ അടക്കം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ക്യാമ്പ്
ഉച്ചക്ക് ഒരു മണി മുതല്‍ വൈകിട്ട് ആറു വരെയാണ്  നടന്നത്.
ഐ സി സി പ്രസിഡണ്ട് പി എന്‍ ബാബുരാജന്‍, ഐ സി ബി എഫ് പ്രസിഡണ്ട് സിയാദ് ഉസ്മാന്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു.
മുസ്തഫ എം വി., ഫൈസൽ മൂസ്സ, മൻസൂർ അലി, രഞ്ജിത് ചാലിൽ, അഡ്വ: രാജശ്രീ, രശ്മി ശരത്, വിദ്യ, ഷിൽജി, റിയാസ് ബാബു, സമീർ, സാജിദ്, ശരത്, സിറാജ്,ശിഹാബുദ്ധീൻ, ശകീർ ഹുസൈൻ, അൻവർ ബാബു, സലീം ബിടികെ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി…….
ഐസിസി യെ പ്രധിനിധികരിച്ചു ശ്രീ അനീഷ് മാത്യൂ, അബ്ദു റഊഫ് കൊണ്ടോട്ടി,അഫ്സൽ എന്നിവർ ക്യാമ്പ് വിസിറ്റ് ചെയ്തു.
നാട്ടിൽ നിന്നും കെ കെ ഉസ്മാൻ, ഫരീദ് തിക്കോടി, രാമൻ നായർ എന്നിവർ ഓൺലൈനിൽ ആശംസ നേർന്നു.

Related posts

Leave a Comment