Kerala
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നാം തീയതി ശമ്പളവുംജീവനക്കാര്‍ക്ക് പിച്ചച്ചട്ടിയും: കെ.സുധാകരന്‍ എംപി
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഒന്നാം തീയതി തന്നെ ശമ്പളം നല്‍കുമ്പോള്‍ സംസ്ഥാനത്തെ അധ്യാപകരെയും ജീവനക്കാരെയും പെന്‍ഷന്‍കാരെയും പിച്ചച്ചട്ടിയെടുക്കേണ്ട ഗതികേടിലെത്തിച്ചത് പിണറായി സര്‍ക്കാരിന്റെ കഴിവുകേടും കെടുകാര്യസ്ഥതയും മൂലമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി.
യാതൊരു തത്വദീക്ഷയും ഇല്ലാതെ ഖജനാവിലെ പണം ധൂര്‍ത്തടിച്ചതിന്റെ പരിണിതഫലമാണ് ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം. ആറു മാസത്തെ ക്ഷേമപെന്‍ഷന്‍ കുടിശ്ശികയാണ്. പന്ത്രണ്ട് ലക്ഷത്തോളം വരുന്ന അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ കഴിയുന്നില്ല. ആറര ലക്ഷം വരുന്ന പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ മുടങ്ങി. സര്‍ക്കാരാണ് ഇതിനെല്ലാം ഉത്തരവാദി.
ജീവനക്കാരും അധ്യാപകരും പെന്‍ഷന്‍കാരും അവരുടെ ആശ്രിതരും അടക്കം 50 ലക്ഷത്തോളം പേരെയാണ് ഇത് പ്രത്യക്ഷത്തില്‍ ബാധിക്കുന്നത്. ശമ്പളവും പെന്‍ഷനുമായി വിതരണം ചെയ്യുന്ന പണമാണ് പൊതു വിപണിയെ ചലനാത്മകമാക്കുന്നത്. ഇത് യഥാസമയം നല്‍കാന്‍ കഴിയാത്തതിനാല്‍ വിപണിയില്‍ രൂക്ഷമായ പ്രതിസന്ധി ഉണ്ടാക്കും. ശമ്പളത്തിന്റെയും പെന്‍ഷന്റെയും ഭൂരിപക്ഷവും സര്‍ക്കാര്‍ ജീവനക്കാര്‍ ചെലവഴിക്കുന്നത് സമ്പാദ്യത്തിനല്ല, മറിച്ച് നിത്യനിദാന ചെലവുകള്‍ നടത്തിക്കൊണ്ടു പോകാനാണെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പെന്‍ഷന്‍കാര്‍ക്ക് മരുന്നും ചികിത്സയും നിഷേധിക്കപ്പെടുന്ന സാഹചര്യത്തിന് ഇടയാക്കി. പരീക്ഷ ആരംഭിക്കാനിരിക്കുന്ന ഈ സമയത്ത് അധ്യാപക സമൂഹത്തോടുള്ള കടുത്ത അനീതിയാണ് ശമ്പളം നല്‍കാത്തത്. അതി രൂക്ഷമായ വിലക്കയറ്റം നിലനില്‍ക്കുന്ന സംസ്ഥാനത്ത് വൈദ്യുതിക്കരവും വെള്ളക്കരവും ബസ് ചാര്‍ജ്ജും നിരവധി വട്ടം കുത്തനെ വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ശമ്പളവും പെന്‍ഷനും മുടങ്ങുന്നത് സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും ദുരിതം ഇരട്ടിയാക്കും. ഡിഎ കുടിശ്ശികയും ശമ്പളപരിഷ്‌ക്കരണ കുടിശ്ശികയും വിതരണം ചെയ്യുന്നതിലും ഗുരുതര വീഴ്ചയാണ് സര്‍ക്കാരിന്റെ ഭാഗത്തുള്ളത്.കഴിഞ്ഞ എട്ടു വര്‍ഷക്കാലമായി എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടവരെന്ന നിലയില്‍ വായ്പ എടുത്തു മുന്നോട്ടു പോവുകയാണ് ഭൂരിപക്ഷം ജീവനക്കാരെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
ഒരു ലക്ഷത്തോളം വരുന്ന ക്ലാസ് ഫോര്‍ ജീവനക്കാര്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ നട്ടം തിരിയുകയാണ്. ഈ ശമ്പള വിതരണം മുടങ്ങിയത് ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കും. ക്രമസമാധാന പാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൃത്യനിര്‍വഹണം നടത്തുന്നതിന് പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കും. ഈ അസന്തുലിതാവസ്ഥ സംസ്ഥാനത്തെ സിവില്‍ സര്‍വീസിനെ സാരമായി ബാധിക്കും.
