Connect with us
48 birthday
top banner (1)

Kerala

ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ബുധനാഴ്ച അവധി

Avatar

Published

on

തിരുവനന്തപുരം: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ബുധനാഴ്ചയും അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടർ. തലസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പല സ്ഥലങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. മഴ അല്പം ശമിച്ചെങ്കിലും പല പ്രദേശങ്ങളിലും സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം, അറബിക്കടലിലെ ചക്രവാതച്ചുഴി 36 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി മാറുമെന്ന അറിയിപ്പ് നിലവിലിരിക്കെ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ചയോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്നാണ് അറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ന്യൂനമർദമായി മാറുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Advertisement
inner ad

ഇവയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇതിൻറെ സ്വാധീന ഫലമായി ഇന്ന് കേരളത്തിലും തമിഴ്‌നാട്, പുതുച്ചേരി, മാഹി, കർണാടക എന്നിവിടങ്ങളിലും ഇന്ന് മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. വരും ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ ഇപ്പോൾ പുറപ്പെടുവിച്ചിട്ടില്ല. എങ്കിലും വടക്കേ ഇന്ത്യയിലും പശ്ചിമേന്ത്യയിലും ഇന്ന് മാത്രമാണ് മഴക്ക് സാധ്യത.

വരും ദിവസങ്ങളിൽ മഴ ഉണ്ടാവില്ലെന്നും വരണ്ട കാലാവസ്ഥയായിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ടെങ്കിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഉത്രാടപാച്ചിലിൽ മലയാളികൾ; ഇന്ന് ഒന്നാം ഓണം

Published

on

ഇന്ന് ഉത്രാടം. അത്തം തൊട്ട് തുടങ്ങിയ ആഘോഷനാളുകൾ തിരുവോണത്തെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ്. സദ്യവട്ടങ്ങൾ ഒരുക്കാനും ഒണക്കളികളിൽ പങ്കെടുക്കാനും നാടും നഗരവും ഒരുങ്ങുന്ന ദിനം. ഉത്രാടപ്പാച്ചിലിന്റെ ദിനം കൂടിയാണ് ഇത്. ‘ഒന്നാം ഓണം ഓടിയും ചാടിയു’മെന്നാണ് പഴഞ്ചൊല്ല്. ഉത്രാട ദിനമാണ് ഒന്നാം ഓണമായി കണക്കുന്നത്. ഉത്രാടദിനത്തിലെ തിരക്ക് പ്രസിദ്ധമാണ്. തിരുവോണത്തിന് ആവശ്യമായ സാധനങ്ങള്‍ വാങ്ങാനുള്ള തിരക്കിന്റെ ദിവസമായതിനാല്‍ ഉത്രാടപ്പാച്ചില്‍ എന്നൊരു ശൈലി പോലുമുണ്ട്. അത്തം ദിനത്തില്‍ ആരംഭിക്കുന്ന പൂക്കളമിടലില്‍ ഏറ്റവും വലിയ പൂക്കളം ഉത്രാടദിനത്തിലാണ് ഒരുക്കുക. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാടദിനത്തിലൊരുക്കുന്ന കാഴ്ചക്കുലകളാണ് ഉത്രാടക്കാഴ്ചയെന്ന് അറിയപ്പെടുന്നത്. ഉത്രാടദിനത്തില്‍ സന്ധ്യയ്ക്ക് ഉത്രാടവിളക്ക് തയാറാക്കാറുണ്ട്. മഹാബലിയെ വിളക്കിന്റെ അകമ്പടിയോടെ സ്വീകരിക്കുന്നുവെന്നാണ് വിശ്വാസം. പൂര്‍വിക സ്മരണയ്ക്കായി ഉത്രാടദിവസം നിലവിളക്ക് കൊളുത്തി ഓണവിഭവങ്ങള്‍ തൂശനിലയില്‍ വിളമ്പുന്ന രീതിയുമുണ്ട്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇന്ന് തിരക്കിന്റെയും ആഘോഷത്തിന്റെയും നാളുകളാണ്.

Continue Reading

Kerala

കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കും; ഉടുമുണ്ട് ഉരിഞ്ഞ് നടത്തും: അഡ്വ. ജയശങ്കറിനെതിരെ അസഭ്യവര്‍ഷവും ഭീഷണിയുമായി പി വി അൻവര്‍

Published

on

മലപ്പുറം: രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവർഷവും ഭീഷണിയുമായി പി വി അൻവർ എംഎല്‍എ രംഗത്ത്. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നാണ് ഭീഷണി.ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവർഷവും ഭീഷണിയും. വർഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമർശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി വി അൻവർ എം എല്‍ എ ഭീഷണി മുഴക്കിയത്

Continue Reading

Featured

അണ്ടർ വാട്ടർ അക്വാ ടണലിൽ പൂരം പോലെ പുരുഷാരം: ഓണത്തിരക്ക് പ്രമാണിച്ച് പ്രദർശന സമയം നീട്ടി

