ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ബന്ധുക്കളായ അഞ്ചുപേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

ബീഹാർ : ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ ബന്ധുക്കളായ അഞ്ചുപേർ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ൽ വെച്ചുണ്ടായ അപകടത്തിലാണ് മരണം. ഇവർക്കൊപ്പം വാഹനത്തിന്റെ ഡ്രൈവറും മരിച്ചു.സുശാന്തിന്റെ സഹോദരി ഭർത്താവ് ഒപി സിംഗിന്റെ ബന്ധു ലാൽജീത് സിംഗ്, അദ്ദേഹത്തിന്റെ മക്കൾ, ബന്ധുക്കൾ എന്നിവരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. കാറിൽ മൊത്തം 10 പേരുണ്ടായിരുന്നു.ലാൽജിത്തിന്റെ ഭാര്യ ഗീത ദേവിയുടെ അന്ത്യകർമങ്ങൾക്ക് ശേഷം പട്നയിൽ നിന്ന് മടങ്ങവെയാണ് അപകടം നടന്നത്. സംഭവ സ്ഥലത്ത് വച്ചു തന്നെ ആറ് പേർ മരിച്ചു. ലാൽജിതിന്റെ മക്കളായ അമിത് ശേഖർ, രാം ചന്ദ്രസിംഗ് ബന്ധുക്കളായ ബേബി ദേവി, അനിത ദേവി ഡ്രൈവർ പ്രീതം കുമാർ എന്നിവരാണ് മരിച്ചത്. നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

Related posts

Leave a Comment