Connect with us
head

Kasaragod

എൻഡോസൾഫാൻ ദുരിതബാധിതർക്ക് പെൻഷൻ മുടങ്ങിയിട്ട് അഞ്ച് മാസം: ഇപ്രാവശ്യം കണ്ണീരോണം

മണികണ്ഠൻ കെ പേരലി

Published

on

അബ്ദുൽ റഹിമാൻ ആലൂർ

കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്കും, ആശ്രിതർക്കും നൽകി വന്നിരുന്ന പെൻഷൻ നിർത്തിയിട്ട് അഞ്ച് മാസം പിന്നിടുന്നു. ആശ്രിതർക്ക് നൽകിയിരുന്ന പെൻഷൻ മുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു.ഉമ്മൻ ചാണ്ടി സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച പെൻഷൻ പദ്ധതിയാണ് തകിടം മറിക്കുന്നത്. സാമൂഹിക സുരക്ഷ വകുപ്പാണ് പെൻഷൻ നൽകിയിരുന്നത്.ദുരിതബാധിതർക്ക് മതിയായ വിദഗ്ധ ചികിത്സ പോലും നിഷേധിക്കപ്പെടുന്ന കാലത്ത് ആശ്വാസമായിരുന്ന ക്ഷേമ പെൻഷൻ അട്ടിമറിക്കപ്പെടുന്നത്. 3800 ഓളം പേർക്ക് ലഭിച്ചിരുന്ന പെൻഷൻ സാമൂഹികക്ഷേമ വകുപ്പിൻ്റെ അനാസ്ഥകൊണ്ടാണ് നഷ്ടപ്പെട്ടത്: രോഗികളെ പരിചരിക്കുന്നവർക്ക് നൽകിവന്നിരുന്ന 600 രൂപ പെൻഷൻ വർഷങ്ങളായി മുടങ്ങി കിടക്കുകയാണ്. സുപ്രീം കോടതി നിർദേശ പ്രകാരം 200 കോടിയോളം നഷ്ടപരിഹാരം നൽകിയെങ്കിലും പ്രതിമാസ പെൻഷൻ മുടങ്ങിയതിലൂടെ ആനുകൂല്യം ലഭിക്കാത്ത നിരവധി പേരാണ’ദുരിതക്കയത്തിലായ ത്.രോഗത്തോട് മല്ലടിച്ച് ജീവൻ നിലനിർത്താൻ പ്രയാസപ്പെടുന്ന ഈ വിഭാഗത്തിന് ഇപ്രാവശ്യം കണ്ണീരോണമാണ്.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പെരിയ ഇരട്ട കൊലക്കേസിൽ വിചാരണ നാളെ മുതൽ; കേസ് നടത്താൻ സിപിഎം പിരിച്ചത് 3കോടി

Published

on

അബ്ദുൽ റഹിമാൻ ആലൂർ

കാസർകോട്: വർഷങ്ങൾ നീണ്ടു നിന്ന നിയമ പോരാട്ടങ്ങൾക്കൊടുവിൽ പെരിയ ഇരട്ട കൊലപാത കേസ് വിചാരണ നാളെ മുതൽ .നീതിക്കായി സുപ്രീം കോടതി വരെ പോരാടി സിബിഐ അന്വേഷണം നടത്തിയ കേസിലാണ് നാളെ കൊച്ചിയിലെ സി ബി ഐ കോടതിയിൽ വിചാരണ ആരംഭിക്കുന്നത്. കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാൽ, കൃപേഷ് എന്നിവരെ മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ സിപിഎം നേതാക്കളും, മുൻ എംഎൽഎയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമടക്കം 24 പ്രതികളാണുള്ളത്.

