മുത്തശ്ശൻ മാറ്റി വച്ച ബ്രാണ്ടി എടുത്ത് കുടിച്ച് അഞ്ച് വയസ്സുകാരൻ മരിച്ചു ; വിവരം അറിഞ്ഞ മുത്തശ്ശൻ കുഴഞ്ഞുവീണ് മരിച്ചു

വെല്ലൂർ: ജ്യൂസാണെന്ന് വിചാരിച്ച് മുത്തച്ഛൻ ബാക്കി വച്ച ബ്രാൻഡി കുടിച്ച് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വെല്ലൂർ ജില്ലയിലെ അണ്ണനഗർ കന്നികോവിൽ സ്ട്രീറ്റിലാണ് സംഭവം. കുട്ടിയുടെ മരണം കണ്ട് മുത്തച്ഛനും കുഴഞ്ഞുവീണു മരിച്ചു.രുകേഷ് എന്ന അഞ്ചുവയസ്സുകാരനാണ് അബദ്ധത്തിൽ ബ്രാൻഡി കഴിച്ചത്. രുകേഷിന്റെ മുത്തച്ഛൻ ചിന്നസ്വാമി കഴിച്ചശേഷം ബാക്കി വെച്ച ബ്രാൻഡി കുട്ടി ജ്യൂസെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. വീട്ടുകാർ കാണാതെയാണ് കുട്ടി മദ്യം കുടിച്ചത്.
തുടർന്ന് കുട്ടിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതോടെയാണ് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. കുട്ടിയുടെ അവസ്ഥ കണ്ട ആസ്മ രോഗിയായ മുത്തച്ഛൻ ചിന്നസ്വാമി പെട്ടെന്ന് ബോധരഹിതനാവുകയായിരുന്നു.വീട്ടുകാർ രണ്ടുപേരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ചിന്നസ്വാമി മരിച്ചു. കുട്ടിയെ വെല്ലൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ കുട്ടിയും മരണപ്പെടുകയായിരുന്നു.

Related posts

Leave a Comment