Connect with us
48 birthday
top banner (1)

Kerala

ധനപ്രതിസന്ധി: കേന്ദ്രത്തിനെതിരെ യുഡിഎഫ് എംപിമാർ; മുഖ്യമന്ത്രി അതൊന്നും അറിഞ്ഞുകാണില്ലെന്ന് പ്രതിപക്ഷം

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രസർക്കാരാണെന്നും എന്നിട്ടും യുഡിഎഫിന്റെ 18 എംപിമാർ കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ പരിഹാസത്തിന് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ചുട്ടമറുപടി. അടിയന്തര പ്രമേയ ചർച്ചയ്ക്കെടുക്കുന്നത് സഭയെ അറിയിക്കുന്ന വേളയിലാണ് മുഖ്യമന്ത്രി ഇത്തരമൊരു പരിഹാസം സഭയിലുയർത്തിയത്. എന്നാൽ, കേന്ദ്രത്തിനെതിരെ യുഡിഎഫ് എംപിമാർ ഉയർത്തിയ പ്രതിഷേധം പ്രതിപക്ഷനേതാവ് അക്കമിട്ടു നിരത്തി.
പതിനാലാം ധനകാര്യ കമ്മിഷനില്‍ നിന്നും പതിനഞ്ചാം ധനകാര്യ കമ്മീഷനിലേക്ക് വന്നപ്പോള്‍ 2.5 ല്‍ നിന്നും 1.92 ആയി ഡെവല്യൂഷന്‍ ഓഫ് ടാക്സ് കുറഞ്ഞത് പ്രതിപക്ഷം ഇപ്പോള്‍ സമ്മതിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞത് ചൂണ്ടിക്കാട്ടിയായിരുന്നു വി.ഡി സതീശന്റെ പ്രസംഗം. യു.ഡി.എഫ് എം.പിമാര്‍ കേന്ദ്ര ധനകാര്യമന്ത്രിയെ സന്ദരിച്ച് നിവേദനം നല്‍കിയിരുന്നു. ഇതൊന്നും മുഖ്യമന്ത്രി അറിഞ്ഞുകാണില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ക്കൊപ്പം ഡല്‍ഹിയില്‍ സമരത്തിന് ഇല്ലെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്ന കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ജനസംഖ്യ കുറഞ്ഞെന്നതിന്റെ പേരില്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം കുറയ്ക്കരുതെന്ന നിലപാടാണ് കോണ്‍ഗ്രസ് ദേശവ്യാപകമായി സ്വീകരിച്ചിരിക്കുന്നത്. കേരളത്തിലെ ധനപ്രതിസന്ധിക്കെല്ലാം കാരണം കേന്ദ്രത്തിന്റെ അവഗണനയാണെന്ന നരേറ്റീവാണ് നിങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. അത് മാത്രമല്ല പ്രധാന കാരണമെന്നാണ് ഞങ്ങള്‍ ജനങ്ങളോട് പറയുന്നത്. ധനപ്രതിസന്ധിയുടെ കാരണങ്ങളില്‍ ഒന്നുമാത്രമാണ് കേന്ദ്രാവഗണനയെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ധനമന്ത്രി പറഞ്ഞത് 57000 കോടി കിട്ടാനുണ്ടെന്നാണ്. മറ്റൊരു ഭരണകക്ഷി എം.എല്‍.എ പറഞ്ഞത് 61000 കോടി കിട്ടാനുണ്ടെന്നാണ്. ജൂണ്‍ ജൂലൈ മാസത്തില്‍ ധനമന്ത്രി കേന്ദ്ര ധനകാര്യ മന്ത്രിക്ക് അയച്ച കത്തില്‍ 32000 കോടി കിട്ടാനുണ്ടെന്നാണ് പറയുന്നത്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റും ജി.എസ്.ടി കോംമ്പന്‍സേഷനും കടമെടുക്കല്‍ പരിധിയും കഴിഞ്ഞാല്‍ 3600 കോടി മാത്രമാണ് കിട്ടാനുള്ളത്. ഇതില്‍ നിന്നും പെന്‍ഷന്റെ പണമായി 500 കോടി ലഭിച്ചു. കേന്ദ്രം തടഞ്ഞു വച്ചിരിക്കുന്നത് 3100 കോടി രൂപമാത്രമാണെന്നാണ് സംസ്ഥാന ധനകാര്യ മന്ത്രി അയച്ച കത്തില്‍ പറയുന്നത്. മുന്‍ ധനകാര്യമന്ത്രി തോമസ് ഐസക്ക് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത് 5132 കോടിയാണ് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നതെന്നാണ്. ഇതൊക്കെ എന്ത് കണക്കാണെന്ന് പറഞ്ഞാല്‍ നന്നായിരുന്നുവെന്ന് വി.ഡി സതീശൻ പരിഹസിച്ചു.
