തിരുമാണിയൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡ് തകര്‍ത്തതില്‍ പ്രതിഷേധിച്ചു


എടപ്പാള്‍ : പുതുതായി തിരെഞ്ഞെടുത്ത കെ പി സി സി ഭാരവാഹികള്‍ക്കും പ്രതിപക്ഷ നേതാവിനും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് 19-ാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി തിരുമാണിയൂരില്‍ വെച്ച ഫഌക്‌സ് നശിപ്പിച്ച സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് സമരവും നടത്തി. ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് എം എ നജീബ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് മോഹനന്‍ അധ്യക്ഷനായി. മഹിളാ കോണ്‍ഗ്രസ് നേതാവ് മാലതി,കിരണ്‍ ദാസ് മണ്ഡലം ജന:സെക്രട്ടറി ഷറഫുദീന്‍, വി.വി.മഹേഷ് , പി.ശ്രീധരന്‍ ,ബഷീര്‍ അണ്ണക്കമ്പാട്, ജിഷ, ദിലീപ്, ഉണ്ണി, ജിനീഷ് എന്നിവര്‍ പ്രസംഗിച്ചു

Related posts

Leave a Comment