Connect with us
,KIJU

Featured

വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തി, എട്ടെണ്ണം കൂടി ഉടനെത്തും; ഉദ്ഘാടനച്ചടങ്ങിന് പ്രതിപക്ഷ നേതാക്കളും

Avatar

Published

on

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന് ഔദ്യോ​ഗിക വരവേല്പ്. രണ്ട് ദിവസം മുൻപ് ആഴക്കടലിൽ നങ്കൂരമിട്ട കപ്പലിനെ വാട്ടർ സല്യൂട്ട് നൽകിയാണ് സ്വീകരിച്ചത്. തുറമുഖ നിർമാണത്തിനുള്ള കൂറ്റൻ ക്രെയിനുകളുമായെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് നൽകി ബർത്തിലേക്ക് ആനയിച്ചു.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരമണഞ്ഞ ആദ്യ കപ്പലിനെ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തുറമുഖത്തെത്തിയ ചൈനീസ് കപ്പലായ ഷെൻഹുവ 15നെ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌താണ് സ്വീകരിച്ചത്. വാട്ടർ സല്യൂട്ട് നൽകി കൊണ്ടാണ് കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്.
മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര ഷിപ്പിങ് മന്ത്രിയാണ് ചടങ്ങിൻറെ മുഖ്യാതിഥി. അദാനി ഗ്രൂപ്പിന്റെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. നിറഞ്ഞ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അസാധ്യം എന്നൊരു വാക്ക് കേരളത്തിനില്ലെന്ന് തെളിഞ്ഞു. ഇത് പോലെയുള്ള 8 കപ്പലുകൾ കൂടി ഇനി അടുത്ത ദിവസങ്ങളിൽ വിഴിഞ്ഞം തുറമുറത്തേക്ക് വരും. ആറ് മാസത്തിനുള്ളിൽ കമ്മീഷനിംഗ് എന്ന് അദാനി ഗ്രൂപ്പ് ഉറപ്പ് നൽകിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഇത് പോലെ ഒരു തുറമുഖം അപൂർവ്വമാണ്. ഈ തുറമുഖം വഴിയുള്ള വികസനം ഭാവനകൾക്ക് അപ്പുറത്താണ്. അതിന് ഉതകുന്ന നിലപാട് എല്ലാവരും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര വിദേശകാര്യ, പാർലമെന്ററികാര്യ വകുപ്പ് സഹമന്ത്രി വി മുരളീധരൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ രാജൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, ശശി തരൂർ എംപി, എം വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡ് ചെയർമാൻ കരൺ അദാനി, അദാനി വിഴിഞ്ഞം തുറമുഖ കമ്പനി സിഇഒ രാജേഷ് ഝാ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ മറ്റ് മന്ത്രിമാരും ജനപ്രതിനിധികളും വിശിഷ്ട വ്യക്തികളും ചടങ്ങിൽ സന്നിഹിതരായിട്ടുണ്ട്.

Featured

ജോനാഥനാണു ഹീറോ: എഡിജിപി അജിത് കുമാർ

Published

on

കൊല്ലം; ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ നാടകത്തിലെ റിയൽ ഹീറോ കുട്ടിയുടെ മൂത്ത സഹോദരൻ ജോനാഥനാണെന്നു എഡിജിപി എം.ആർ. അജിത് കുമാർ. തട്ടിക്കൊണ്ടു പോകലിനെതിരേ ജോനാഥൻ നടത്തിയ ചെറുത്തു നിൽപും അതിനിടയിൽ പ്രതികളെ കുറിച്ചു മനസിലാക്കിയ കാര്യങ്ങൾ ഓർമിച്ചു പറയാൻ കഴിഞ്ഞതും പ്രതികളെ കണ്ടെത്താൻ നിർണായകമായി. കഷ്ടിച്ച് 30-40 സെക്കൻഡുകൾ മാത്രമാണ് ജോനാഥൻ പ്രതികളെ കണ്ടത്. അതിനുള്ളിൽ സഹോദരിയെ രക്ഷിക്കുന്നതിനാണ് കൂടുതൽ ശ്രമിച്ചത്. എന്നി‌ട്ടും കാറിനെ കുറിച്ചും അതിനുള്ളിലുണ്ടായിരുന്നവരെ കുറിച്ചും വളരെ വ്യക്തമായ വിവരങ്ങളാണു നൽകിയത്. കാറിൽ നാലുപേരുണ്ടായിരുന്നു എന്നത് അവന്റെ തോന്നൽ മാത്രമാണ്. യഥാർഥത്തിൽ മൂന്നു പേർ മാത്രമേ ഉണ്ടായിരുന്നുള്ളു. പെൺകുട്ടിയും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. മൂന്നു പേരെയും കുട്ടി തിരിച്ചറിയുകയും ചെയ്തു.
രണ്ടാമത്തെ ഹീറോ തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടി തന്നെയാണ്. പ്രതികൾക്കൊപ്പം ഒരു ദിവസം മുഴുവൻ താമസിച്ച കുട്ടി അവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് പൊലീസിനു നൽകിയത്. അതു വച്ചാണ് പ്രതികളുടെ യഥാർഥ ചിത്രത്തിനു വളരെ അടുത്തു നിൽക്കുന്ന പോർട്രെയ്റ്റുകൾ വരയ്ക്കാൻ സാധിച്ചത്. ഇതു പ്രസിദ്ധപ്പെടുത്തിയപ്പോൾ പൊതുജനങ്ങളിൽ നിന്നും വലിയ പ്രോത്സാഹനം കിട്ടി. അവരിൽ ഒരാൾ നൽകിയ വിവരങ്ങളാണ് പ്രതികളിലേക്കുള്ള വഴി തുറന്നത്. കുട്ടി പറഞ്ഞതനുസരിച്ച് കൃത്യമായ രേഖാ ചിത്രം വരച്ച ആളും മറ്റൊരു ഹീറോ തന്നെയെന്ന് എഡിജിപി പറഞ്ഞു.