Published

on

തിരുവനന്തപുരം: തലസ്ഥാന ന​ഗരിയിലെ ആനയറ വേൾ‍ഡ് മാർക്കറ്റിൽ സജ്ജീകരിച്ചിരിക്കുന്ന അണ്ടർ വാട്ടർ അക്വാ ടണലിൽ കടൽക്കാഴ്ചകൾ കാണാനായി പൂരം പോലെ പുരുഷാരം. തിരുവനന്തപുരത്തിന് പുറമേ സമീപ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമായി ആയിരങ്ങളാണ് ദിനംപ്രതി ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഓണത്തിരക്ക് പ്രമാണിച്ച് പ്രദർശന സമയം നാലുമണിക്കൂർ ദീർഘിപ്പിച്ചു. ഇന്നു മുതൽ രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രദർശനം രാത്രി 11 വരെയാണ് നീട്ടിയത്.
മറൈന്‍ മിറാക്കിൾസ് ഒരുക്കിയിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും വലുതുമായ അക്രിലിക് അണ്ടര്‍ വാട്ടര്‍ ടണല്‍ അക്വേറിയമാണ് നഗരത്തിന് വ്യത്യസ്ത കൗതുകക്കാഴ്ചകൾ സമ്മാനിക്കുന്നത്. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ കലാ ട്രസ്റ്റാണ് കടലോളം ഓണം എന്ന പേരിൽ അണ്ടർ വാട്ടർ ടണൽ അക്വേറിയവും ഓണം മെഗാ എക്സ്പോയും ഒരുക്കിയിരിക്കുന്നത്.
ലക്ഷകണക്കിന് ലിറ്റര്‍ വെള്ളത്തില്‍ തീര്‍ത്ത സാഗരക്കാഴ്ചകള്‍ കണ്ട് മനം നിറഞ്ഞാണ് കുട്ടികളും കുടുംബങ്ങളും പ്രദർശന ന​ഗരി വിടുന്നത്. പ്രായവ്യത്യാസമില്ലാതെ കാണികൾ കടലിന്‍റെ അടിത്തട്ടിലൂടെ നടന്നുല്ലസിക്കുകയാണ്. തലയ്ക്ക് മുകളിൽ കൂറ്റൻ സ്രാവുകൾ മുതൽ വർണമൽസ്യങ്ങൾ വരെയുള്ള കടൽ ജീവികളാണ് അക്വാ ടണലിലെ വിസ്മയ കാഴ്ച. 120 രൂപയാണ് ടിക്കറ്റ് നിരക്ക്. പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിനു രൂപയുടെ സമ്മാനങ്ങളും നൽകുന്നുണ്ട്.
തലസ്ഥാന ന​ഗരിയിൽ കഴിഞ്ഞ വർഷത്തെ പോലെ സർക്കാർ ഒരുക്കുന്ന ഓണം വാരാഘോഷമില്ലാത്തതിനാൽ കുടുംബങ്ങൾ ആനയറ വേൾഡ് മാർക്കറ്റിലേക്കാണ് എത്തുന്നത്. ആഴക്കടലിന്‍റെ അടിത്തട്ടില്‍ വിരാജിക്കുന്ന കൂറ്റൻ തിമിംഗലങ്ങളും സ്രാവുകളും മുതൽ വ്യത്യസ്തങ്ങളായ വർണ്ണമത്സ്യങ്ങൾ വരെ ഈ അക്വേറിയത്തിലുണ്ട്. വമ്പൻ മുതല്‍ മുടക്കിൽ നവീന സങ്കേതിക വിദ്യകളുടെ സഹായത്തോടെ കരയില്‍ സജ്ജീകരിച്ചിരിക്കുന്ന കടലാഴങ്ങളിലെ കാഴ്ചകൾ ഒക്ടോബർ രണ്ടുവരെ തുടരും.
കടലിനടിയിലെ കാഴ്ചകൾ അവസാനിക്കുന്നത് അരുമപ്പക്ഷികളെയും ഓമന മൃഗങ്ങളെയും അലങ്കാര മത്സ്യങ്ങളെയും ഉൾപ്പെടുത്തിയുള്ള പെറ്റ് ഷോയിലേക്കാണ്. ഇവിടെ ഉരഗ വർഗത്തിൽപ്പെട്ട ഇഗ്വാനകളെ തോളിലേറ്റാം,​ വർണത്തത്തകളെ ഓമനിക്കാം, അപൂർവയിനം പാമ്പുകളെ കഴുത്തിൽ ചുറ്റാം. ജീവലോകത്തിലെ അപൂർവകാഴ്ചകളും കൗതുകങ്ങളും ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുന്ന പെറ്റ് ഷോയാണ് ഈ വിഭാ​ഗത്തിൽ ഒരുക്കിയിരിക്കുന്നത്. പറക്കുന്ന അണ്ണാൻ എന്നറിയപ്പെടുന്ന ഷുഗർ ഗ്ലൈഡർ, രോമങ്ങൾക്ക് പകരം മുള്ളുകൾ നിറഞ്ഞ ത്വക്കുമായി ഹെഡ്ജ് ഹോഗ് കീരി, ഉരഗ വർഗത്തിൽപ്പെട്ട ഇഗ്വാനകൾ, മനുഷ്യനുമായി ഇഴുകിച്ചേർന്ന് ജീവിക്കുന്ന പെരുമ്പാമ്പിന്റെ ഇനത്തിൽപ്പെട്ട ബാൾ പൈത്തൺ, അപൂർവ ജീവിയായ ഗോൾഡൻ നീ ടെറാന്റുല, അപൂർവ ഇനം തത്തകൾ,വിവിധയിനം കോക്കറ്റൂ പക്ഷിയിനങ്ങൾ, കെയ്ക്ക് ബേർഡ്, അരോണ സ്വർണമത്സ്യങ്ങൾ, മാംസഭക്ഷണം ശീലമാക്കിയ അൽ ബിനോ പിരാനാ മത്സ്യങ്ങൾ തുടങ്ങിയവ പെറ്റ് ഷോയിലുണ്ട്. പ്രദർശന നഗരിയിലെ സെൽഫി പോയിന്റുകളാണ് മറ്റൊരു ആകർഷണം. ഈ പോയിന്റുകളിൽ നിന്ന് അരുമപ്പക്ഷികൾക്കും മൃഗങ്ങൾക്കുമൊപ്പം ചിത്രമെടുക്കാനാകും.

Advertisement
inner ad
Continue Reading

Featured