Advertisement
head

2019 ഫെബ്രുവരി 17ന് രാത്രി 7.35 ഓടെയാണ് കേരളീയ സമൂഹത്തെ ഞെട്ടിച്ച ഇരട്ട കൊലപാതകം നടന്നത്.ആദ്യം ലോക്കൽ പൊലീസും, പിന്നീട് ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസിൽ സിബിഐ അന്വേഷണമാവശ്യപ്പട്ട് രക്തസാക്ഷികളുടെ മാതാപിതാക്കൾ ഹൈക്കോടതിയേയും, സുപ്രീം കോടതിയേയും സമീപിച്ചു. പിന്നീട് പരമോന്നത നീതിപീoത്തിൻ്റെ ഇടപെടലിലാണ് കേസ് സിബിഐക്ക് കൈമാറിയത്. സിബിഐ അന്വേഷണത്തെ ഭയന്നതിനാൽ സംസ്ഥാന സർക്കാർ പൊതുഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് സുപ്രീം കോടതിയിൽ വാദം നടത്തിയെങ്കിലും അന്തിമ വിജയം ഇരകൾക്കൊപ്പമായിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണൻ്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. ആദ്യം ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേർക്കുകയും. 11 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മറ്റു മൂന്നു പ്രതികൾ കോടതിയിൽ ഹാജരായി ജാമ്യത്തിലിറങ്ങി. സിബിഐ 10 പേരെകൂടി പ്രതിചേർക്കുകയും അഞ്ച് പേരെ അറസ്റ്റ് ചെയ്യൂകയും ചെയ്തു. 11 പ്രതികൾ തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിലും അഞ്ച് പ്രതികൾ എറണാകുളം കാക്കനാട് ജയിലിലുമാണ്. നാല് വർഷത്തോളമായി 11 പ്രതികൾ ജയിലിലാണ്. സിബിഐ ആവശ്യം പരിഗണിച്ച് ഹൈക്കോടതി കസ്റ്റഡി ട്രയലിന് ഉത്തരവിട്ടിരുന്നു. ഒന്നാം പ്രതി പീതാംബരനാണ്. സിപിഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ ഇരുപതാം പ്രതിയാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.മണികണ്ഠൻ പതിമൂന്നാം പ്രതിയാണ്. സിപിഎം നേതാക്കളായ രാഘവൻ വെളുത്തോളി എബാലകൃഷ്ണൻ, ഭാസ്ക്കരൻ വെളുത്തൊളിയടക്കം 24 പ്രതികളാണുള്ളത്.

270 സാക്ഷികളാണ് കേസിലുള്ളത്. ഫെബ്രുവരി 2ന് ഒന്നാം സാക്ഷി കല്യോട്ടെ ശ്രീകുമാർ നൂറ്റിനാലാം സാക്ഷി എംകെ ബാബു ബാബുരാജ് എന്നിവരെ വിസ്തരിക്കും. ഫെബ്രുവരി ഏഴ് മുതൽ ശരത് ലാൽ, കൃപേഷ് എന്നിവരുടെ മാതാപിതാക്കളായ സഹോദരളുമായ സത്യനാരായണൻ, ലത, അമൃത എന്നിവരെയും 10 മുതൽ കൃഷ്ണൻ, ബാലാമണി, കൃഷ്ണപ്രിയ എന്നിവരെയും കോടതി വിസ്തരിക്കും. മാർച്ച് എട്ട് വരെ നീളുന്ന ആദ്യ ഘട്ട വിചാരണയിൽ 32 സാക്ഷികളെ വിസ്തരിക്കും. ഏപ്രിൽ മെയ് മാസങ്ങളിലായി 55 സാക്ഷികളെ ആദ്യഘട്ട വിചാരണ നടത്തും. കേരളം ഉറ്റുനോക്കുന്ന കേസിൻ്റെ വിധി ഈ വർഷം അവസാനത്തോടെയുണ്ടാകും സിബിഐക്ക് വേണ്ടി അഡ്വ.ജോബി ജോസഫ് ഹാജരാകും.പ്രതികളെ നാളെ മുതൽ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement
head
Continue Reading

Featured

ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നാണോ സിപിഎമ്മിന്റെ നിലപാട്- കെ. പ്രകാശ് ബാബു

Published

on

കാസർകോട്: മുൻമന്ത്രിയും സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ. ചന്ദ്രശേഖരനെ ബിജെപിക്കാർ ആക്രമിച്ച കേസിലെ സാക്ഷികളായ സിപമ്മുകാർ കൂറുമാറിയതിൽ സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ. പ്രകാശ് ബാബു. ബിജെപിക്കാരെ എങ്ങനെയും രക്ഷിക്കണമെന്നായിരുന്നോ സിപിഎമ്മിന്റെ നിലപാട്. സിപിഎം നിലപാട് അപലപനീയവും പരിഹാസ്യവുമാണ്. സിപിഎം സംസ്ഥാനനേതൃത്വം വിഷയം ഗൗരവത്തിലെടുക്കുമെന്നും പ്രകാശ് ബാബു പറഞ്ഞു.

