Connect with us
48 birthday
top banner (1)

Featured

സർക്കാർ അന്ത്യശാസനം അദാനി തള്ളി, കപ്പലടുക്കുക 15ന് മാത്രം

Avatar

Published

on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്താൻ 11 ദിവസം കൂടി വൈകും. അടുത്തമാസം നാലിന് വിഴിഞ്ഞത്ത് കപ്പലടുക്കുമന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ അടുത്ത മാസം 15നു മാത്രമേ കപ്പൽ വിഴിഞ്ഞത്ത് എത്തുകയുള്ളൂ എന്നു തുറമുഖ മന്ത്രി അഹമ്മദ് തേവർകോവിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മോശം കാലാവസ്ഥയാണ് കാരണമായി പറയുന്നതെങ്കിലും കപ്പൽ ആദ്യം ​ഗുജറാത്തിലേക്കു തിരിച്ചു വിടുകയണെന്നാണ് വിവരം.
അതിനിടെ, വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കപ്പൽ ഇന്ത്യൻ തീരത്തേക്ക് പ്രവേശിച്ചു. ഷെൻഹുവ 15 എന്ന ചൈനീസ് കപ്പൽ വിഴിഞ്ഞം തീരത്ത് നങ്കൂരമിടാതെ ​ഗുജറാത്തിലെ മുന്ദ്രാ തുറമുഖത്തേക്ക് നീങ്ങുകയാണ്. നാലാം തീയതി കപ്പൽ തിരികെ വിഴിഞ്ഞത്ത് എത്തില്ലെന്ന് ഉറപ്പായതോടെയാണ് 15ാം തീയതിയിലേക്കു മാറ്റിയത്. കപ്പൽ നാലിനു തന്നെ വിഴിഞ്ഞത്ത് എത്തണമെന്ന് സംസ്ഥാന സർക്കാർ അദാനി ​ഗ്രൂപ്പിന് അന്ത്യശാസനം നൽകിയിരുന്നു.

ഓഗസ്റ്റ് 31ന് ചൈനയിലെ ഷാങ്ഹായ് തീരത്ത് നിന്ന പുറപ്പെട്ട ഷെൻഹുവ 15 കേരളാ തീരത്തിന് തൊട്ടടുത്ത് അന്താരാഷ്ട്ര കപ്പൽ ചാനലിലൂടെയാണ് നീങ്ങുന്നത്. ഇന്നലെയാണ് ഇന്ത്യൻ തീരത്തേക്ക് കപ്പലെത്തിയത്. പക്ഷെ വിഴിഞ്ഞം തുറമുഖത്തേക്ക് അടുത്തില്ല. മുൻനിശ്ചയിച്ചത് പോലെ കപ്പൽ നിലവിൽ ഗുജറാത്തിലെ അദാനി തുറമുഖമായ മുന്ദ്രയിലേക്കുള്ള യാത്രയിലാണ്. 29 ഓടെ മുന്ദ്രാ തീരത്തേക്ക് എത്തും. രണ്ട് കൂറ്റൻ ക്രെയ്നുകൾ അവിടെയിറക്കാൻ നാല് ദിവസമെടുത്തേക്കും. അതു കഴിഞ്ഞു വിഴിഞ്ഞത്തേക്കു വരും.

Advertisement
inner ad

Featured

ഉപതിരഞ്ഞെടുപ്പുകളിൽ ഇന്ത്യ മുന്നണിക്ക് മുന്നേറ്റം

Published

on

ന്യൂഡൽഹി: ഏഴു സംസ്ഥാനങ്ങളിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യത്തിന് വന്‍ മുന്നേറ്റം. 11 മണ്ഡലങ്ങളിൽ ഇന്ത്യ സഖ്യമാണ് വിജയിച്ചത്. 2 ഇടങ്ങളിലേക്ക് ബിജെപി സഖ്യം ഒതുങ്ങി. റുപൗലി (ബിഹാർ), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമർവാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗളൂർ (ഉത്തരാഖണ്ഡ്), ജലന്ധർ വെസ്റ്റ് (പഞ്ചാബ്), ഡെഹ്റ, ഹാമിർപുർ, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടർന്നാണ് ഇവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്.

