Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Cinema

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യത്തെ കേസ്; മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ മാനേജർക്കെതിരെ എഫ്ഐആർ

Avatar

Published

on

കോട്ടയം: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആർട്ടിസ്റ്റ് നൽകിയ മൊഴിയിൽ മാനേജർക്കെതിരെ പോലീസ് കേസെടുത്തു. സെപ്റ്റംബർ 23 നാണ് കേസ് എടുത്തത്. തൃശ്ശൂർ കൊരട്ടി സ്വദേശിയായ സജീവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. 2013-2014 കാലയളവിലാണ് കേസിനാസ്പദമായ സംഭവം. IPC 354 ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കോട്ടയം പൊൻകുന്നം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറി.

Cinema

എആ‍ർഎം വ്യാജ പതിപ്പ്; 2 പേർ പിടിയിൽ

Published

on

ജിതിൻ ലാൽ സംവിധാനം ചെയ്ത് ടൊവിനൊ നായകനായ ചിത്രം എആ‍ർഎമ്മിന്റെ വ്യാജ പതിപ്പ് പുറത്തുവന്ന സംഭവത്തിൽ രണ്ട് തമിഴ്നാട് സ്വദേശികൾ പിടിയിൽ. കൊച്ചി സൈബർ പൊലീസാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കോയമ്പത്തൂരിലെ തിയേറ്ററിൽവെച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് കണ്ടെത്തിയിരുന്നു. സെപ്റ്റംബർ 12 ന് ഓണം റിലീസ് ആയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. എന്നാൽ പിന്നാലെ ചിത്രത്തിന്റെ തിയറ്റർ പതിപ്പ് പുറത്തിറങ്ങി. ട്രെയിൻ യാത്രയ്ക്കിടെ ഒരാൾ ചിത്രം മൊബൈൽ ഫോണിൽ കാണുന്ന ദൃശ്യം സംവിധായകൻ ജിതിൻ ലാൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

Continue Reading

Cinema

‘മാർക്കോ’ ഒഫീഷ്യൽ ടീസർ ഒക്ടോബർ 13 ന്

Published

on

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മാർക്കോ’ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ പതിമൂന്നിന് പ്രകാശനം ചെയ്യുന്നു. വൻ മുതൽ മുടക്കിൽ ആറു ഭാഷകളിലായി റിലീസ് ചെയ്യുന്ന ഈ ചിത്രം ക്യൂബ്സ് എൻ്റെർടൈൻമെൻ്റെസ് ,
ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദാണ് ചിത്രം നിർമ്മിക്കുന്നത്.

Continue Reading

Cinema

വിവാഹം കഴിക്കാമെന്നു വാഗ്ദാനവും നല്‍കി പീഡിപ്പിച്ചു: സംവിധായകനും സുഹൃത്തിനുമെതിരെ സഹസംവിധായികയുടെ പരാതി

Published

on

കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്നും വിവാഹം കഴിക്കാമെന്നും വാഗ്ദാനവും നല്‍കി പീഡിപ്പിച്ചതായി സംവിധായകനും സുഹൃത്തിനുമെതിരെ സഹസംവിധായികയുടെ പരാതി. സഹസംവിധായികയുടെ പരാതിയില്‍ സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു.

മാവേലിക്കര സ്വദേശിയാണ് മരട് പൊലീസില്‍ പരാതി നല്‍കിയത്. വിജിത്ത് സിനിമ മേഖലയിലെ സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അഡ്ജസ്റ്റ്‌മെന്റിന് തയാറാകണമെന്ന് സുരേഷ് തിരുവല്ല ആവശ്യപ്പെട്ടുവെന്നും വിജിത്ത് രണ്ടുതവണ ബലാത്സംഗത്തിന് ഇരയാക്കിയെന്നുമാണ് പരാതിയിലുള്ളത്. സഹ സംവിധായിക ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured