Connect with us
48 birthday
top banner (1)

Delhi

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍

Avatar

Published

on

ഡല്‍ഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു. ജൂലൈ മൂന്നിന് സഭാസമ്മേളനം അവസാനിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞയാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട.

ആദ്യത്തെ മൂന്ന് ദിവസങ്ങളിലായി എം.പിമാരുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തെരഞ്ഞെടുപ്പും സഭയില്‍ നടക്കും. ജൂണ്‍ 27ന് സംയുക്ത സഭാസമ്മേളനത്തെ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു അഭിസംബോധന ചെയ്ത് സംസാരിക്കും. സര്‍ക്കാറിന്റെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പദ്ധതികളെ കുറിച്ച് രാഷ്ട്രപതി പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

Advertisement
inner ad

രാജ്യസഭയുടെ 264-ാമത് സമ്മേളനം ജൂണ്‍ 27ന് തുടങ്ങി ജൂലൈ മൂന്നിന് അവസാനിക്കും. രാഷ്ട്രപതിയുടെ അഭിസംബോധനക്ക് പിന്നാലെ ജൂണ്‍ 27ന് പ്രധാനമന്ത്രി പുതിയ മന്ത്രിമാരെ സഭയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. രാധ മോഹന്‍ സിങ് പ്രോടൈം സ്പീക്കറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 17-ാം ലോക്‌സഭയുടെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി 10 വരെയാണ് നടന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

ഈദുല്‍ ഫിത്വറിന് ബാങ്ക് അവധിയില്ല

Published

on


ന്യൂഡല്‍ഹി: ഈ വര്‍ഷം ഈദുല്‍ ഫിത്വറിന് ബാങ്ക് അവധിയില്ല. ഈ വര്‍ഷം മാര്‍ച്ച് 31ന് രാജ്യത്ത് പൊതു അവധിയാണെങ്കിലും എല്ലാ പ്രധാന ബാങ്കുകളും തുറന്ന് പ്രവര്‍ത്തിക്കും. മാര്‍ച്ച് 31ന് 2024-2025 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനമായതിനാലാണിത്.

ഇതുസംബന്ധിച്ച നിര്‍ദേശം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ) പുറപ്പെടുവിച്ചു. സര്‍ക്കാര്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ശാഖകള്‍ പ്രസ്തുത തീയതിയില്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ എല്ലാ പ്രമുഖ ബാങ്കുകളോടും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 11 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍, കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് തീരുമാനമെന്നും ആര്‍.ബി.ഐ അറിയിച്ചു.

Advertisement
inner ad

സര്‍ക്കാര്‍ രസീതുകളും പേയ്മെന്റുകളും കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ തന്നെ രസീതുകളും പേയ്മെന്റുകളും കണക്കിലെടുക്കുന്നതിനായി 2025 മാര്‍ച്ച് 31ന് തിങ്കള്‍ ഇടപാടുകള്‍ക്കായി തുറന്നുവെക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു -ആര്‍.ബി.ഐ സര്‍ക്കുലറില്‍ പറയുന്നു.

Advertisement
inner ad
Continue Reading

Delhi

പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ആറു വയസ്സ്

Published

on


ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ന് ആറു വയസ്സ്. രാജ്യത്തിനായി വീരമൃത്യു വരിച്ച 40 ധീരജവാന്മാരുടെ ഓര്‍മ്മയിലാണ് രാജ്യം.

2019 ഫെബ്രുവരി 14-നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോകുകയായിരുന്ന സൈനിക വാഹനവ്യൂഹത്തിലേക്ക് 350 കിലോഗ്രാം സ്‌ഫോടക വസ്തുനിറച്ച കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു.

Advertisement
inner ad

12 ദിവസത്തിനുശേഷം നിയന്ത്രണരേഖകടന്ന് പാകിസ്താനിലെ ബാലക്കോട്ടില്‍ ഇന്ത്യ മിന്നലാക്രമണം നടത്തുകയുണ്ടായി.
അചഞ്ചലമായ സമര്‍പ്പണം ഒരിക്കലും മറക്കില്ല -പ്രധാനമന്ത്രി

ജവാന്മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അര്‍പ്പിക്കുകയും രാജ്യത്തോടുള്ള അചഞ്ചലമായ സമര്‍പ്പണത്തെ ഓര്‍ക്കുകയും ചെയ്തു. 2019-ല്‍ പുല്‍വാമയില്‍ നമുക്ക് നഷ്ടപ്പെട്ട ധീരരായ വീരന്മാര്‍ക്ക് ആദരാഞ്ജലികള്‍. വരും തലമുറകള്‍ അവരുടെ ത്യാഗവും രാജ്യത്തോടുള്ള അവരുടെ അചഞ്ചലമായ സമര്‍പ്പണവും ഒരിക്കലും മറക്കില്ല -പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

Advertisement
inner ad

ജവാന്മാരുടെ ധീരതയും രാജ്യത്തോടുള്ള കടമയും തലമുറകള്‍ക്ക് പ്രചോദനമായി തുടരുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

Published

on

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.

Continue Reading

Featured