ജി.എസ്.ടി കോംമ്പന്‍സേഷന്‍ അഞ്ച് വര്‍ഷത്തേക്ക് മാത്രമെ നല്‍കൂവെന്ന് ജി.എസ്.ടി ആക്ടില്‍ പറഞ്ഞിട്ടുണ്ട്. അഞ്ച് വര്‍ഷത്തെ കോംമ്പന്‍സേഷനും കേരളത്തിന് ലഭിച്ചു. ഒരു സംസ്ഥാനത്തിന് 14 ശതമാനത്തിന് താഴെയാണെങ്കില്‍ കോംമ്പന്‍സേഷന്‍ കിട്ടും. അങ്ങനെ 5 വര്‍ഷവും കോംമ്പന്‍സേഷന്‍ കിട്ടി. 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ 20 ശതമാനം ജി.എസ്.ടി വളര്‍ച്ചയുണ്ടായെന്നാണ് മുഖ്യമന്ത്രി എനിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. 20 ശതമാനം വളര്‍ച്ചാ നിരക്കെന്നത് വാദത്തിന് സമ്മതിച്ചാല്‍ ജി.എസ്.ടി കോമ്പന്‍സേഷന്‍ കേരളത്തിന് കിട്ടില്ലല്ലോ. 2017-18 ല്‍ 3 ശതമാനമായിരുന്നു ജി.എസ്.ടി വളര്‍ച്ച. 2019-20 ല്‍ -4.9 ആയി. അടുത്ത വര്‍ഷമായപ്പോഴേക്കും -0.3 ആയി. കോവിഡ് കഴിഞ്ഞപ്പോള്‍ 2021-22 ലും 2022-23 ലും ഉണ്ടായ വര്‍ധനവിനെ കുറിച്ചാണ് പറയുന്നത്. ഇത് വലിയൊരു വളര്‍ച്ചയല്ല. നോര്‍മ്മല്‍ പീരീഡില്‍ 30 ശതമാനം വളര്‍ച്ച ഉണ്ടാകേണ്ടതായിരുന്നു.
നടപ്പ് വര്‍ഷത്തില്‍ ഡിസംബര്‍ 31 വരെ 12 ശതമാനം വളര്‍ച്ചയെന്നാണ് ജി.എസ്.ടി റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തെ കുറിച്ച് പഠിക്കാന്‍ 22 ശതാനം വളര്‍ച്ചയുളള ഹരിയാനയില്‍ നിന്നും ആളുകള്‍ വരുന്നുണ്ടെന്നാണ് രാവിലെ ധനകാര്യമന്ത്രി പറഞ്ഞത്. വാറ്റില്‍ നിന്നും ജി.എസ്.ടിക്ക് അനുകൂലമായ രീതിയില്‍ നികുതി ഭരണസംവിധാനം മാറ്റിയില്ല. ആയിരത്തോളം പേര്‍ ജി.എസ്.ടിയില്‍ ഒരു പണിയും ഇല്ലാതെ ഇരിക്കുകയാണ്. ഇതോടെ നിങ്ങളുടെ റീ സ്ട്രക്ചറിങ്. ചെക്ക്പോസ്റ്റും ക്യാമറയും ഇന്റലിജന്‍സും ഇല്ലാതെ കേരളത്തെ നികുതി വെട്ടിപ്പുകാരുടെ പറുദീസയാക്കി കേരളത്തെ മാറ്റി. നികുതി വെട്ടിപ്പ് അന്വേഷിക്കാന്‍ ഇവിടെ ആരും ഇല്ല. ഇത്രത്തോളം വലിയ നികുതിവെട്ടിപ്പ് ഒരു കാലത്തും ഉണ്ടായിട്ടില്ല. സ്വര്‍ണത്തിന് പിന്നില്‍ നടക്കുന്ന നികുതി വെട്ടിപ്പ് തടയാന്‍ എന്തെങ്കിലും നടപടി എടുത്തോ? ഗ്രാമിന് 500 രൂപ ഉണ്ടായിരുന്ന കാലത്തെ നികുതിയാണ് ഇപ്പോഴും സംസ്ഥാനത്തിന് ലഭിക്കുന്നത്. കരിഞ്ചന്തയില്‍ നടക്കുന്ന കച്ചവടം നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചോ. നികുതി പിരിക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഥമിക കടമയാണ്. ഇക്കാര്യത്തില്‍ ധനകാര്യമന്ത്രി ദയനീയമായി പരാജയപ്പെട്ടു. ഇനിയെങ്കിലും നികുതി പിരിവ് മെച്ചപ്പെടുത്താനുള്ള ശ്രമം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured