Connect with us
head

United States

പ്രപഞ്ചത്തിന്റെ ഏറ്റവും വ്യക്തവും വിശദമായതുമായ ഇൻഫ്രാറെഡ് ചിത്രം പുറത്തുവിട്ടു നാസ

മണികണ്ഠൻ കെ പേരലി

Published

on

വാഷിങ്ങ്ടൺ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ആദ്യ പൂർണ ചിത്രം പുറത്തുവിട്ട് നാസ.ചിത്രം പുറത്ത് വിട്ട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രപഞ്ചത്തിന്റെ ഏറ്റവും വ്യക്തവും വിശദമായതുമായ ഇൻഫ്രാറെഡ് വീക്ഷണമാണ് ഇതെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു. ജെയിംസ് വെബ് പകർത്തിയ താരപഥത്തിന്റെ വ്യക്തമായ ആദ്യചിത്രമാണിത്. . പന്ത്രണ്ടരമണിക്കൂറുകൊണ്ടാണ് ചിത്രങ്ങൾ പകർത്തിയത്. കൂടുതൽ ചിത്രങ്ങളും വിശദാംശങ്ങളും നാസ ഇന്ന് രാത്രിപുറത്തുവിടും. എസ്എംഎ സിഎസ് 0723 എന്ന താരാപഥത്തിന്റെ ചിത്രമാണ് ദൂരദർശിനി ആദ്യം പകർത്തിയത്.ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ശാസ്ത്ര പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ്.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഫെയ്സ് ബുക്ക്, ട്രംപിനു തിരികെ വരാമെന്നു മെറ്റ, തിരക്കില്ലെന്നു ട്രംപ്

Published

on

വാഷിങ്ടൺ: 2021ലെ ക്യാപിറ്റൽ ലഹളയെ തുടർന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് മെറ്റ പിൻവലിച്ചു. ഇനി അദ്ദേഹത്തിനു ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും
കടന്നു വരാമെന്ന് മെറ്റ അറിയിച്ചു. എന്നാൽ തനിക്ക് അതിനു തിടുക്കമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. താനൊന്നാലോചിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു. തന്റെ അഭാവത്തെ തുടർന്ന് ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും കോടിക്കണക്കിന് ഡോളർ നഷ്ടം വന്നുവെന്ന് പരിഹസിച്ച ട്രംപ് ഫേസ്ബുക്കിലേക്കും ഇൻസ്റ്റഗ്രാമിലേക്കും ഇനി തിരിച്ചുവരുമോ എന്നതിൽ വ്യക്തതയില്ല.
രണ്ട് വർഷത്തെ വിലക്ക് നീങ്ങിയെന്നും ഇനി തിരിച്ചുവരാമെന്ന് ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ അറിയിച്ചു. വരും ആഴ്ചകളിൽ തന്നെ ട്രംപിന്റെ അക്കൗണ്ടുകൾ പുനഃസ്ഥാപിക്കുമെന്ന് മെറ്റയുടെ ആഗോളകാര്യ പ്രസിഡന്റ് നിക് ക്ലെഗ് വ്യക്തമാക്കി. ഇനിയും ഈ രണ്ട് സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളുടെയും നയങ്ങൾ ലംഘിച്ചാൽ ട്രംപിനെ വീണ്ടും രണ്ട് വർഷത്തേക്ക് കൂടി വിലക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം

Advertisement
head
Continue Reading

Featured

അമേരിക്കയിൽ വീണ്ടും വെടിവയ്പ്,
മൂന്നു പേർ കൊല്ലപ്പെട്ടു

Published

on

യുഎസ്എ: അമേരിക്കയിൽ വീണ്ടും വെടിവയ്പ്. അയോവ സംസ്ഥാനത്തെ ഡി മോയ്‌ൻ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ വെടിവെപ്പ്. രണ്ട് വിദ്യാർത്ഥികളടക്കം മൂന്നു പേർ കൊല്ലപ്പെട്ടു. ഒരു ജീവനക്കാരന് പരിക്കേറ്റു. തിങ്കളാഴ്ച്ച ഉച്ചക്ക് ഒരു മണിക്കാണ് സംഭവം. വെടിവെയ്പ്പിന് പിന്നാലെ പരിക്കേറ്റ വിദ്യാർത്ഥികളെ അതീവ ഗുരുതരാവസ്ഥയിലാണ് കണ്ടെത്തിയത്. ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴി‍ഞ്ഞില്ലെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയാണ് വെടിവെയ്പ്പ് നടന്നത്. മാനസിക പ്രശ്നങ്ങളിൽ യുവാക്കളെ സഹായിക്കുന്ന ഒരു മെൻറർഷിപ്പ് പ്രോഗ്രാമായ സ്റ്റാർട്ട്സ് റൈറ്റ് ഹിയറിനിടെയാണ് വെടിവെയ്പ്പ് നടന്നത്. ഈ പദ്ധതിക്കും നടത്തിപ്പിനും സംസ്ഥാന – ദേശീയ നേതാക്കളുടെ പിന്തുണയുണ്ട്. സ്റ്റാർട്ട്സ് റൈറ്റ് ഹിയർ സ്ഥാപകൻ വിൽ ഹോംസാണ് കൊല്ലപ്പെട്ട മറ്റൊരാളെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
കാലിഫോർണിയയിൽ ചൈനീസ് നവ വത്സര ആഘോഷങ്ങൾക്കിടെ കഴിഞ്ഞ ദിവസം നടന്ന നെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു. പൊലീസ് എത്തുന്ന വിവരമറിഞ്ഞ് അക്രമി സ്വയം വെടിവച്ചു മരിച്ചു. തുടരെ നടക്കുന്ന നരഹത്യയിൽ വിറങ്ങലിക്കുകയാണ് അമേരിക്ക.

Advertisement
head
Continue Reading

Featured

പ്രതിപക്ഷ നേതാവുമായി സംവദിച്ച് അമേരിക്കൻ വിദ്യാർത്ഥികൾ

Published

on

പറവൂർ: കേരളത്തെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും അറിയാൻ അമേരിക്കൻ വിദ്യാർഥികൾ പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമായി ആശയവിനിമയം നടത്തി. ‘ഫിലോസഫി ഓഫ് പൊളിറ്റിക്സ് ആൻഡ് ഹാപ്പിനസ്’ എന്ന വിഷയത്തിൽ ലിൻഫീൽഡ് യൂണിവേഴ്സിറ്റിയിലെ ജേണലിസം, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്, നഴ്സിങ് വകുപ്പുകളിലെ 8 വിദ്യാർഥികളും 2 അധ്യാപകരുമാണ് പ്രതിപക്ഷ നേതാവുമായി സംവദിച്ചത്.

രാഷ്ട്രീയ, മത ബഹുസ്വര ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരിന്റെ പങ്ക്, വനിതകളുടെ പ്രസക്തി, ആരോഗ്യമേഖല തുടങ്ങിയവ സംബന്ധിച്ചായിരുന്നു ചോദ്യങ്ങൾ.

Advertisement
head

കേരളത്തിലെ രാഷ്ട്രീയക്കാർ ജനങ്ങളുമായി അടുപ്പം പുലർത്തുന്നവരാണെന്നും സാമൂഹിക സേവനം, ചാരിറ്റി എന്നിവയിൽ സജീവമാണെന്നും ഒട്ടേറെ കഴിവുള്ള യുവാക്കൾ രാഷ്ട്രീയത്തിലേക്കു വരുന്നുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

ആരോഗ്യരംഗത്തെ സർക്കാർ, സ്വകാര്യ സംവിധാനങ്ങളെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയും പരിസ്ഥിതി, കാർഷിക പ്രശ്നങ്ങളും ഉൾപ്പെടെ കേരളം നേരിടുന്ന പ്രതിസന്ധികളും ചൂണ്ടിക്കാട്ടി.

Advertisement
head

മതത്തിന്റെ പേരിലുള്ള പ്രശ്നങ്ങൾ കേരളത്തിൽ കുറവാണെങ്കിലും മറ്റു പല സംസ്ഥാനങ്ങളിൽ അതൊരു വെല്ലുവിളിയാണ്. ഏതു മതത്തിൽ വിശ്വസിച്ചാലും എല്ലാവരും ഇന്ത്യക്കാരാണെന്ന ചിന്തയാണ് ഈ പ്രശ്നത്തിന് പരിഹാരമെന്ന് വി.ഡി.സതീശൻ പറഞ്ഞു. എല്ലാ കാര്യങ്ങളും നിരീക്ഷിക്കണമെന്നും ലോകത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയണമെന്നും നന്നായി വായിക്കണമെന്നും അദ്ദേഹം വിദ്യാർഥികളെ ഉപദേശിച്ചു.

Advertisement
head
Continue Reading

Featured