കരിപ്പൂർ വിമാന അപകടത്തിന് ഒരാണ്ട് ; റിയാസ് ഇന്നും നീറുന്ന ഓർമ്മ

പാലക്കാട്‌ : വിവാഹത്തിന് നാട്ടിലെത്താൻ വിമാനം കയറി നില തൊടുംമുൻപ് ജീവിത യാത്ര അവസാനിപ്പിച്ച് മകൻ മുഹമ്മദ് റിയാസിനെ ഓർത്തു കണ്ണീർ തോരാതെ മുണ്ടക്കോട്ടുകുർശ്ശി മോളൂർ വട്ടപ്പറമ്പ് വീട്. കെഎസ്‌യു നേതാവായും കോളേജ് യൂണിയൻ ചെയർമാൻ ആയും നാട്ടിൽ സജീവമായിരുന്നു ഈ ചെറുപ്പക്കാരൻ.ദുബായിൽ ഫാർമസിയിൽ ആയിരുന്നു ജോലി.

വിമാനത്തിൽ റിയാസിന് ഒപ്പമുണ്ടായിരുന്ന സഹോദരൻ നിസാമുദ്ദീൻ അയൽവാസി ചോല കുന്നത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫ എന്നിവർക്കും പരിക്കേറ്റിരുന്നു. മുഹമ്മദ് റിയാസിനെ മരണത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച സമാശ്വാസ ധനം 10 ലക്ഷം രൂപ കിട്ടിയെങ്കിലും മറ്റു വാഗ്ദാനങ്ങൾ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ല. ചികിത്സയിൽ കഴിയുന്ന സഹോദരനും അയൽവാസിക്കും എയർ ഇന്ത്യയുടെ വകയായി രണ്ട് ലക്ഷം രൂപ മാത്രമാണ് ഇതുവരെ ലഭിച്ചത്. റിയാസിന്റെ വേർപാട് സഹപ്രവർത്തകരിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരുന്നത്.

Related posts

Leave a Comment