സ്കൂളുകളിൽ വിതരണം ചെയ്ത പതാകകൾ ഫ്‌ളാഗ് കോഡിന് വിരുദ്ധം; ദേശീയ പതാകയോട് അനാദരവ് കാണിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യം

കൊല്ലം: ചടയമംഗലത്തെ സ്‌ക്കൂളുകളില്‍ വിതരണം ചെയ്ത പതാകകളാണ് ഫ്‌ളാഗ് കോഡിന് വിരുദ്ധമായ് നിര്‍മ്മിച്ചത്. കുടംബശ്രീയും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് പതാക വിതരണം നടത്തിയതെന്നാണ് ആരോപണം.പതാകയുടെ ഒരു വശത്ത് മാത്രമാണ് പ്രിന്റ് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ഈ പതാകകള്‍ വിതരണം ചെയ്തത്. എന്നാല്‍ ഇന്നാണ് പലരും പതാക നിര്‍മ്മാണത്തിലെ പിഴവ് ശ്രദ്ധിച്ചത്. ദേശീയ പതാകയോടുള്ള അനാദരവാണെന്നും ഇത്തരത്തില്‍ അശ്രദ്ധമായി പതാക നിര്‍മ്മിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നു.

Related posts

Leave a Comment