പ്രകാശ് ബാബുവിന്റെ ഫേസ്ബുക് കുറിപ്പ്

Advertisement
head

2016 ൽ മന്ത്രിയായി സതൃപ്രതിജ്ഞ ചെയ്ത സ.ഈ.ചന്ദ്രശേഖരൻ കയ്യിൽ ബാൻഡേജ്ഇട്ട് ബഹു.ഗവർണ്ണറോടും ബഹു.മുഖൃമന്ത്രിയോടുമൊപ്പം നിൽക്കുന്ന സതൃപ്രതിജ്ഞവേളയിലെ ഈ ചിത്രം എല്ലാവരുടെയും മനസ്സിൽ തെളിയുന്നുണ്ടാവും.നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോൾ ബി.ജെ.പി,ആർ.എസ്.എസ് പ്രവർത്തകർ കലിതുളളി ആക്രമിച്ചതാണ്. സ.ചന്ദ്രശേഖരനോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന സി.പി.എം നേതാവിനും പരുക്ക് പറ്റിയിരുന്നു.
പേീലീസ് കേസെടുത്തു.ചാർജ്ജ് കൊടുത്തു.ആക്രമണം നടത്തിയ 12 ബി.ജെ.പി,ആർ.എസ്.എസ്.പ്രവർത്തകർക്കെതിരെയുളള കേസ് കോടതിയിൽ വിചാരണയ്ക്ക് എത്തിയപ്പോൾ ചന്ദ്രശേഖരനോടൊപ്പം പരുക്ക്പറ്റിയ സി.പി.എം നേതാവ് ഉൾപ്പടെയുള്ള എല്ലാ സി.പി.എം പ്രവർത്തകരായ സാക്ഷികളും മൊഴി മാറ്റി പറഞ്ഞ്,കൂറുമാറി പ്രതികളെ സഹായിച്ചതായിട്ടാണ് അറിയാൻ കഴിഞ്ഞത്. സാക്ഷികൾ ഇല്ലാത്തതിനാൽ തെളിവുകളുമില്ലാതായി.കോടതി എല്ലാ പ്രതികളെയും വെറുതെ വിട്ടു.
സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന ചന്ദശേഖരനു വേണ്ടി സതൃസന്ധമായി മൊഴി കൊടു ക്കുന്നതിനു പകരം ആർ.എസ്.എസ്,ബിജെപി പ്രവർത്തകരെ എങ്ങനെയും രക്ഷിയ്ക്കണമെന്ന സി.പി.എം പ്രാദേശിക-ജില്ലാ നേതൃത്വങ്ങളുടെ നിലപാട് തികച്ചും അപലപനീയമാണ്.പരിഹാസൃമാണ്.
സി.പി.എം സംസ്ഥാന നേതൃത്വം ഗൗരവമായി ഈ പ്രശ്നം കാണുമെന്ന് ഞാൻ കരുതുന്നു

Advertisement
head
Continue Reading

crime

കാസര്‍കോട് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കടന്ന് പിടിച്ചു ; പൊലീസുകാരന്‍ അറസ്റ്റില്‍

Published

on

കാസർഗോഡ് : കാഞ്ഞങ്ങാട് വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കടന്ന് പിടിച്ച പൊലീസുകാരന്‍ അറസ്റ്റില്‍.
കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.വി.പ്രദീപനാണ് ഹൊസ്ദുര്‍ഗ് പൊലീസിൻ്റെ
പിടിയിലായത്.
കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയാണ് അറസ്റ്റിലായ പ്രദീപൻ

വെള്ളിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം നടന്നത്.
അഞ്ച് വര്‍ഷം മുന്‍പ് ഇയാൾ യുവതിയുമായി അടുപ്പത്തിലായിരുന്നു.
പ്രദീപൻ കാഞ്ഞങ്ങാട് ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയത്തിലായത്.
കോവിഡ് കാലത്ത് പ്രദീപൻ യുവതിക്ക് 80,000 രൂപ കടം നല്‍കിയിരുന്നു. എന്നാൽ പിന്നീട് തുക മടക്കികൊടുക്കാൻ യുവതി തയ്യാറായില്ല

Advertisement
head

ഈ തുക തിരികെ ചോദിച്ചാണ് പ്രദീപന്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ആക്രമിക്കുകയും കസേരയുള്‍പ്പെടെയുള്ളവ നശിപ്പിക്കുകയും ചെയ്തത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

Advertisement
head
Continue Reading

Featured