Connect with us
48 birthday
top banner (1)

Kuwait

സലിം രാജിന് ഫോക്കസ് കുവൈറ്റ് യാത്രയയപ്പ് നൽകി !

കൃഷ്ണൻ കടലുണ്ടി

Published

on

കുവൈറ്റ് സിറ്റി : പ്രവാസി ജീവിതം മതിയാക്കി നാട്ടിലേക്ക് യാത്രയാകുന്ന ഫോക്കസ് കുവൈറ്റ്ന്റെ മുൻ പ്രസിഡണ്ടും നിലവിൽ ഉപദേശകസമതി അംഗവുമായ സലിം രാജിന് സംഘടന സമുചിതമായ യാത്രയയപ്പ് നൽകി. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ സലിം രാജ് ബ്രിട്ടീഷ് ലിങ്ക് കുവൈറ്റ് അലുമിനിയം കമ്പനി ഡ്രാഫ്റ്റ്സ് മാനായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു.

സലിം രാജ് ന്റെ നാട്ടിലേക്കുള്ള യാത്ര സംഘടനക്ക് എന്നും തീരാ നഷ്ടമാണന്നും പകരം വെക്കാൻ ഇല്ലാത്ത ഒരു നേതാവിനെ ആണ് ഫോക്കസ് നു നഷ്ടപ്പെടുന്നതെന്നും, ഫോക്കസ് പ്രസിഡന്റ്‌ ജിജി മാത്യു സൂചിപ്പിച്ചു. പ്രവാസത്തിന്റെ കാൽ നൂറ്റാണ്ട് സേവനത്തിനിടയിൽ എപ്പോഴും നിറ പുഞ്ചിരിയോടെ കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിധ്യമായിരുന്ന സലിംരാജ് ഫോക്കസ് കുവൈറ്റ് ന്റെ പ്രധാന ഐക്കൺ ആയി അറിയപ്പെട്ടിരുന്നു അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതം പറഞ്ഞു. തുടർന്നു ശ്രീ. സലിം രാജിനെ കുറിച്ചുള്ള ഓർമ്മകൾ വീഡിയോ രൂപത്തിൽ പ്രദർശിപ്പിച്ചുകൊണ്ട്, ലഘു വിവരണം ട്രഷറർ ജേക്കബ് ജോൺ അവതരിപ്പിച്ചു.

Advertisement
inner ad

ഫോക്കസിൻ്റെ വൈസ് പ്രസിഡന്റ്‌ സാജൻ ഫിലിപ്പ്, മുൻ പ്രസിഡന്റ്‌ മാരായ തമ്പി ലൂക്കോസ്, ബിനു മാത്യു, രതീഷ്കുമാർ , റോയി എബ്രഹാം, മുൻ ജനറൽ സെക്രട്ടറി മാരായ അനിൽ കെ.ബി., രാജീവ്‌ സി.ആർ. ഡാനിയാൽ തോമസ്, മുൻ ട്രഷറർ മരായ നിതിൻ കുമാർ, സിറാജുദ്ധീൻ, സി ഒ കോശി, ഫോക്കസ് യൂണിറ്റ് ഭാരവാഹികളായ മാത്യു ഫിലിപ്പ്, അബ്ദുൽ ഗഫൂർ, എബ്രഹാം ജോർജ്, സന്തോഷ്‌ തോമസ്, വിപിൻ പി.ജെ. സുരേഷ്, സത്യൻ എം.ഡി., ഗിരീഷ്, ശ്രീകുമാർ, സന്തോഷ്‌ കുമാർ പി., ഉജൂബ്, ജിജി കെ. ജോർജ്, സാമൂവൽ കൊച്ചു ഉമ്മൻ, സുഗതൻ, സൈമൺ ബേബി, റെജു ചാണ്ടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഫോക്കസിന്റെ ഫലകവും പൊന്നാടയും ജീജി മാത്യു നൽകി. റോയ് എബ്രഹാം വരച്ച സലിം രാജിന്റെ രേഖാ ചിത്രം അദ്ദേഹം നേരിട്ട് നൽകി.

