Connect with us
48 birthday
top banner (1)

Global

വിമാനം വൈകുന്ന സംഭവങ്ങള്‍: എയര്‍ ഇന്ത്യക്ക് ഡിജിസിഎയുടെ കാരണം കാണിക്കല്‍ നോട്ടീസ്

Avatar

Published

on

വിമാനം വൈകുന്നതും അത് മൂലം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതുമായ സാഹചര്യങ്ങൾ തുടരെ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

വ്യാഴാഴ്ച (മെയ് 30) ദേശീയ തലസ്ഥാനത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന ഡെല്‍ഹി-സാന്‍ ഫ്രാന്‍സിസ്‌കോ വിമാനം പ്രവര്‍ത്തന കാരണങ്ങളാല്‍ 24 മണിക്കൂര്‍ വൈകിയതിനെ തുടര്‍ന്നാണ് നടപടി.ഡിജിസിഎ നല്‍കിയ കത്തില്‍ എഐ 183 ഡെല്‍ഹി-സാന്‍ ഫ്രാന്‍സിസ്‌കോ, എഐ 179 മുംബൈ-സാന്‍ ഫ്രാന്‍സിസ്‌കോ ഫ്‌ളൈറ്റുകള്‍ വൈകിയത് പരാമര്‍ശിച്ചിരിക്കുന്നു.

Advertisement
inner ad

ഒരാഴ്ചയ്ക്കുള്ളിലാണ് രണ്ട് വിമാനങ്ങളും വൈകിയത്. വിമാനങ്ങള്‍ വൈകുകയും മതിയായ സൗകര്യങ്ങൾ ഇല്ലാതിരിക്കുകയും ചെയ്തതിനാൽ യാത്രക്കാര്‍ അസ്വസ്ഥരാകുകയും ചെയ്‌തെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, വിവിധ ഡിജിസിഎ വ്യവസ്ഥകള്‍ ലംഘിക്കുന്ന രീതിയില്‍ യാത്രക്കാരെ അസ്വസ്ഥരാക്കുന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കത്തില്‍ പറയുന്നു.

Advertisement
inner ad

Kuwait

മംഗഫിലെ തീ പിടുത്തത്തിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് അനുശോചനം!

Published

on

കുവൈറ്റ് സിറ്റി: മംഗഫിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീ പിടുത്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി പ്രമുഖ ആതുര സേവനദാതാക്കളായ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ്. ഇകഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചക്ക് നടന്ന ചടങ്ങിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് മാനേജ്‌മന്റ് പ്രതിനിധികളും ഡോക്ടർമാരും മറ്റു ജീവനക്കാരും പങ്കെടുത്തു. ഇൻഷുറൻസ് മാനേജർ ശ്രീ. അജയ് വിശ്വനാഥൻ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ ഓപ്പറേഷൻ ഹെഡ് ശ്രീ. ജുനൈസ് കോയിമ, ഓപ്പറെഷൻ മാനേജർ ശ്രീ. മുഹമ്മദ് ഷബീർ, എഛ് ആർ മാനേജർ ശ്രീ. ജസീലുദ്ധീൻ എന്നിവർ പങ്കെടു ത്തു. മംഗഫിലുണ്ടായ ദുരന്തം അങ്ങേ അധികം വേദനാജനകമാണന്നും കുവൈറ്റിൽ ചൂട് കൂടി വരുന്ന ഈ സാഹചര്യത്തിൽ എല്ലാവരും മതിയായ മുൻകരുതൽ എടുക്കണമെന്നും മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് പ്രസിഡന്റ് & സി ഇ ഒ ശ്രീ. മുഹമ്മദലി വി.പി അനുശോചന സന്ദേശത്തിൽ അഭ്യർത്ഥിച്ചു.

Advertisement
inner ad
Continue Reading

Death

എട്ടാം ക്ലസ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

Published

on

തിരുവനന്തപുരം: വെള്ളറടയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ അഖിലേഷ് കുമാറാണ് മരിച്ചത്.

Advertisement
inner ad

വീടിനുള്ളിലെ ജനാലയിലെ കമ്പിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. കൈകൾ തുണികൊണ്ട് പിന്നിൽ കെട്ടിയ നിലയിലാണ് കണ്ടത്.
മരണത്തിൽ അസ്വാഭാവികത ഉള്ളതായും പൊലീസ് സംശയിക്കുന്നു. ആത്മഹത്യയല്ലെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് അന്വേഷണവുമായി ബന്ധപ്പെട്ട് തുടർ നടപടികൾ സ്വീകരിച്ചുവരികെയാണ്.

Advertisement
inner ad
Continue Reading

Death

കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തം; മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ

Published

on

ചെന്നൈ: കള്ളിക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിലെ മുഖ്യപ്രതി ചിന്നദുരൈ പിടിയിലായി. കടലൂരിൽ നിന്നും ആണ് ഇയാൾ പിടിയിലാകുന്നത്. അതേസമയം വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി. എഴുപതിലധികം വ്യാജമദ്യ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ ചിന്നദുരൈ. ഇന്ന് രാവിലെ 6 മരണം കൂടി റിപ്പോർട്ട് ചെയ്തിരുന്നു. ജിപ്മർ ആശുപത്രിയിൽ 10 പേർ ​ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്. നാല് ജില്ലകളിലായി നൂറോളം ആളുകളാണ് ചികിത്സയിൽ കഴിയുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.

Continue Reading

Featured