Connect with us
48 birthday
top banner (1)

Idukki

‘പടയപ്പ’യിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അഞ്ചുപേര്‍

Avatar

Published

on

മൂന്നാര്‍: പടയപ്പയുടെ മുന്‍പില്‍പ്പെട്ട അഞ്ചുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. നല്ലതണ്ണി കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപത്ത് ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. പടയപ്പയുടെ ആക്രമണത്തിൽ രണ്ടു വാഹനങ്ങള്‍ക്കു ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചു. കോന്നിയിയില്‍നിന്നെത്തിയ വൈദികനും മറ്റു നാലു യുവാക്കളും രണ്ടു വാഹനങ്ങളിലായി കല്ലാറില്‍നിന്നു മൂന്നാറിലേക്കു വരുന്നതിനിടയിലാണു പടയപ്പയുടെ മുന്‍പില്‍പ്പെട്ടത്.
ഇരു കാറുകളും റോഡിലിട്ട് ഇവര്‍ പടയപ്പയെ തടയാന്‍ ശ്രമിച്ചു. പടയപ്പ നേരെ വന്നതോടെ ഇവര്‍ വാഹനത്തില്‍നിന്ന് ഇറങ്ങി. യുവാക്കള്‍ ആനയെ മടക്കി അയയ്ക്കാനായി ബഹളം വച്ചതോടെ ആന പ്രകോപിതനായി ചിന്നംവിളിച്ചു കൊണ്ട് വാഹനങ്ങള്‍ക്കിടയിലൂടെ യുവാക്കള്‍ക്കു നേരെ പാഞ്ഞടുത്തു. യുവാക്കള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടതോടെ പടയപ്പ സമീപത്തെ കാട്ടിലേക്ക് മടങ്ങി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ബിജു ജോസഫ് കൊലക്കേസ്; മുൻ ബിസിനസ്പങ്കാളി അറസ്റ്റിൽ

Published

on

ഇടുക്കി : ബിജു ജോസഫ് കൊലക്കേസിൽ മുഖ്യപ്രതിയും ബിജുവിൻ്റെ മുൻ ബിസിനസ് പങ്കാളിയുമായ ജോമോൻ അറസ്റ്റിൽ. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്‌തത്. നാല് പ്രതികളാണ് കേസിലുള്ളത്.

ജോമോൻ ബിജുവിനെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്തതാണെന്നാണ് മൊഴി. ബിജുവിന്റെ ബിസിനസ് പങ്കാളിയായിരുന്നു ജോമോൻ. ഇരുവരും തമ്മിലുള്ള ചില സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പ്ര ശ‌നങ്ങളുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജോമോനൊപ്പം മുഹമ്മദ് അസ്ലം, വിപിൻ എന്നിവരെയും തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
inner ad

കാപ്പ ചുമത്തി നാടുകടത്തിയ ആഷിക് എറണാകുളത്തും റിമാൻഡിലായി. എറണാകുളത്ത് നിന്ന് കാപ്പ ചുമത്തി പുറത്താക്കപ്പെട്ട പ്രതിയിൽ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബിജു ജോസഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ലഭിച്ചത്.
വ്യാഴാഴ്‌ചയാണ് ചുങ്കം സ്വദേശി ബിജു ജോസഫിനെ കാണാതായത്. വ്യാഴാഴ്‌ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ബിജു ജോസഫിൻ്റെ മൃതദേഹം പിന്നീട് കലയന്താനിയിലെ ഗോഡൌണിലെ മാൻഫോളിൽ കണ്ടെത്തുകയായിരുന്നു. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്ക‌രണ കുഴിയിലേക്ക് പോകുന്ന മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മുകളിൽ മാലിന്യങ്ങൾ തള്ളിയ നിലയിലായിരുന്നു.

Advertisement
inner ad
Continue Reading

Featured

അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍

Published

on

ഇടുക്കി: ഇടുക്കി നെടുംകണ്ടത്ത് അസം സ്വദേശിനിയെ കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് അറസ്റ്റില്‍. ഷെനിച്ചർ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഭാര്യ ബാലേ ടുഡുവിനെ ഇയാള്‍ അടിച്ചുകൊല്ലുകയായിരുന്നു. ബാലെ ടുഡുവും ഭർത്താവും ഒരു മാസം മുമ്ബാണ് ജോലിക്കായി ഇടുക്കിയിലേക്ക് എത്തുന്നത്.

