Connect with us
48 birthday
top banner (1)

Kuwait

മണിടോക്സ് വിത്ത്‌ നിഖിൽ ഫോക്ക് വെബിനാർ സംഘടിപ്പിച്ചു.

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്) മണി ടോക്ക്സ് വിത്ത്‌ നിഖിൽ എന്ന പേരിൽ വെബിനാർ സംഘടിപ്പിച്ചു. പെന്റാഡ് സെക്യൂരിറ്റിസ് സി ഇ ഒ ശ്രീ നിഖിൽ ഗോപാലകൃഷ്ണൻ വെബിനാറിൽ പ്രവാസി നിക്ഷേപങ്ങൾ, വിവിധ ഇൻഷുറൻസ് പദ്ധതികൾ എന്നിവയെ കുറിച്ചു വിശദീകരിച്ചു. പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അദ്ദേഹം വ്യക്തതയോടെ മറുപടി നൽകി.

സാമ്പത്തിക നിക്ഷേപ വിഷയങ്ങൾ അടങ്ങിയ വെബ്ബിനാർ പരിപാടിയെ പ്രസിഡന്റ്‌ ലിജീഷ് അഭിസംബോധന ചെയ്തു സംസാരിച്ചു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് സ്വാഗതം ആശംസിച്ചു. ഉപദേശക സമിതി അംഗം കൂടിയായ വെബിനാർ മോഡറേറ്റർ എം പി ജിതേഷ് നന്ദി പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കുവൈറ്റിൽ 60 കഴിഞ്ഞ ബിരുദമില്ലാത്ത വിദഗ്ധർക്ക്‌ അനുകൂല നടപടികൾ വന്നേക്കും

Published

on

കുവൈറ്റ് സിറ്റി : മൂന്ന് വർഷത്തെ നിയന്ത്രണങ്ങൾക്ക് ശേഷം യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സിന് മുകളിലുള്ള പ്രവാസി തൊഴിലാളികൾക്ക് അനുകൂലമായി നിയമങ്ങൾ ലഘൂകരിക്കുന്നത് കുവൈറ്റ് പരിഗണിക്കുന്നു. 60 വയസ്സിന് മുകളിലുള്ള യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്തവർക്ക്‌ തൊഴിൽ വിസ നിഷേധിക്കുന്നതിന് ഇടയാക്കിയിരുന്നു തീരുമാനം പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുനഃപരിശോധിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ സാഹചര്യത്തിൽ ഏതാണ്ട് 850 ലേറെ കുവൈറ്റ് ദിനാർ ഓരോ വർഷവും കെട്ടി വെച്ച് ആണ് അത്തരക്കാർ വിസ നടപടികൾ പൂർത്തിയാക്കികൊണ്ടിരുന്നത്. അമിതമായ വിസ ചിലവുകൾ താങ്ങാനാവാതെ ഇതേ കാറ്റഗറിയിലുള്ള നിരവധി വിദഗ്ധ തൊഴിലാളികൾ രാജ്ജ്യം വിട്ടതോടെ വിവിധ മേഖലകളിൽ പ്രാവീണ്യം നേടിയിരുന്ന വിദഗ തൊഴിലാളികളുടെ ക്ഷാമം പരക്കെ അനുഭവപ്പെട്ടിരുന്നു. പാചകക്കാർ, തയ്യൽ തൊഴിലാളികൾ , മറ്റു മേഖലകളിലെ വിദഗ്ധ ടെക്‌നീഷ്യന്മാർ തുടങ്ങിയവരുടെ അഭാവം ലേബർ മാർക്കറ്റിൽ പ്രതിഫലിച്ചിരുന്നു .

ലേബർ മാർക്കറ്റിലെ ഇത്തരം പ്രസന്ധികൾ പരിഹരിക്കുന്നതിന് പ്രതിരോധ ആഭ്യന്തര മന്ത്രാലയങ്ങളുടെ ചുമതലയുള്ള ഒന്നാം ഉപ പ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് ന്റെ മേൽനോട്ടത്തിൽ കടുത്ത തിരുത്തൽ നടപടികൾ സ്വീകരിച്ചു വരികയായിരുന്നു. അതിന്റെ ഭാഗമായി ഡൊമസ്റ്റിക് വിസ തൊഴിൽ വിസയിലേക്കു മാറ്റുന്നതിനും മന്ത്രാലയങ്ങളുടെ കരാർ ജോലിക്കു വന്നവർക്കു സ്വകാര്യ മേഖലയിലേക്ക് ട്രാൻസ്ഫർ അനുവദിക്കുന്നതിനും ഈയിടെ നടപടികൾ കൈക്കൊണ്ടിരുന്നു. നിരവധി പ്രവാസികൾ ഇത്തരം അവസരങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നതായി ചൂണ്ടി ഗണിക്കപ്പെടുന്നു.

