Connect with us
48 birthday
top banner (1)

Kuwait

ഫോക്ക്‌ ഫുട്ബോൾ ടൂർണമെന്റ് ഫർവാനിയ നോർത്ത് ചാമ്പ്യൻമാർ!

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ്‌ സിറ്റി : കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാട്സ് അസോസിയേഷൻ (ഫോക്ക്) മെമ്പർമാർക്കായി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ഫഹഹീൽ സൂക് സബ ഗ്രൗണ്ടിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ സാൽമിയ ഈസ്റ്റ്‌ യൂണിറ്റിനെ ഒരു ഗോളിന് തോൽപിച്ച് ഫർവാനിയ നോർത്ത് യൂണിറ്റ് ചാമ്പ്യന്മാരായി. സാൽമിയ ഈസ്റ്റ് രണ്ടാം സ്ഥാനവും മംഗഫ് സെൻട്രൽ മൂന്നാം സ്ഥാനം നേടി. സാൽമിയ ഈസ്റ്റ്‌ യൂണിറ്റ് താരം ജുനൈദ് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു. മംഗഫ് സെൻട്രൽ യൂണിറ്റിലെ ഉണ്ണികൃഷ്ണൻ ടോപ് ഗോൾ സ്കോറർ ആയി. ഫർവാനിയ നോർത്ത് യൂണിറ്റിലെ അബ്ദുൾ ലത്തീഫ് മികച്ച ഗോൾകീപ്പർ ആയും, മംഗഫ് സെൻട്രൽ യൂണിറ്റിലെ ആരിഫ് മികച്ച ഡിഫെൻഡർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

ഫോക്കിന്റെ മൂന്നു സോണലുകളിൽ നിന്നായി 15ഓളം യൂണിറ്റുകളിലെ നൂറ്റിയെന്പതിലേറെ കളിക്കാർ ടൂർണമെന്റിൽ പങ്കെടുത്തു. വിവിധ എജ് കാറ്റഗറിയിലായി കുട്ടികളുടെ സൗഹൃദ മത്സരങ്ങളും അരങ്ങേറി. വിജയികൾക്ക് മുൻ സന്തോഷ് ട്രോഫി താരം പ്രവീണും, ഫോക്ക് ഭാരവാഹി കളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു .

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

സാന്ത്വനം കടലുർ ഖിയാദ സംഘടിപ്പിച്ചു

Published

on

കുവൈത്ത്‌ സിറ്റി : സാന്ത്വനം കടലൂർ കൾചറൽ ഓർഗനൈസേഷൻ കുവൈത്ത്‌ ഖിയാദ ’25 എന്ന പേരിൽ ലീഡേർസ്‌ മീറ്റ്‌ സംഘടിപ്പിച്ചു. റിഗായി ഖസർ അൽ ഗർണാത റെസ്റ്റോറന്റ്‌ ഹാളിൽ വെച്ച്‌ നടന്ന പരിപാടി പ്രസിഡണ്ട്‌ നജീബ്‌ കുറുക്കനാടിന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ മജീദ്‌ റവാബി ഉൽഘാടനം നിർവ്വഹിച്ചു. സമീർ മുഹമ്മദ്‌ (സിജി കുവൈത്ത്‌) മോട്ടിവേഷൻ ക്ലാസ്‌ എടുത്തു. ആസിയ റീം ഖുർആൻ പാരായണവും, പ്രോഗ്രാം കോഡിനേറ്റർ സക്കരിയ പൊന്നങ്കണ്ടി സ്വാഗതവും പറഞ്ഞു. ട്രഷറർ നൗഷാദ്‌ കുണ്ടന്റവിട നന്ദി പറഞ്ഞു. സമീർ മുഹമ്മദിന്‌ രക്ഷാധികാരി ഫിറോസ്‌ ചങ്ങരോത്ത്‌ മെമന്റൊ നൽകി. താജുദ്ധീൻ കെ, അക്ബർ പൊന്നങ്കണ്ടി, ശമീം മണ്ടോളി, മജീദ്‌ നന്തി,ഗഫൂർ ഹസ്നാസ്‌, ശാക്കിർ കെ എന്നിവർ നേതൃത്വം നൽകി.

Continue Reading

Kuwait

മെട്രോ മെഡിക്കൽ ഗ്രൂപ്പ് സ്തനാർബുദ ബോധവൽക്കരണ സമ്മേളനം നടത്തി

Published

on

കുവൈറ്റ് സിറ്റി : മെട്രോ മെഡിക്കൽ ഗ്രൂപ്പ് കുവൈറ്റിലെ വനിതകൾക്കായി സ്തനാർബുദ ബോധവൽക്കരണ സമ്മേളനം നടത്തി. സ്തനാർബുദം നേരത്തെ കണ്ടെത്തുന്നതിൻ്റെയും പ്രതിരോധത്തിൻ്റെയും പ്രാധാന്യത്തെക്കുറിച്ച് സ്ത്രീകളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്തനാർബുദ ബോധവത്കരണ സെഷൻ സംഘടിപ്പിച്ചത്. ഫർവാനിയ മെട്രോ മെഡിക്കൽ ഗ്രൂപ്പിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ സാജിത സി കെ യുടെ നേതൃത്വത്തിൽ നടന്ന സെഷനിൽ സ്തനാർബുദത്തിൻ്റെ ലക്ഷണങ്ങൾ, പ്രതിരോധം, നേരത്തെ കണ്ടെത്തൽ എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തി. എങ്ങനെ സ്വയം പരിശോധന നടത്താമെന്നും അപകട സാധ്യതയുള്ള മുന്നറിയിപ്പ് അടയാളങ്ങൾ തിരിച്ചറിയാമെന്നും ഡോ.സാജിത തന്റെ ക്ലാസ്സിൽ വിശദീകരിച്ചു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാനും സി.ഇ.ഒയുമായ മുസ്തഫ ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു.