കഴിഞ്ഞ ദിവസം ഇവരുടെ സുഹൃത്ത് ഇവർ താമസിക്കുന്ന സ്ഥലത്തെത്തുകയും ഒരുമിച്ച്‌ മദ്യപിക്കുകയും ചെയ്തു. ശേഷം സുഹൃത്തും ഷെനിച്ചറും വീട്ടിലും ബാലേ ടുഡു സമീപത്തെ ഷെഡിലും കിടന്നുറങ്ങി. രാത്രിയില്‍ ഉറക്കം എഴുന്നേറ്റ ഷെനിച്ചർ ഭാര്യയെ സുഹൃത്തിനൊപ്പം ഷെഡില്‍ ഒരുമിച്ചു കണ്ടു. ഇതോടെ ഇവർ തമ്മില്‍ വഴക്കും ബഹളവുമായി. കാര്യങ്ങള്‍ അടിപിടിയിലേക്ക് എത്തിയതോടെ സുഹൃത്ത് ഓടിരക്ഷപ്പെട്ടു.

Advertisement
inner ad

ഈ സമയം ഷെനിച്ചർ കയ്യില്‍ കിട്ടിയ തടിക്കഷ്ണം ഉപയോഗിച്ച്‌ ഭാര്യയെ അടിച്ചുകൊലപ്പെടുത്തി. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ തന്നെ തൊഴിലുടമയെ വിളിച്ച്‌ അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തി. കൊലയില്‍ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.

Advertisement
inner ad
Continue Reading

Featured

വണ്ടിപ്പെരിയാറിൽ ഭീതിവിതച്ച കടുവ വെടിയേറ്റ് ചത്തു

Published

on

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയില്‍ ഭീതി വിതച്ച കടുവ വെടിയേറ്റ് ചത്തു. തിങ്കളാഴ്ച പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ ഒരു പശുവിനെയും വളർത്തുനായയെയും കൊന്നതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം കടുവയെ മയക്കുവെടി വെച്ചെങ്കിലും, അത് മയങ്ങാതെ ദൗത്യസംഘത്തിന് നേരെ തിരിഞ്ഞതോടെ മൂന്നുതവണ വെടിവെക്കുകയായിരുന്നു. സ്വയരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു. കടുവയുടെ ജഡം പിന്നീട് തേക്കടിയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ ദിവസങ്ങളില്‍ വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയില്‍ കടുവയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഞായറാഴ്ച പകല്‍ മുഴുവൻ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ നാരായണൻ എന്നയാളുടെ പശുവിനെയും വളർത്തുനായയെയും കടുവ ആക്രമിച്ചു കൊന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായി.തുടർന്ന് വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലില്‍ കടുവയെ കണ്ടെത്തുകയും മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി തോട്ടം തൊഴിലാളികളോട് ജോലിക്ക് പോകരുതെന്ന് നിർദേശം നല്‍കിയിരുന്നു. ലയത്തിനോട് ചേർന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് കടുവയെ ആദ്യം കണ്ടെത്തിയത്.

Advertisement
inner ad

എന്നാല്‍ ഇവിടെവെച്ച്‌ മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാല്‍ കടുവ മറ്റൊരു സ്ഥലത്തേക്ക് നീങ്ങിയതിന് ശേഷമാണ് വെടിവെച്ചത്. രണ്ടുതവണ മയക്കുവെടി വെച്ചെങ്കിലും കടുവ പൂർണമായും മയങ്ങിയിരുന്നില്ല. മയക്കുവെടിയേറ്റ കടുവ പെട്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കുതിച്ചെത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ സ്വയരക്ഷയ്ക്ക് വേണ്ടി വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിർക്കുകയായിരുന്നു.

നേരത്തെ ഗ്രാമ്പിയില്‍ കണ്ട പരുക്കേറ്റ കടുവ തന്നെയാണ് അരണക്കല്ലില്‍ എത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് വാർഡ് 15 ല്‍ ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured