ഫിഷിംഗ് ബോട്ട് മറിഞ്ഞു സ്രാങ്ക് മരിച്ചു

  • ഏഴുപേരെ രക്ഷപ്പെടുത്തി

കൊല്ലംഃ മത്സ്യബന്ധനം കഴിഞ്ഞു മടങ്ങുകയായിരുന്ന ബോട്ട് തിരയില്‍പ്പെട്ടു മറഞ്ഞു സ്രാങ്ക് മരിച്ചു. കൊല്ലം തുറമുഖത്തു നിന്ന് മത്സ്യ ബന്ധനത്തിനു പോയ കീര്‍ത്തന എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. സ്രാങ്ക് സുഭാഷ് മരിച്ചു. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ബോട്ടില്‍ സ്രാങ്ക് അടക്കം എട്ടുപേരാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ പാഞ്ഞെത്തിയ മറ്റു ബോട്ടുകാര്‍ രക്ഷപ്പെടുത്തി. ഇന്നു പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അപകടം. അഴീക്കലില്‍ മീന്‍ പിടിച്ചു മടങ്ങുകയായിരുന്നു സംഘം.

Related posts

Leave a Comment