Connect with us
48 birthday
top banner (1)

Thiruvananthapuram

പെട്രോള്‍ പമ്പ് ആക്രമണം അഞ്ച് പേര്‍ അറസ്റ്റില്‍

Avatar

Published

on

തിരുവനന്തപുരം/കാട്ടാക്കട : കാട്ടാക്കട-ബാലരാമപുരം റോഡില്‍ ഊരൂട്ടമ്പലം നിറമണ്‍ കുഴിയില്‍ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ ആക്രമണം നടത്തിയ കേസില്‍ അഞ്ച് പേരെ മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.നീറമണ്‍കുഴി കൊട്ടിയക്കോണം എം.ആര്‍ കോട്ടേജില്‍ ബ്ലസന്‍ ദാസ്(27),തേമ്പാമുട്ടം പുതുക്കാട് നൗഷാദ് മന്‍സിലില്‍ അര്‍ഷാദ്(24),അരുവാക്കോട് ജിതീഷ് ഭവനില്‍
അനീഷ്‌കുമാര്‍(30),കാരോട് കാക്കവിള അഭിജിത് കോട്ടേജില്‍ അമിത്കുമാര്‍(23),പഴയകാരയ്ക്കാമണ്ഡപം പൊറ്റവിള വേലിക്കകം വീട്ടില്‍ അഖില്‍(25) എന്നിവരാണ് പോലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് രാത്രിയോടുകൂടിയാണ് കേസിനാസ്പദമായ സംഭവം നാല് ബൈക്കുകളില്‍ പെട്രോള്‍ പമ്പിലെത്തിയ പത്തോളം സംഘം പെട്രോള്‍ അടിച്ചശേഷം കാശ് നല്‍കാതെ മടങ്ങാന്‍ ശ്രമിച്ചത് പമ്പിലെ ജീവനക്കാരന്‍ ചോദ്യം ചെയ്തു ഇതേ തുടര്‍ന്ന് ജീവനക്കാരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുയും ജീവനക്കാരന്റെ കയ്യിലുണ്ടായിരുന്ന 25000 രൂപയടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കടന്നു കളയുകയുമായിരുന്നു. പമ്പുടമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മാറനല്ലൂര്‍ പോലീസ് സ്ഥത്തെത്തി നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് പ്രതികളെ തിരച്ചറിഞ്ഞു. എന്നാല്‍ ഇവര്‍ സംഭവത്തിനുശേഷം ഒളിവില്‍ പോകുകയായിരുന്നു.പോലീസിന്് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ബാലരാമപുരത്ത് സമീപം വച്ച് ശനിയാഴ്ച രാവിലെ അഞ്ച് പേരെ പിടികൂടുകയായിരുന്നു. മാറനല്ലൂര്‍ സി.ഐ ഷിബു, എസ്.ഐ കിരണ്‍ശ്യാം,സി.പിഒ മാരായ സൈജു, പ്രശാന്ത്,വിപിന്‍,ശ്രീജിത്,അക്ഷയ്,അഖില്‍ എന്നിവര്‍
ചേര്‍ന്നാണ് പ്രതികളെ പിടിച്ചത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

വൈദ്യുതി നിരക്ക് വർദ്ധനക്കെതിരെ കോൺഗ്രസ് പ്രക്ഷോഭത്തിലേക്കെന്ന്; കെ സുധാകരൻ എംപി

Published

on

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കുത്തനേ കൂട്ടിയ സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. വൈദ്യുതി നിരക്ക് കൂട്ടിയ നടപടി തികഞ്ഞ പിടിപ്പുകേടും ധിക്കാരവുമാണ്. ഇത് അഞ്ചാം തവണയാണ് പിണറായി സർക്കാർ നിരക്കു കൂട്ടുന്നത്. ഇതു ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സുധാകരൻ പറഞ്ഞു.

വൈദ്യുതി വാങ്ങുന്നതിനുള്ള ദീർഘകാല കരാർ യാതൊരു ആസൂത്രണവുമില്ലാതെ റദ്ദാക്കിയത് എന്തിനുവേണ്ടിയായിരുന്നുവെന്ന് സർക്കാർ വ്യക്തമാക്കണം. ഉപ്പുതൊട്ട് കർപ്പൂരം വരെയുള്ള എല്ലാ സാധനങ്ങളും ഇപ്പോൾ വിലവർധനവിന്റെ പിടിയിലാണ്. വൈദ്യുതി നിരക്ക് വർധന ജനജീവിതം കൂടുതൽ ദുസഹമാക്കും. പിണറായിയുടെ ഭരണത്തിൽ ജനം പൊറുതിമുട്ടി. നിരക്കു കൂട്ടിയ നടപടി അടിയന്തരമായി റദ്ദാക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Kerala

