Connect with us
48 birthday
top banner (1)

Kerala

എംപി ഫണ്ട് വിനിയോഗത്തിലെ ഏറ്റക്കുറച്ചില്‍; വെളിവാകുന്നത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം

Avatar

Published

on

കണക്കിലെ സത്യം: ഏഴു കോടി രൂപ മാത്രം അനുവദിച്ചുകിട്ടിയ എംപിമാര്‍ ജില്ലാ ഭരണകൂടത്തിന് മുന്നില്‍ സമര്‍പ്പിച്ച അധിക തുകയ്ക്കുള്ള പദ്ധതി നിര്‍ദ്ദേശം. 


സ്വന്തം ലേഖകന്‍

Advertisement
inner ad

കോഴിക്കോട്: സംസ്ഥാനത്തെ എംപിമാരുടെ ഫണ്ട് വിനിയോഗത്തിലെ ഏറ്റക്കുറച്ചിലിലൂടെ വെളിവാകുന്നത് ബഹുഭൂരിപക്ഷം വരുന്ന ജില്ലാ ഭരണകൂടങ്ങളുടെയും സര്‍ക്കാര്‍ ഏജന്‍സികളുടെയും പിടിപ്പുകേട്. കേരളത്തിലെ ലോക്‌സഭ എംപിമാര്‍ക്ക് ഇതുവരെ ഏഴു കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അനുവദിച്ച ഏഴു കോടിയേക്കാള്‍ തുകയ്ക്കുള്ള പദ്ധതികള്‍ എംപിമാര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. എന്നാല്‍ എംപിമാര്‍ നിര്‍ദ്ദേശിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ കാലതാമസം ഉദ്യോഗസ്ഥ തലത്തിലെ പിടിപ്പുകേടാണ് വിളിച്ചോതുന്നത്.
 ചില എംപിമാരുടെ ഫണ്ട് വിനിയോഗത്തില്‍ ചെറിയ കുറവുണ്ടെന്നാണ്  ‘എംപി എല്‍എഡിഎസ്’ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭ്യമായിട്ടുള്ള വിവരങ്ങള്‍ വളച്ചൊടിച്ച് സിപിഎം പ്രചാരണം നടത്തുന്നത്. കണക്കുപ്രകാരം നാലര വര്‍ഷത്തിനിടയില്‍ 17 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഓരോ എംപിക്കും കൊടുക്കേണ്ടത്. (കോവിഡിന്റെ പേരില്‍ ഫണ്ട് വെട്ടിക്കുറച്ചിരുന്നു) എന്നാല്‍ കേരളത്തിലെ ഭൂരിഭാഗം എംപിമാര്‍ക്കും ഏഴ് കോടി മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ റിലീസ് ചെയ്ത് കൊടുത്തത്. അതേസമയം ഫണ്ട് കിട്ടാത്തതിനാല്‍ വിനിയോഗ ശതമാനം കുറഞ്ഞ എംപിമാര്‍ പോലും തങ്ങള്‍ക്ക് നിലവില്‍ അനുവദിച്ചതിന്റെ ഇരട്ടി തുകയ്ക്കുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചതായും ഇതേ വെബ്‌സൈറ്റിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