2006 ൽ ഫോക്കസ് കുവൈറ്റ് നിലവിൽ വന്നനാൾ മുതൽ ഈ പ്രസ്ഥാനത്തോട് ഒപ്പം ചേർന്ന് നിന്ന് പ്രവർത്തിൽക്കാൻ കഴിഞ്ഞെന്നും ഫോക്കസ് ന്റെ നേതൃത്വ നിരയിലേക്ക് പുതിയ അംഗങ്ങളെ കണ്ടെത്താൻ കഴിഞ്ഞെന്നും വര ഉപജീവന മാർഗമാക്കിയവരുടെ ഈ പ്രസ്ഥാനം കുവൈറ്റിൽ എന്നും ശക്തമായി നിലനിൽക്ക ണമെന്നും സലിം രാജ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. സംഘടനക്ക് നേതൃത്വം നൽകാൻ പുതു തലമുറ ഇനിയും മുന്നോട്ട് വരണമെന്നും അദ്ദേഹംഫോക്കസ് നൽകിയ സ്നേഹാദാരത്തിന് നന്ദി പറഞ്ഞു കൊണ്ട് പ്രവർത്തകരോട് ആവശ്യപ്പെട്ടു.

Advertisement
inner ad

സന്തോഷ് തോമസ്, സൂരജ് , നീരജ സൂരജ് ഉം യാത്രയപ്പ് നു മികവേകികൊണ്ട് ഗാനാലപനം നടത്തി. വൈഷ്ണവി രാജീവ്, നിരൻജന സൂരജ്, നീരജ സൂരജ് ആൻജലിറ്റ രമേഷ് എന്നിവർ നൃത്തം ചെയ്തുകൊണ്ട് സദസ് മനോഹരമാക്കി. മനോഹരമായ വാക്കുകൾ കൊണ്ട് അവതാരകയായ രശ്മി രാജീവ് പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. ഫോക്കസ് ജോയിന്റ് ട്രെഷറർ സജിമോൻ നന്ദി പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

‘യാ ഹലാ’ കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവൽ : ഗ്രാൻഡ് ഹൈപ്പർൽ ഗംഭീര ഷോപ്പിംഗ് മാമാങ്കം !!

Published

on

കുവൈറ്റ് സിറ്റി : ‘യാ ഹലാ’ കുവൈറ്റ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പർ ലോഗോ പ്രകാശനം എഗൈല ഗ്രാൻഡ് ഹൈപ്പർ ഔട്ട് ലെറ്റ് ൽ നടന്നു. ചടങ്ങിൽ സാദ് അൽ ഹമദ് ലോഗോ അനാച്ഛാദനം നടത്തി. കുവൈറ്റിൽ ഇത് ആദ്യമായിട്ടാണ് ആകർഷണീയമായ ഷോപ്പിംഗ് ഫെസ്റ്റിവലുമായി അധികൃതർ മുന്നോട്ട് വരുന്നത്. ‘യാ ഹലാ കുവൈറ്റ്’ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി ഓഫറുകളും കണ്ണഞ്ചിപ്പിക്കുന്ന സമ്മാന പദ്ധതികളും ഗ്രാൻഡ് ഹൈപ്പർ പ്രഖ്യാപിച്ചിട്ടുണ്ട്. 70 ദിവസം നീണ്ട് നിക്കുന്ന ‘യാ ഹലാ കുവൈറ്റ്’ വിപണന മാമാങ്കത്തിൽ ഗംഭീര സമ്മാനങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഓരോ 10 കെ ഡി പാർച്ചസിനും ലഭിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് വിവിധ സ്റ്റോറുകളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സ് കളിൽനിക്ഷേപിച്ചുകൊണ്ടു ഏവർക്കും ഈ ഭാഗ്യ പരീക്ഷണത്തിൽ പങ്കാളികളാകാവുന്നതാണ്. 120 ആഡംബര കാറുകളും 10 ലക്ഷം ഡോളർന്റെ ക്യാഷ് പ്രൈസുകളും അടക്കം 77 ലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണ് വിവിധ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ‘യാ ഹലാ കുവൈറ്റ്’ ആഘോഷത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികളും ഗ്രാൻഡ് ഹൈപ്പറിൽ വിവിധ ശാഖകളിൽ ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നു റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി അറിയിച്ചു. സി ഇ ഓ മുഹമ്മദ് സുനീർ, ഡി ർ ഓ തഹ്സീർ അലി, സി ഓ ഓ മുഹമ്മദ് അസ്‌ലം എന്നിവരും മാറ്റ് മാനേജ്‌മന്റ് പ്രതിനിധികളും ലോഗോ പ്രകാശന ചടങ്ങിൽ സന്നിഹിതരായിരുന്നു.

Continue Reading

Kuwait

റോയൽ എഫ്‌സി പ്രവാസി കുട്ടികൾക്കായി ഫുട്ബോൾ ടൂർണമെന്റ് ജനു. 31ന്

Published

on

കുവൈറ്റ് സിറ്റി : പ്രവാസി കുട്ടികളിലെ കായിക വാസനകൾ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ, റോയൽ എഫ്‌സി സംഘടിപ്പിക്കുന്ന അണ്ടർ 14 സെവൻസ് ഫുട്ബോൾ ടൂർണമെന്റ് സീസൺ വൺ, ജനുവരി മുപ്പത്തി ഒന്നാം തിയതി നടക്കുമെന്ന് സംഘാടകർ അറീയിച്ചു. മിഷ്‌റഫ് പബ്ലിക് യൂത്ത് ആൻഡ് സ്‌പോർട്സ് ഗ്രൗണ്ടിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങളിൽ 16 ടീമുകൾ പങ്കെടുക്കുമെന്നും റോയൽ എഫ്‌സി കോഓർഡിനെറ്റർമാരായ ഹർഷാദ് മുഹമ്മദ്, അഷ്ടാഖ് റഹ്മാൻ എന്നിവർ അറീയിച്ചു. മത്സര വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. മത്സരങ്ങളിൽ അതിഥികളായി കുവൈറ്റിലെ കായിക സാമൂഹ്യ രംഗത്തെ പ്രമുഖർ സംബന്ധിക്കുന്നതാണ്. ടൂര്ണമെന്റിനെ കുറിച്ചുള്ള വിഷാദശാംശങ്ങൾക്ക് 60369777 ,96633916 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Kuwait

കെഡിഎ ഫുട്ബാൾ ടൂർണമെന്റ് പോസ്റ്റർ പ്രകാശനം ചെയ്തു.

Published

on

കുവൈത്ത് സിറ്റി : കോഴിക്കോട് ജില്ലാ അസോസിയേഷൻ, അംഗങ്ങൾക്കായുള്ള സെവൻസ് ഫുട്ബോൾ ടൂർണമെന്റ്-2025, സീസൺ-1 ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. അബ്ബാസിയ സംസം ഹാളിൽ നടന്ന പരിപാടി പ്രസിഡന്റ്‌ രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. പോസ്റ്റർ മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ. ടി എസ്, ട്രഷറർ രഗ്ന രഞ്ജിത്ത് എന്നിവർക്ക് നൽകി അസോസിയേഷൻ ട്രഷറർ ഹനീഫ് സി പ്രകാശനം ചെയ്തു. ഫെബ്രുവരി 14 നു വെള്ളിയാഴ്ച അബ്ബാസിയ പാക്കിസ്താൻ സ്കൂൾ (ടർഫ്)ൽ വെച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന അസോസിയേഷൻ അംഗങ്ങൾ, വ്യക്തിപരമായോ, ടീം ആയോ ഫെബ്രുവരി ആറാം തിയ്യതിക്ക് മുൻപായി 66851717 / 97487608 എന്നീ നമ്പറുകളിലോ, ഏരിയ പ്രസിഡന്റ് മുഖേനയോ അസോസിയേഷ൯ ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി ജാവേദ് ബിൻ ഹമീദ് സ്വാഗതവും ജോയ്ൻ ട്രഷറർ അസ്‌ ലം. ടി വി നന്ദിയും പറഞ്ഞു.

Advertisement
inner ad
Continue Reading

Featured