ആദ്യ ഒമിക്രോൺ മരണം ഇം​ഗ്ലണ്ടിൽ, ബൂസ്റ്റർ കുത്തിവയ്പിന് ആക്കംകൂട്ടി ബോറിസ് ജോൺസൺ

ലണ്ടൻ: ലോകത്ത് ആദ്യത്തെ ഒമിക്രോൺ മരണം യുകെയിൽ. ഇവിടെ ഒരാൾ കോവിഡ് ഒമിക്രോൺ വൈറസ് ബാധിച്ചു മരിച്ചെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ജനങ്ങൾ ഭയന്നു പിന്മാറുകയല്ല, ശക്തമായ പ്രതിരോധ മാർ​ഗങ്ങൾ സ്വീകരിക്കുകയാണു വേണ്ടതെന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജ്യത്ത് അതിവേ​ഗത്തിൽ കോവിഡ് പ്രതിരോധ ബൂസ്റ്റർ വാക്സിനേഷൻ നടക്കുകയാണെന്നു ഹെൽത്ത് സെക്രട്ടറി സജിദ് ജാവിദ് വ്യക്തമാക്കി. തിങ്കളാഴ്ച മാത്രം അഞ്ചു ലക്ഷം പേരാണ് ബൂസ്റ്റർ കുത്തിവയ്പെടുത്തത്.
ഇന്ത്യയിലടക്കം 16 രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് വ്യാപിച്ചിട്ടുണ്ട്. യുകെയിൽ നിന്നു വന്ന മലയാളിക്കടക്കം കേരളത്തിലും ഒമിക്രോൺ വരവ് അറിയിച്ചു. ലോകാരോ​ഗ്യ സംഘടനയും കടുത്ത ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അറുപതോളെ രാജ്യങ്ങളിൽ കോവിഡ് 19ന്റെ വകഭേദങ്ങൾ കാണപ്പെടുന്നുണ്ട്.അതിൽ ഏറ്റവും അപകടകാരിയാണ് ഒമിക്രോൺ എന്നാണ് വിദ​ഗ്ധർ പറയുന്നത്. ഇതിനകം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ഇനി ബൂസ്റ്റർ കുത്തിവയ്പിലേക്കു മാറണമെന്നും ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. രമ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരിൽ രോ​ഗ പ്രതിരോധ ശേഷി കൂടുതലാണെന്നും ഒമിക്രോൺ വകഭേദമടക്കമുള്ള വൈറസുകൾ വാക്സിൻ സ്വീകരിച്ചവരിൽ മാരക പ്രഹരം നൽകുന്നില്ലെന്നും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

Related posts

Leave a Comment