 ഏഴു കോടി രൂപ മാത്രം അനുവദിച്ചുകിട്ടിയ എംപിമാരില്‍ ആന്റോ ആന്റണി 26.55 കോടി, വി.കെ ശ്രീകണ്ഠന്‍ 13.60 കോടി, കെ. സുധാകരന്‍ 11.62 കോടി, ഹൈബി ഈഡന്‍ 14.29 കോടി, ശശി തരൂര്‍ 22.14 കോടി, രാഹുല്‍ ഗാന്ധി 16.17 കോടി, അടൂര്‍ പ്രകാശ് 17.96 കോടി, രമ്യ ഹരിദാസ് 13.25 കോടി, ഡോ. അബ്ദുസമദ് സമദാനി 6.36 കോടി, കൊടിക്കുന്നില്‍ സുരേഷ് 30.93 കോടി, ബെന്നി ബഹനാന്‍ 26.44 കോടി, എം.കെ രാഘവന്‍ 13.02 കോടി, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 12.89 കോടി, ഡീന്‍ കുര്യാക്കോസ് 17.51 കോടി, ഇ.ടി മുഹമ്മദ് ബഷീര്‍ 13.98 കോടി, കെ.മുരളീധരന്‍ 27.72 കോടി, ടി.എന്‍ പ്രതാപന്‍ 24.76 കോടി, തോമസ് ചാഴിക്കാടന്‍ 18.54, എ.എം ആരിഫ് 16.17 കോടി തുകകള്‍ക്കുള്ള അധിക പദ്ധതി നിര്‍ദ്ദേശമാണ് അതത് ജില്ലാ കലക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളത്.
 എംപി ഫണ്ടില്‍ പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക എന്നതിലുപരിയായി ഇക്കാര്യത്തില്‍ എംപിമാര്‍ക്ക്  മറ്റു റോളുകളില്ല എന്ന് എംപി എല്‍എഡിഎസ് ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെ പ്രത്യേകം കാണിച്ചിരിക്കെയാണ്, ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഗൂഢലക്ഷ്യങ്ങളോടെ സിപിഎം വ്യാപകമായി വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിടുന്നത്. കൂടാതെ പദ്ധതി നടപ്പിലാക്കുന്നതും പൂര്‍ത്തീകരികുന്നതും അതത് ജില്ലാ കലക്ടര്‍മാരുടെയും സര്‍ക്കാര്‍ അനുബന്ധ സംവിധാനങ്ങളുടെയും പൂര്‍ണ്ണ ഉത്തരംവാദിത്തമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
 എന്നാല്‍ ചിലയിടങ്ങളില്‍ ഉദ്യോഗസ്ഥ തലത്തിലെ രാഷ്ട്രീയ ഇടപെടലുകള്‍ മൂലം മന:പൂര്‍വ്വം പദ്ധതിനടത്തിപ്പ് വൈകിപ്പിക്കുന്നതായും, നിശ്ചിത ഇടവേളകളില്‍ ചേരുന്ന അവലോകന യോഗങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍
സിപിഎം സര്‍വ്വീസ് സംഘടനകളിലെ ഉദ്യോഗസ്ഥര്‍ സമയബന്ധിതമായി നടപ്പിലാക്കുന്നില്ലെന്നും വ്യാപക പരാതി ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടാണ് എംപി ഫണ്ട് വിനിയോഗത്തില്‍ ഏറ്റക്കുറച്ചില്‍ ദൃശ്യമാകുന്നത്. ഫണ്ട് വിനിയോഗത്തിലെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരാജയം മറച്ചുവെക്കാനും രാഷ്ട്രീയ മുതലെടുപ്പിനുമുള്ള സിപിഎം ശ്രമം യാഥാര്‍ത്ഥ്യത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്.

