ശാന്തൻപാറ: ഇടുക്കി ശാന്തൻപാറ പേത്തൊട്ടിയിൽ അഞ്ചുവയസുകാരനെ അമ്മ പൊള്ളലേൽപ്പിച്ചു. കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടർന്നു. കൂടുതൽ കുസൃതി കാട്ടിയതിനാണ് ശിക്ഷ. അമ്മയ്ക്കെതിരെ കേസെടുത്തു. നാലുദിവസങ്ങൾക്കു മുൻപാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ രണ്ടുകാലിന്റെയും ഉള്ളംകാലിൽ പൊള്ളലേറ്റിട്ടുണ്ട്. അതോടൊപ്പംതന്നെ ദേഹത്തും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. അയൽക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. നിലവിൽ കുട്ടി ചികിത്സയിലാണ്. ശിശുക്ഷേമ സമിതി ഇടപെട്ടാണ് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അമ്മയുടെ ക്രൂരത; കുഞ്ഞിനെ പൊള്ളിച്ചു; ഉള്ളംകാലും ഇടുപ്പും പൊള്ളിയടർന്നു
