Connect with us
,KIJU

Kerala

അടുത്ത നാലുദിവസം കടലിൽ പോകരുതെന്ന്, മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

Avatar

Published

on

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ദിവസം കേരള – കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 22-06-2023 മുതൽ 26-06-2023 വരെയാണ് ജാഗ്രതാ നിർദ്ദേശം. കേരള – കർണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

22-06-2023 മുതൽ 26-06-2023 വരെ: ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്‌നാട് തീരം അതിനോട് ചേർന്നുള്ള കോമോറിൻ പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. 22-06-2023 മുതൽ 23-06-2023 വരെ: ആന്ധ്രപ്രദേശ് തീരം, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്ക് കിഴക്കൻ അതിനോട് ചേർന്നുള്ള മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement
inner ad

Featured

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഓട്ടോറിക്ഷയും ഡ്രൈവറും കസ്റ്റഡിയിൽ‌

Published

on

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അഞ്ചാം ദിവസവും പ്രതികളെ കിട്ടാതെ പൊലീസ്. അന്വേഷണത്തിൻറെ ഭാഗമായി ഡിഐജി നിശാന്തിനി കൊട്ടാരക്കരയിലെ റൂറൽ എസ്പി ഓഫീസിലെത്തി. കൊല്ലം ജില്ലയിലെ ഡിവൈഎസ്പിമാരും ഓഫീസിലെത്തിയിട്ടുണ്ട്. അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് കൂടുതൽ സൂചന ലഭിച്ചതിൻറെ ഭാഗമായി തുടരന്വേഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനായാണ് ഉന്നത പൊലീസ് സംഘം യോഗം ചേരുന്നത്.
അതേ സമയം സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഓട്ടോ റിക്ഷയും ഡ്രൈവര്റും പൊലീസ് കസ്റ്റഡിയിൽ. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം ഇന്നു കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയിൽ സഞ്ചരിച്ചവരുടെ ഉൾപ്പടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കുളമടയിലെ പെട്രോൾ പമ്പിൽനിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. ചിറക്കര ഭാഗത്ത് വച്ച് പിന്തുർന്നാണ് ഓട്ടോറിക്ഷ പൊലീസ് പിടികൂടിയത്.ഈ ഭാഗത്താണ് കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സ്വിഫ്റ്റ് കാറും എത്തിയത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയിൽ പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യവും പൊലീസിന് കിട്ടിയിട്ടുണ്ട്. കെ.എൽ.2 രജിസ്ട്രേഷൻ ഉള്ള ഓട്ടോയിൽ തന്നെയാണോ പ്രതികൾ സഞ്ചരിച്ചതെന്ന് ഉറപ്പിക്കും.

ഓട്ടോ ഡ്രൈവറിൽനിന്നും കൂടുതൽ വിവരങ്ങൾ ആരായുന്നതിനായാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഓട്ടോയ്ക്കും ഡ്രൈവർക്കും കേസുമായി ബന്ധമില്ലെങ്കിൽ വിട്ടയച്ചേക്കും.

Advertisement
inner ad
Continue Reading

Kerala

കണ്ണൂർ വിസിയുടെ ചുമതല പ്രൊഫസർ ബിജോയ് നന്ദന്

Published

on

കണ്ണൂർ: കണ്ണൂർ വിസിയുടെ ചുമതല കുസാറ്റ് പ്രൊഫസർ ബിജോയ് നന്ദന്. സർക്കാരുമായി കൂടിയാലോചനകൾ ഇല്ലാതെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തീരുമാനമെടുത്തത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം സുപ്രീംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ബിജോയ് നന്ദന് ചുമതല നൽകിയത്. അതേസമയം, കണ്ണൂർ വിസി സ്ഥാനത്ത് നിന്ന് പുറത്തായ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ ഇന്ന് ദില്ലിയിലേക്ക് മടങ്ങും.

Continue Reading

Alappuzha

ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങിമരിച്ചു. തലവടി മൂലേപ്പറമ്പിൽ വീട്ടിൽ സുനു, ഭാര്യ സൗമ്യ, മക്കൾ ആദി, അഥിൽ എന്നിവരാണ് മരിച്ചത്. ആദിയെയും അഥിലിനെയും കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ വീട് തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട് അന്വേഷിച്ചെത്തിയ അയൽവാസികളാണ് മരണവിവരമറിഞ്ഞത്. വീട്ടിലെ ഹാളിൽ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികൾ. മാതാപിതാക്കൾ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നുവെന്നാണ് വിവരം.

Continue Reading

Featured