Advertisement
inner ad

Featured

അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ മുരളീധരൻ

Published

on

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാര്‍ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി വിജയൻ മറുപടി പറയാതിരുന്നപ്പോൾ തന്നെ ഇത് നിദ്ദേശിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അറിയാമായിരുന്നു, പ്രതിപക്ഷം ഉന്നയിച്ചത് ഇപ്പോൾ സത്യമാണെന്ന് പൂർണമായി തെളിഞ്ഞിരിക്കുകയാണ്.

രഹസ്യപദ്ധതിയുടെ ഫലമാണ് പിന്നീട് തൃശൂരില്‍ ബിജെപിക്ക് ലഭിച്ചത്. ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയേയോ ഡിജിപിയെയോ അറിയിക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും മുഖ്യമന്ത്രി എതിരായ കേസുകളിൽ രക്ഷപെടാനുമാണ് അജിത്ത് കുമാറിനെ പറഞ്ഞയച്ചത്. കേരളം കിട്ടിയില്ലെങ്കിലും മോഡി സംരക്ഷിക്കുമെന്ന വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

‘ശശിയായി പിവി അൻവർ’; പരാതിയിൽ പാർട്ടി അന്വേഷണമില്ലെന്ന്; എം.വി ഗോവിന്ദൻ

പി.ശശിക്ക് പാർട്ടിയുടെ സംരക്ഷണം

Published

on

തിരുവനന്തപുരം: പരാതി പരസ്യമായി പറഞ്ഞതിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനത്തിന് പിന്നാലെ പി.വി. അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അന്‍വറിന്റെ പരാതി ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് യോഗതീരുമാനങ്ങള്‍ വിവരിക്കവെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം ഭരണതലത്തില്‍ അന്വേഷിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഇതിനകം തന്നെ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥവന്റെ നേതൃത്വത്തില്‍ മികച്ച അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ കുറിച്ച്‌ പി വി അൻവർ മാധ്യമങ്ങളിലൂടെയല്ലാതെ പരാതിയൊന്നും പാർട്ടിക്ക് മുൻപാകെ ഉന്നയടിച്ചിട്ടില്ല. എഴുതി തന്നിട്ടുള്ള പരാതിയില്‍ പരാമർശങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ ശശിയെ കുറിച്ചുള്ള ചർച്ചകളിലേക്ക് സിപിഎം കടക്കേണ്ടതില്ല എന്നതാണ് പാർട്ടി നിലപാട്. അൻവർ പരസ്യമായല്ല പരാതി ഉന്നയിക്കേണ്ടിയിരുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Continue Reading

Kerala

ബോണസ് തീരുമാനം നിരാശാജനകം; സെക്രട്ടേറിയറ്റ് അസോസിയേഷൻ

Published

on

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണം പ്രമാണിച്ചുള്ള ബോണസ് -ഉത്സവബത്ത നിരക്ക് വർധിപ്പിക്കാത്ത ഇടത് സർക്കാരിൻ്റെ തീരുമാനം നിരാശാജനകവും വഞ്ചനാപരവുമാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. ഒരുമാസത്തെ ശമ്പളം ബോണസ് എന്നത് ജീവനക്കാരുടെ അടിസ്ഥാന അവകാശവും മുൻ സർക്കാരുകളാൽ അംഗീകരിക്കപ്പെട്ടതുമാണ്. എന്നാൽ സർക്കാർ ജീവനക്കാരിൽ ഒരാൾക്കുപോലും ഇന്ന് ഒരു മാസത്തെ ശമ്പളം ബോണസായി ലഭിക്കുന്നില്ല. തൊഴിലാളി സ്നേഹം പ്രസംഗിക്കുന്ന സർക്കാർ, ബോണസ് ഉത്സവബത്ത തുകയിൽ നയാപൈസയുടെ വർധന പോലും വരുത്തിയിട്ടില്ല. കൊടിയ വിലക്കയറ്റത്തിൻ്റെയും കടുത്ത ആനുകൂല്യനിഷേധത്തിൻ്റെയും കാലത്ത് ബോണസ് ഉത്സവബത്തകളിൽ കുറവ് വരുത്തിയിട്ടില്ലെന്ന് അഭിമാനിക്കുന്നത് സർക്കാർ ഈ അവകാശങ്ങളെ ഔദാര്യമായി കാണുന്നു എന്ന മനോഭാവമാണ് വെളിപ്പെടുത്തുന്നത്. കേരളത്തിൽ കെ. കരുണാകരൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ഒരു മാസത്തെ പൂർണ ശമ്പളം ബോണസായി നൽകിയിരുന്നെങ്കിൽ ഇന്ന് അത് സർവീസിൽ പുതുതായി കയറുന്ന ഏറ്റവും താഴ്ന്ന വിഭാഗം ജീവനക്കാർക്കു പോലും നാല് ദിവസത്തെ ശമ്പളം പോലും കിട്ടുന്നില്ലെന്നും അവകാശങ്ങളെ കുറിച്ച് എല്ലാവരും മറക്കണമെന്നുമാണ് എട്ടുവർഷം പിന്നിട്ട ഇടതു ഭരണത്തിൻ്റെ ചിന്തയെന്നും
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും കുറ്റപ്പെടുത്തി.

Continue Reading

Featured