മത്സ്യത്തൊഴിലാളികളെ ആദരിച്ചു

വൈപ്പിൻ: ചെറായി രക്തേശ്വരിബീച്ചിൽ കഴിഞ്ഞദിവസം കുളിക്കാനിറങ്ങി തിരയിൽപ്പെട്ട ആലപ്പുഴ വയനാട് സ്വദേശികളായ യുവാക്കൾക്ക് കടലിൽ ചാടി ഇറങ്ങി വടം എറിഞ്ഞുകൊടുത്തു കരയിലേക്ക് വലിച്ചടുപ്പിച്ച് യുവാക്കളുടെ രക്ഷകരായ മാറിയ അല്ലപ്പറമ്പിൽ ശിവൻ, പൂന്നാലി പറമ്പിൽ ചിന്നപ്പൻ എന്നിവരെ രക്തേശ്വരി ബീച്ചിൽ വെച്ച് യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ദീപക് ജോയ് ആദരിച്ചു.

കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിനുരാജ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡൻറ് സജിത്ത് പി എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Related posts

Leave a Comment