Continue Reading

Featured

വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ ആഘോഷം പങ്കുവെച്ച് യുഡിഎഫ്

Published

on

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമായതിന്റെ സന്തോഷം പങ്കുവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജയാഘോഷത്തിന്റെ ഭാഗമായി വി ഡി സതീശൻ കേക്ക് മുറിച്ച് മുൻതുറമുഖ വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിന് മധുരം നൽകി ആഘോഷിച്ചു. ഉമ്മൻചാണ്ടിയുടെ സ്വപ്ന പദ്ധതി അദ്ദേഹത്തിന്റെ നിച്ഛയദാർഢ്യത്തിന്റെ ഫലമാണെന്നും വി ഡി സതീശൻ പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് വി ഡി സതീശൻ കുറിപ്പ് പങ്കുവെച്ചത്.

വി ഡി സതീശന്റെ ഫേസ്ബുക്ക് കുറിപ്പ്

Advertisement
inner ad

വിഴിഞ്ഞം എന്ന സ്വപ്നം യാഥാർഥ്യമാകുമ്പോൾ വികസനത്തിൻ്റെ കപ്പിത്താനായി നിൽക്കുന്നത് ഉമ്മൻ ചാണ്ടിയാണ്. ഉമ്മൻ ചാണ്ടി എന്ന പേര് പറയാതെ വിഴിഞ്ഞം പദ്ധതി പൂർത്തിയാകുന്നത് എങ്ങനെ?

മുഖ്യമന്ത്രി പിണറായി വിജയനും CPMനും ഉമ്മൻചാണ്ടിയെ മറക്കാം പക്ഷേ കേരളം ഉമ്മൻ ചാണ്ടിയെ മറക്കില്ല.

Advertisement
inner ad

കെ. ബാബുവിൻ്റെ പേര് കൂടി പറയാതെ വിഴിഞ്ഞം പൂർണമാകുന്നത് എങ്ങനെ? തുറമുഖ മന്ത്രി എന്ന നിലയിൽ കെ. ബാബുവിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലം കൂടിയാണ് വിഴിഞ്ഞം. വാഴ്ത്തപ്പെടാതെ പോയ ഹീറോയാണ് കെ. ബാബു.

Advertisement
inner ad
Continue Reading

Featured

ഉമ്മൻ ചാണ്ടിയെ ഓർക്കാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്ര നിമിഷം പൂർത്തിയാകില്ല; സ്‌പീക്കർ എ.എൻ. ഷംസീർ

Published

on

തിരുവനന്തപുരം: ആദരണീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംഭാവനകളും, ആത്മസമർപ്പണവും ഓർക്കാതെ വിഴിഞ്ഞം തുറമുഖത്തിന്റെ ചരിത്ര നിമിഷം പൂർത്തിയാകില്ലെന്ന് സ്‌പീക്കർ എ. എൻ. ഷംസീർ. മദർഷിപ്പിൻ്റെ ട്രയൽ റൺ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് സ്പീക്കർ ഇങ്ങനെ കുറിച്ചത്. ചടങ്ങിൽ പങ്കെടുത്തെങ്കിലും സ്‌പീക്കർക്ക് പ്രസംഗിക്കുവാൻ അവസരം ലഭിച്ചിരുന്നില്ല.

വിഴിഞ്ഞം തുറമുഖം കേരളത്തിൻ്റെ സാമ്പത്തിക വികസനത്തിന് ഒരു വലിയ നാഴികക്കല്ലായി മാറുമെന്നും ഈ തുറമുഖം സംസ്ഥാനത്തിന് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംസ്ഥാനത്തിന്റെ വാണിജ്യ ബന്ധങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും എ.എൻ. ഷംസീർ പറഞ്ഞു. കൂടാതെ, ഇത് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Featured