അധ്യാപകരെയും ജീവനക്കാരെയും സര്‍ക്കാര്‍ അവസരം കിട്ടുന്നിടത്തൊക്കെ അവഹേളിക്കുകയാണ്. ഭരണവിരുദ്ധ വികാരം ഇവരുടെ തലയില്‍ കെട്ടിവച്ച് തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കാരണം പി.എസ്.സി വഴി നിയമനങ്ങള്‍ നടക്കുന്നില്ല. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് സെക്രട്ടേറിയേറ്റിനു മുന്നില്‍ തലമുണ്ഡനം ചെയ്തും ആത്മഹത്യയ്ക്ക് ഒരുങ്ങിയും മുട്ടിലിഴഞ്ഞും സമരം ചെയ്യുകയാണ്. ഇതൊന്നും കാണാതെ കേരളീയം, നവകേരള സദസ്സ്, മുഖാമുഖം തുടങ്ങിയ പി.ആര്‍ വര്‍ക്കുകള്‍ക്കായി കോടികളാണ് സര്‍ക്കാര്‍ പൊടിക്കുന്നത്. മന്ത്രിമന്ദിരം മോടി കൂട്ടാന്‍ കോടികള്‍ ചെലവാക്കുന്നതിന് പുറമെ സര്‍ക്കാരിന്റെ മുഖം മിനുക്കാനും അഴിമതിനടത്താനും ധൂര്‍ത്തിനും ആര്‍ഭാടത്തിനും ഖജനാവിലെ പണം കടത്തിക്കൊണ്ടു പോവുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
Featured
അജിത്കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: കെ മുരളീധരൻ
തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അജിത് കുമാര്‍ ഹൊസബെലയുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് പിണറായി വിജയൻ മറുപടി പറയാതിരുന്നപ്പോൾ തന്നെ ഇത് നിദ്ദേശിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്ന് അറിയാമായിരുന്നു, പ്രതിപക്ഷം ഉന്നയിച്ചത് ഇപ്പോൾ സത്യമാണെന്ന് പൂർണമായി തെളിഞ്ഞിരിക്കുകയാണ്.
രഹസ്യപദ്ധതിയുടെ ഫലമാണ് പിന്നീട് തൃശൂരില്‍ ബിജെപിക്ക് ലഭിച്ചത്. ആര്‍എസ്എസ് നേതാവിനെ അജിത് കുമാര്‍ സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയേയോ ഡിജിപിയെയോ അറിയിക്കണ്ടേയെന്നും മുരളീധരന്‍ ചോദിച്ചു. തൃശ്ശൂര്‍ പൂരം അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി വ്യക്തമായിട്ടുണ്ട്. ആര്‍എസ്എസ് നേതാവിനെ കാണാന്‍ അജിത്ത് കുമാറിനെ പറഞ്ഞുവിട്ടത് മുഖ്യമന്ത്രിയാണ്. തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിക്കാനും മുഖ്യമന്ത്രി എതിരായ കേസുകളിൽ രക്ഷപെടാനുമാണ് അജിത്ത് കുമാറിനെ പറഞ്ഞയച്ചത്. കേരളം കിട്ടിയില്ലെങ്കിലും മോഡി സംരക്ഷിക്കുമെന്ന വിശ്വാസമാണ് അജിത്ത് കുമാറിനെന്നും കെ മുരളീധരന്‍ പറഞ്ഞു.
