പ്രളയം; മധ്യപ്രദേശിൽ മരണം 12 ആയി

ഭോപാൽ: മധ്യപ്രദേശിലെ വിവിധ ഭാഗങ്ങളിലായി മരണം 12 ആയി ഉയർന്നു. വെള്ളപ്പൊക്കത്തിലും മറ്റു അപകടങ്ങളിലുമായി ഗ്വാളിയാർ, ചമ്പൽ മേഖലകളിലാണ് മരണവും നാശനഷ്ടവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളത്. വീട് തകർന്നുവീണാണ് ഏറെ പേർക്കും ജീവൻ നഷ്ടപ്പെട്ടത്.

രക്ഷാപ്രവർത്തനം അവസാനിച്ച ഇടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 23 ജില്ലകളിൽ കനത്ത മഴ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, അസം, ഒഡീഷ, പടിഞ്ഞാറൻ ഉത്തർ പ്രദേശ് മേഖലകളിലും കനത്ത പ്രതീക്ഷിക്കാമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. ഗംഗ, യമുന നദികളുടെ ജലനിരപ്പ് ഉയരുന്നതിനാൽ ഉത്തർപ്രദേശിലെ പല ജില്ലകളിലും പ്രളയ മുന്നറിയിപ്പ് നൽകി.
തെഹ്‌സിൽ സദർ, സോറാവ്, ഫുൽപൂർ, ഹാന്ദിയ, ബാര, കാർചന, മേജ എന്നിവിടങ്ങലിലെ പല ഗ്രാമങ്ങളെയും വെള്ളപ്പൊക്കം ബാധിക്കാൻ സാധ്യതയുണ്ട്. അശോക് നഗർ, കച്ചാർ കരേലി, സദിയൻപൂർ തുടങ്ങിയ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം നൽകി.

Related posts

Leave a Comment