Advertisement
inner ad
Continue Reading

Kuwait

മലപ്പുറം ജില്ലാ അസോസിയേഷന് പുതിയ കമ്മിറ്റി

Published

on

കുവൈറ്റ് സിറ്റി : മലപ്പുറം ജില്ല അസോസിയേഷൻ കുവൈത്ത് (മാക്) നു പുതിയ കമ്മിറ്റി നിലവിൽ വന്നു. കേരള പ്പിറവി ദിനത്തിൽ അബ്ബാസിയ ഹെവൻസ് ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ 2022-24 വർഷത്തിലെ സംഘടന പ്രവർത്തന റിപ്പോർട്ട്‌ ജന സെക്രട്ടറി നസീർ കരംകുളങ്ങര, സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഇല്യാസ് എന്നിവർ അവതരിപ്പിച്ചു. ചർച്ചക്ക് ശേഷം റിപ്പോർട്ടുകൾ ജനറൽ ബോർഡി ഐക്യഖണ്ഡേന അംഗീകരിച്ചു. തുടർന്ന് 35 അംഗ എക്സിക്യൂട്ടീവ് കമ്മ്മിറ്റിയെയും 8 അംഗ കോർ കമ്മിറ്റിയെയും എതിരില്ലാതെ തിരഞ്ഞെടുത്തു.

അഡ്വ. മുഹമ്മദ് ബഷീർ (പ്രസിഡന്റ്), ഷറഫുദ്ദീൻ പുറക്കയിൽ ( ജനറൽ സെക്രട്ടറി), പ്രജിത്ത് മേനോൻ (ട്രഷറർ), മുജീബ് കിഴക്കേതലക്കൽ (വൈസ് പ്രസിഡന്റ്), മാർട്ടിൻ (വൈസ് പ്രസിഡന്റ്), അഷറഫ് ചൂരോട്ട് (ജോയന്റ് സെക്രട്ടറി), റാഫി ആലിക്കൽ( ജോയിന്റ് സെക്രട്ടറി), അഫ്സൽ നിലമ്പൂർ (ജോയന്റ് ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. രക്ഷാധികാരികളായ വാസുദേവൻ മമ്പാട്, അനസ് തയ്യിൽ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷറഫുദ്ദീൻ കണ്ണേത്ത് ( മുഖ്യ രക്ഷാധികാരി), അഭിലാഷ് കളരിക്കൽ, സിമിയബിജു എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

Advertisement
inner ad
Continue Reading

Kuwait

കൊല്ലം ജില്ലാ പ്രവാസി സമാജം ബിഡികെ കുവൈറ്റ് ചാപ്റ്ററും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Published

on

കുവൈറ്റ് സിറ്റി : കൊല്ലം ജില്ലാ പ്രവാസി സമാജം ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി 68-ാമത് കേരള പിറവിയോടുനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും കലകളുടെയും നാടായ കേരളത്തിന്റെ, 68-ാമത് പിറവി ദിനത്തോടനുബന്ധിച്ചാണ് കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 2024 നവംബർ 1 ന്, ഉച്ചയ്ക്ക് 1 മണി മുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ 30 ഓളം ദാതാക്കൾ രക്തം ദാനം ചെയ്തു.

മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിങ് ഹെഡ് ബഷീർ ബത്ത, ഉത്ഘാടനം നിർവഹിച്ച ക്യാമ്പിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് സമാജം പ്രസിഡന്റ് അലക്സ് മാത്യു അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബിനിൽ റ്റി ഡി സ്വാഗതവും, രക്ഷാധികാരി ശ്രീ ജേക്കബ് ചണ്ണപ്പെട്ട, ബിഡികെ ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ, മനോജ് മാവേലിക്കര, രക്തദാന ക്യാമ്പിന്റെ കൺവീനർ ഷാഹിദ് ലബ്ബ എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രഷറർ തമ്പി ലൂക്കോസ് നന്ദി രേഖപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. സമാജം സെക്രട്ടറിമാർ, യൂണിറ്റ് കൺവീനർമാർ, വനിതാവേദി അംഗങ്ങൾ, ബി ഡി കെ കുവൈറ്റ് – ഏയ്ഞ്ചൽ വിങ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് വിജയകരമായി സമാപിച്ചു. സാമൂഹികക്ഷേമ തൽപരരായ വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ബിഡികെ കുവൈറ്റ് ചാപ്റ്ററിനെ 99811972, 90041663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisement
inner ad
Continue Reading

Featured