വൈദ്യുതി നിരക്ക് വർധന; സർക്കാർ പൊതുജനത്തെ വെല്ലുവിളിക്കുന്നു; യുഡിഎഫ് സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് വി.ഡി സതീശൻ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുത നിരക്ക് കൂട്ടിയ സർക്കാർ നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചാർജ്ജ് വില വർദ്ധനവ് അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

പ്രതിപക്ഷ നേതാവിനെ വാക്കുകൾ പൂർണ്ണരൂപം

Advertisement
inner ad

വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയും പകല്‍ക്കൊള്ളയും. അഴിമതിയും ധൂര്‍ത്തും കെടുകാര്യസ്ഥതയും വൈദ്യുതി ബോര്‍ഡിന് ഉണ്ടാക്കിയ ബാധ്യതയാണ് നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്കു മേല്‍ കെട്ടിവച്ചിരിക്കുന്നത്. ജനജീവിതം ദുസഹമാക്കുന്ന വൈദ്യുതി ചാര്‍ജ് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണം.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ ദീര്‍ഘകാല കരാര്‍ റദ്ദാക്കി അഴിമതിക്ക് ശ്രമിച്ചതാണ് ബോര്‍ഡിനുണ്ടായ അധിക ബാധ്യതയ്ക്ക് പ്രധാന കാരണം. യൂണിറ്റിന് നാലുരൂപ 29 പൈസയ്ക്ക് 465 മെഗാവാട്ട് വൈദ്യുതി എഴുവര്‍ഷമായി വാങ്ങിക്കൊണ്ടിരുന്നതാണ് കരാര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ആറര മുതല്‍ പന്ത്രണ്ട് രൂപ വരെ നല്‍കേണ്ടി വന്നത്. ഇതിലൂടെ മൂവായിരം കോടിയുടെ അധിക ബാധ്യതയാണ് ബോര്‍ഡിനുണ്ടായത്. ഈ ബാധ്യത ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ല. വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതുമേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളിയിട്ട് രണ്ട് ദിവസമെ ആയിട്ടുള്ളൂ. അതിനിടയിലാണ് സാധാരണക്കാരനു മേല്‍ സര്‍ക്കാരിന്റെ ഇരുട്ടടി. 2016-ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നത് ഇപ്പോള്‍ 45000 കോടിയായി.

Advertisement
inner ad

പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. എല്ലാത്തരത്തിലും ജനങ്ങളെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായാണ് ഈ സര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയെ കാണുന്നത്. ജനദ്രോഹ നടപടികളുമായി മുന്നോട്ടു പോകുന്ന അഴിമതി സര്‍ക്കാരിനെതിരെ സംസ്ഥാന വ്യാപകമായുള്ള ജനകീയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കും.

Advertisement
inner ad
Continue Reading

Kerala

വിലക്കയറ്റത്തിനിടെ പൊതുജനത്തിന് ഇലക്ട്രിക് ഷോക്കും ; സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം മൂലം പൊതുജനം നട്ടംതിരിയുന്നതിനിടെ ഇരുട്ടടിയുമായി കെഎസ്ഇബി. സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വീണ്ടും കൂട്ടി. യൂണിറ്റ് 16 പൈസ വീതം വർധിപ്പിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ഉത്തരവിറക്കി. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. ബിപിഎല്ലുകാർക്കും നിരക്ക് വർധന ബാധകമാണ്. അടുത്ത സാമ്പത്തിക വർഷം ഏപ്രിൽ മുതൽ (2025-2026) യൂണിറ്റിന് 12 പൈസയും വർദ്ധിപ്പിക്കും. ഫിക്സഡ് ചാർജ്ജും കൂട്ടി. അതേസമയം വൈദ്യുതി നിരക്ക് വർധനയെ ന്യായീകരിച്ച് മന്ത്രി. അനിവാര്യ ഘട്ടത്തിലാണ് നിരക്ക് വർധനവെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം. നിവർത്തിയില്ലാതെയാണ് നിരക്ക് വർധിപ്പിച്ചത്. പല വിഭാഗങ്ങൾക്കും ഇത് ദോഷം ചെയ്യുമെന്നറിയാം. നിരക്ക് വർധിപ്പിക്കാതെ പറ്റാത്ത സ്ഥിതിയാണെന്നും ആയിരുന്നു മന്ത്രിയുടെ ന്യായീകരണം.

Continue Reading

Featured