Kerala
‘ശശിയായി പിവി അൻവർ’; പരാതിയിൽ പാർട്ടി അന്വേഷണമില്ലെന്ന്; എം.വി ഗോവിന്ദൻ
പി.ശശിക്ക് പാർട്ടിയുടെ സംരക്ഷണം
തിരുവനന്തപുരം: പരാതി പരസ്യമായി പറഞ്ഞതിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ വിമർശനത്തിന് പിന്നാലെ പി.വി. അൻവറിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അന്‍വറിന്റെ പരാതി ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും വിഷയത്തില്‍ പാര്‍ട്ടിതല അന്വേഷണം വേണ്ടെന്നാണ് തീരുമാനമെന്ന് യോഗതീരുമാനങ്ങള്‍ വിവരിക്കവെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം ഭരണതലത്തില്‍ അന്വേഷിക്കേണ്ടതാണെന്നും സര്‍ക്കാര്‍ ഇതിനകം തന്നെ ഡിജിപിയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥവന്റെ നേതൃത്വത്തില്‍ മികച്ച അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഗോവിന്ദന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെ കുറിച്ച് പി വി അൻവർ മാധ്യമങ്ങളിലൂടെയല്ലാതെ പരാതിയൊന്നും പാർട്ടിക്ക് മുൻപാകെ ഉന്നയടിച്ചിട്ടില്ല. എഴുതി തന്നിട്ടുള്ള പരാതിയില്‍ പരാമർശങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ ശശിയെ കുറിച്ചുള്ള ചർച്ചകളിലേക്ക് സിപിഎം കടക്കേണ്ടതില്ല എന്നതാണ് പാർട്ടി നിലപാട്. അൻവർ പരസ്യമായല്ല പരാതി ഉന്നയിക്കേണ്ടിയിരുന്നതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
Kerala
ബോണസ് തീരുമാനം നിരാശാജനകം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്ക് ഓണം പ്രമാണിച്ചുള്ള ബോണസ് -ഉത്സവബത്ത നിരക്ക് വർധിപ്പിക്കാത്ത ഇടത് സർക്കാരിൻ്റെ തീരുമാനം നിരാശാജനകവും വഞ്ചനാപരവുമാണെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. ഒരുമാസത്തെ ശമ്പളം ബോണസ് എന്നത് ജീവനക്കാരുടെ അടിസ്ഥാന അവകാശവും മുൻ സർക്കാരുകളാൽ അംഗീകരിക്കപ്പെട്ടതുമാണ്. എന്നാൽ സർക്കാർ ജീവനക്കാരിൽ ഒരാൾക്കുപോലും ഇന്ന് ഒരു മാസത്തെ ശമ്പളം ബോണസായി ലഭിക്കുന്നില്ല. തൊഴിലാളി സ്നേഹം പ്രസംഗിക്കുന്ന സർക്കാർ, ബോണസ് ഉത്സവബത്ത തുകയിൽ നയാപൈസയുടെ വർധന പോലും വരുത്തിയിട്ടില്ല. കൊടിയ വിലക്കയറ്റത്തിൻ്റെയും കടുത്ത ആനുകൂല്യനിഷേധത്തിൻ്റെയും കാലത്ത് ബോണസ് ഉത്സവബത്തകളിൽ കുറവ് വരുത്തിയിട്ടില്ലെന്ന് അഭിമാനിക്കുന്നത് സർക്കാർ ഈ അവകാശങ്ങളെ ഔദാര്യമായി കാണുന്നു എന്ന മനോഭാവമാണ് വെളിപ്പെടുത്തുന്നത്. കേരളത്തിൽ കെ. കരുണാകരൻ്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ ഒരു മാസത്തെ പൂർണ ശമ്പളം ബോണസായി നൽകിയിരുന്നെങ്കിൽ ഇന്ന് അത് സർവീസിൽ പുതുതായി കയറുന്ന ഏറ്റവും താഴ്ന്ന വിഭാഗം ജീവനക്കാർക്കു പോലും നാല് ദിവസത്തെ ശമ്പളം പോലും കിട്ടുന്നില്ലെന്നും അവകാശങ്ങളെ കുറിച്ച് എല്ലാവരും മറക്കണമെന്നുമാണ് എട്ടുവർഷം പിന്നിട്ട ഇടതു ഭരണത്തിൻ്റെ ചിന്തയെന്നും
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസും ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി യും കുറ്റപ്പെടുത്തി.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News3 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login