Continue Reading

Featured

തട്ടിക്കൊണ്ടു പോകൽ പ്രതികൾ മൂന്നു പേർ മാത്രം,
ഇന്നു കോടതിയിൽ ഹാജരാക്കും

Published

on

കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ആകെ മൂന്നു പ്രതികൾ മാത്രമാണുള്ളതെന്നാണു പ്രാഥമിക നി​ഗമനമെന്ന് എഡിജിപി എം.ആർ. അജിത് കുമാർ. ഇതുവരെ ലഭിച്ച സൂചനകൾ പ്രകാരം കൂടുതൽ പ്രതികളുള്ളതായി വിവരമില്ല. പത്മകുമാർ, ഭാര്യ അനിത കുമാരി, മകൾ അനുപമ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പ്രതികളെ പിന്നീട് കസ്റ്റഡിയിൽ വാങ്ങി വിശദമായ അന്വേഷണം നടത്തുമെന്ന് അജിത് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
വലിയ കടബാധ്യതയാണ് തന്നെക്കൊണ്ട് ഈ കടും കൈ ചെയ്യിക്കാൻ പ്രേരിപ്പിച്ചതെന്ന് പദ്മകുമാർ പറഞ്ഞു. ആഞ്ചു കോടിയിലധികം രൂപയുടെ ബാധ്യതയുണ്ട്. ഇതു കൊടുത്തു തീർക്കാൻ ആറു കോടിയിലധികം രൂപയുടെ ആസ്തിയുമുണ്ട്. എന്നാൽ പെട്ടെന്നു തിരികെ കൊടുക്കേണ്ടിയിരുന്ന പത്ത് ലക്ഷം രൂപ കണ്ടെത്താനായിരുന്നു തട്ടിപ്പോകൽ. ഇതിനായി കഴിഞ്ഞ ഒന്നര മാസമായി പ്രതികൾ പലേടത്തും പദ്ധതിയിട്ടു. ഒടുവിലാണ് ഓയൂരിലെത്തിയത്.
തന്റെ മാത്രം ആശയമായിരുന്നു തട്ടിക്കൊണ്ടു പോകലെന്നു പദ്മകുമാർ പറഞ്ഞെങ്കിലും ഭാര്യ അനിത കുമാരിയാണ് ഇതിന്റെ ബുദ്ധി കേന്ദ്രമെന്നും അജിത് കുമാർ ചൂണ്ടിക്കാ‌ട്ടി. ഒരു വർഷം മുൻപ് തുടങ്ങിയ ആശയമാണ്. ഒന്നര മാസം മുൻപാണ് ന‌ടപ്പാക്കിയത്. വരുമാനത്തിലുണ്ടായ ഇടിവും ഇടപാടുകാരുടെ സമ്മർദവുമാണ് ഇതിനു കാരണം. എന്നാൽ തുടക്കത്തിൽ മകൾ അനുപം ഇതിനെ ശക്തമായി എതിർത്തിരുന്നു. ഒന്നര മാസം മുൻപ് മകളും മാതാപിതാക്കളുടെ ഒപ്പം കൂടി. മൂന്നു പേരും കേസിൽ പ്രതികളാണെന്നും എം.ആർ. അജിത് കുമാർ വ്യക്തമാക്കി.

Continue Reading

Featured

കോടതി കുറ്റക്കാരനായി വിധിച്ചിട്ടും പി.വി അൻവർ പിണറായിക്കു വിശുദ്ധൻ, പഴി മാധ്യമങ്ങൾക്ക്

Published

on

തിരുവനന്തപുരം: പി വി അൻവറിന്റെ അനധികൃത ഭൂമി വിഷയത്തിൽ താൻ പ്രതികരിക്കുമെന്ന് മാധ്യമങ്ങൾ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അൻവറിനോട് ചില മാധ്യമപ്രവർത്തകർക്ക് വിരോധമുണ്ട്. നിങ്ങൾ അതുംകൊണ്ട് നടന്നോ ഞാൻ മറുപടി പറയുമെന്ന് കരുതേണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേ സമയം, പി.വി.അൻവറിനെതിരായ മിച്ചഭൂമി കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവർത്തകൻ കെവി ഷാജി. നിയമവിരുദ്ധമായ ഇളവുകൾ നൽകി ലാൻഡ് ബോർഡ് അൻവറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസിലും പരാതി നൽകിയിരുന്നു.

പി.വി അൻവറും കുടുംബവും കൈവശം വെക്കുന്ന 6.24 ഏക്കർ മിച്ച ഭൂമി സർക്കാരിലേക്ക് കണ്ടുകെട്ടാൻ താമരശേരി താലൂക്ക് ലാൻഡ് ബോർഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു. അൻവർ മിച്ച ഭൂമി സ്വമേധയാ സർക്കാരിലേക്ക് നൽകണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസിൽദാർമാർ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാൽ ലാൻഡ് ബോർഡും റവന്യൂ വകുപ്പും അൻവറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ കെവി ഷാജിയുടെ ആരോപണം. ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിച്ചാണ് ലാൻഡ് ബോർഡ് ഇളവുകൾ നൽകിയത്. പെരകമണ്ണ വില്ലേജിൽ അൻവറിൻറെ ആദ്യഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഈ ഭൂമിക്ക് ഭൂപരിഷ്‌ക്കരണ നിയമത്തിൽ ഇളവ് അനുവദിച്ചത്.

Advertisement
inner ad
Continue Reading

Featured