കുവൈറ്റിലെ സ്വകാര്യ ഹെൽത്ത് കെയർ മേഖലയിൽ ആദ്യത്തെ മാമോഗ്രാം സേവനം മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഉടൻ ലഭ്യമാക്കുമെന്ന് തൻ്റെ പ്രസംഗത്തിൽ മുസ്തഫ ഹംസ അറിയിച്ചു. സ്‌ക്രീനിങ്ങിന് വിധേയരാകുന്ന സ്ത്രീകൾക്ക് മാമോഗ്രാം പൂർണ്ണമായും വേദനയില്ലാത്ത വിധം സാങ്കേതികത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പ്രവർത്തക ഷൈനി ഫ്രാങ്ക്, മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത, ചീഫ് നഴ്‌സിംഗ് ഓഫീസർ ജിഷ വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയിൽ, മാമോഗ്രാം സേവനം മിതമായ നിരക്കിൽ ലഭ്യമാക്കുമെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു. കുവൈറ്റിലെ സ്ത്രീകൾക്ക് ഈ സുപ്രധാന സ്ക്രീനിങ് വളരെ കുറഞ്ഞ നിരക്കിൽ വാഗ്ദാനം ചെയ്യുന്നു.

Advertisement
inner ad
Continue Reading

Kuwait

കുവൈത്ത് കെ എം സി സി മെഡിക്കൽ വിംഗ്‌ ‘മെഡിമീറ്റ്-2025’ നടത്തി

Published

on

കുവൈത്ത് സിറ്റി : കെ എം സി സി മെഡിക്കൽ വിംഗുമായി സഹകരിക്കുന്ന കുവൈത്തിലെ മെഡിക്കൽ-പാരാമെഡിക്കൽ ജീവനക്കാരെ പങ്കെടുപ്പിച്ച് കുവൈത്ത് കെ എം സി സി മെഡിക്കൽ വിംഗ് ‘മെഡിമീറ്റ്-2025’ നടത്തി. കെ എം സി സി മെഡിക്കൽ വിംഗിന്റെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് മെഡിമീറ്റ് സംഘടിപ്പിച്ചത്. വിവിധ ആശുപത്രികളിൽ നിന്നും ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെ നൂറിൽപരം ജീവനക്കാർ പങ്കെടുത്തു. കുവൈത്ത് കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് റഊഫ് മഷ്ഹൂർ മീറ്റ് ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ കാരി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഡോക്ടേഴ്‌സ് ഫോറം മുൻ പ്രസിഡണ്ട് ഡോക്ടർ അമീർ മുഖ്യ പ്രഭാഷണം നടത്തി. ഐ പി സി ജനറൽ ഡയറക്ടർ അമ്മാർ അലി അൽ കന്തരി മെഡിക്കൽ വിംഗ് ലോഗോ പ്രകാശനം ചെയ്തു. മെഡിക്കൽ വിംഗ് പതിറ്റാണ്ടിലൂടെ എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.


കെ എംസി സി ട്രഷറർ ഹാരിസ് വള്ളിയോത്ത്, വൈസ് പ്രസിഡണ്ട് ഫാറൂഖ് ഹമദാനി, മെഡിക്കൽ ജീവനക്കാരായ വിജേഷ്‌ വേലായുധൻ, ജാവിദ്‌ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികളായ ഇഖ്ബാൽ മാവിലാടം, എം ആർ നാസർ, ഡോക്ടർ മുഹമ്മദലി, ഫാസിൽ കൊല്ലം, ഇല്യാസ് വെന്നിയൂർ, മെഡിക്കൽ വിംഗ് ഭാരവാഹികളായ നിഹാസ് വാണിമേൽ, ഷറഫുദ്ധീൻ ഹംസ, മുഹമ്മദ് അബ്ദുൽ സത്താർ, ഷഹീദ് പാട്ടില്ലത്ത്, അനസ് തയ്യിൽ, ഫസലുറഹമാൻ വെട്ടത്തൂർ, മൊയ്‌ദീൻ ബായാർ, സലാം പട്ടാമ്പി, മുഹമ്മദ് കമാൽ, ഫൈസൽ പരി, ഷാനിദ് നടുക്കണ്ടി, മുഹമ്മദ് ഇയാസ്, മുഹമ്മദ് മനോളി, അമീർ എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. ജനറൽ കൺവീനർ മുഹമ്മദ്‌ അറഫാത്ത്‌ സ്വാഗതവും വൈസ് ചെയർമാൻ ഡോക്ടർ അബ്ദുൽ ഹമീദ്‌ നന്ദിയും പറഞ്ഞു.

Continue Reading

Featured