മീനച്ചിലാറ്റിലെ മാലിന്യം; മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു

കോട്ടയം : പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേര്‍ന്ന ഭാഗങ്ങളില്‍ മീനച്ചിലാറ്റിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍സ്വീകരിക്കുന്ന നടപടികളെക്കുറിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദേശിച്ചു. കോട്ടയം ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് ഗുരുതര മലിനീകരണം കണ്ടെത്തിയത്.

തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, ജല അതോറിറ്റി മാനേജിങ് ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. നവംബര്‍ 25-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മീനച്ചിലാറിന്റെ ഉദ്‌ഭവസ്ഥാനമായ അടുക്കം മുതല്‍ ഇല്ലിക്കല്‍വരെ 10 ഇടങ്ങളിലായിരുന്നു പരിശോധന. മീനച്ചലാറിന്റെ കരയില്‍ വ്യവസായ സ്ഥാപനങ്ങള്‍ കുറവായതിനാല്‍ ജനവാസകേന്ദ്രങ്ങളില്‍ നിന്നാണ് മാലിന്യങ്ങള്‍ എത്തുന്നതെന്നാണ് പഠനത്തില്‍ കാണുന്നത്.

Related posts

Leave a Comment