ഈറോഡ് നഗരത്തിലെ വൈരപാളയത്ത് കാവേരി നദിയിൽ വൻതോതിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി. കനാൽ വഴി പുഴയിലേക്ക് മലിനജലം എത്തുന്നതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. സമീപത്തെ ടെക്സ്റ്റൈൽ പ്രോസസ്സിംഗ് യൂണിറ്റിൽ നിന്നുള്ള മാലിന്യങ്ങളും നദിയിൽ തള്ളുന്നത് പതിവാണ്.എന്നാൽ ഓക്സിജന്റെ അളവ് കുറഞ്ഞതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോർഡ് (ടിഎൻപിസിബി) അധികൃതർ പറഞ്ഞു.
കാരണം കണ്ടെത്തുന്നതിനായി സാമ്പിളുകൾ ശേഖരിച്ചതായും അധികൃതർ അറിയിച്ചു. നേരത്തെ ഡെൽറ്റ ജലസേചനത്തിനായി 15,000 ലിറ്റർ വെള്ളം മേട്ടൂർ അണക്കെട്ടിൽ നിന്ന് നദിയിലേക്ക് തുറന്നുവിട്ടിരുന്നു. പ്രദേശത്ത് വെള്ളക്കെട്ട് അനുഭവപ്പെട്ടതോടെ ഇത് 750 ക്യുസെക്സായി കുറച്ചിരുന്നു