നാളെ മുതൽ അഞ്ചുദിവസം ബാങ്ക് അവധി

തിരുവനന്തപുരം: നാളെ മുതൽ അഞ്ചു ദിവസം ബാങ്കുകൾക്ക് അവധി. രാജ്യത്ത് കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖലാ ബാങ്കുകള്‍ക്കും സ്വകാര്യ ബാങ്കുകള്‍ക്കും അവധി ബാധകമാണ്. കേരളം കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ബാങ്കുകളാണ് അഞ്ചുദിവസം അടച്ചിടുന്നത്. കേരളത്തിൽ നാളെ മുഹറം, വെള്ളിയാഴ്ച ഒന്നാം ഓണം, ശനിയാഴ്ച തിരുവോണം, ഞായർ അവധി, തിങ്കളാഴ്ച ശ്രീനാരായണ ഗുരുജയന്തി എന്നീ അവധി ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കില്ല. പൊതുമേഖല ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, വിദേശ ബാങ്കുകള്‍, കോര്‍പറേറ്റീവ് ബാങ്കുകള്‍, പ്രദേശിക ബാങ്കുകള്‍ ഉള്‍പ്പെടെ ഈ അഞ്ചുദിവസം പ്രവര്‍ത്തിക്കില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലണ്ടർ അനുസരിച്ച്‌ ആഗസ്റ്റ് മാസത്തില്‍ ആകെ 15 ദിവസമാണ് ബാങ്കുകള്‍ക്ക് അവധി.
ഇതില്‍ 8 ദിവസം ആർബിഐ കലണ്ടര്‍ പ്രകാരമുള്ള അവധികളും ബാക്കി ദിവസങ്ങള്‍ വാരാന്ത്യ അവധികളുമാണ്. എങ്കിലും വിവിധ സംസ്ഥാനങ്ങളിലെ ബാങ്കിംങ് പ്രവർത്തനങ്ങളിൽ വ്യത്യാസമുണ്ടാകുമെന്ന് കലണ്ടറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related posts

Leave a Comment