News
കേരളത്തിലെ ആദ്യ എ.ഐ സമ്മിറ്റ് ടെക്നോപാര്‍ക്കില്‍; എച്ച്.ആര്‍, മാനേജ്‌മെന്റ് എന്നിവ പ്രധാന വിഷയങ്ങള്‍

തിരുവനന്തപുരം : എ.ഐ അധിഷ്ഠിത സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ഐ.ടി വ്യവസായത്തെ എങ്ങനെ തയ്യാറാക്കാമെന്ന് ചര്‍ച്ച ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ പ്രധാന പരിപാടികളില്‍ ഒന്നിന് ടെക്‌നോപാര്‍ക്ക് വേദിയാകും. ഇന്ന് വൈകിട്ട് നാല് മുതല്‍ പാര്‍ക്ക് സെന്ററില്‍ നടക്കുന്ന ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലെ ടെക്‌നോളജി നോളജ് കമ്മ്യൂണിറ്റിയായ നാസ്‌കോം ഫയ: 80യുടെ നൂറാം പതിപ്പിലാണ് നൂതന ടെക്‌നോളജി വിഷയങ്ങള്‍ ചര്‍ച്ചയാകുന്നത്. എച്ച്ആര്‍, മാനേജ്മെന്റ് രംഗങ്ങളിലെ എ.ഐയുടെ സാധ്യതകളാണ് ചര്‍ച്ച ചെയ്യുന്നത്. ഇവോള്‍വ് ഇന്ത്യ 2023: പ്രിപ്പേറിങ്ങ് ഫോര്‍ ദി അണ്‍പ്രഡിക്റ്റബിള്‍ (എ.ഐ) എന്ന് പേരിട്ടിരിക്കുന്ന പരിപാടി എ.ഐ കാരണമുണ്ടായിരിക്കുന്ന ആശങ്കകള്‍ക്കിടയില്‍ ഐ.ടി വ്യവസായത്തിന് എങ്ങനെ അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയും എന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും.
സി.എക്‌സ്.ഒ, എച്ച്.ആര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമായി സംഘടിപ്പിച്ചിരിക്കുന്ന എക്‌സ്‌ക്‌ളൂസീവ് എ.ഐ കോണ്‍ഫറന്‍സ് എ.ഐ ടൂളുകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് ചര്‍ച്ച ചെയ്യാന്‍ ഗ്രാബ് യുവര്‍ സൂപ്പര്‍ പവേഴ്‌സ്, കമ്പനികളുടെ പ്രവര്‍ത്തനത്തിലും റിക്രൂട്ട്‌മെന്റിലുമുള്ള സാധ്യത ചര്‍ച്ച ചെയ്യാന്‍ റീഡിസൈന്‍ യുവര്‍ ടാലന്റ് ഫില്‍ട്ടേഴ്‌സ് ആന്‍ഡ് ടാലന്റ് ഹണ്ടിങ് ടു ടാലന്റ് ഫാമിങ്ങ് എന്നിങ്ങനെ ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്ന മൂന്ന് സെഷനുകളായിട്ടായിരിക്കും സെമിനാര്‍ നടക്കുക. സെഷനുകള്‍ക്ക് ശേഷം എ.ഐ സ്ട്രാറ്റജികളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയും നടക്കും. ലൈവ് ലിങ്ക്: https://www.youtube.com/watch?v=Un9m87g-O-eaI.
Featured
‘എന്റെ വീട് രാഹുലിന്റേം’ വീടിന് മുമ്പില്‍ ബോര്‍ഡ് വച്ച് മോദിയുടെ എതിര്‍സ്ഥാനാര്‍ത്ഥി

എന്റെ വീട് രാഹുലിന്റേതുമാണ് എന്ന് വീടിനു മുന്നില്‍ ബോര്‍ഡ് വച്ച് യു പി കോണ്‍ഗ്രസ് നേതാവ് അജയ് റായ്. യു പി വാരാണസിയിലുള്ള തന്റെ വീടിന്റെ മുമ്പിലാണ് അജയ് റായ് ഈ ബോര്‍ഡ് വച്ചത്. ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് രാഹുല്‍ഗാന്ധിയോട് വസതിയൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് 2014 ലും 2019 ലും മോദിക്കെതിരെ വാരണാസിയില്‍ മല്‍സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍്ത്ഥികൂടിയായ അജയറ് റായ് ബോര്‍ഡ് വച്ചത്.
മേരാ ഘര്‍ രാഹുല്‍ ഗാന്ധി കാ ഖര്‍ എന്ന ബോര്‍ഡാണ് അജയറ് റായിയും ഭാര്യയും വീടിന് മുമ്പില്‍ വച്ചത്. വാരണാസി നഗരത്തിലെ ലാഹറുബില്‍ മേഖലയിലാണ് മുന്‍ എം എല്‍ എ ആയ അജയ് റായിയുടെ വീട്. രാഹുല്‍ ഗാന്ധിയുടെ വീട് ബി ജെ പി സര്‍ക്കാര്‍ തട്ടിയെടുക്കുകയാണെന്ന് റായ് ആരോപിച്ചു. രാജ്യത്തെ കോടിക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ വീട് രാഹുലിന്റേത് കൂടിയാണ് എന്ന് ബി ജ പി ഓര്‍ക്കണം. ബാബ വിശ്വനാഥിന്റെ നഗരത്തില്‍ ഈ വീട് ഞങ്ങള്‍ രാഹുല്‍ ഗാന്ധിക്കു കൂടി സമര്‍പ്പിക്കുന്നു. രാഹുലിന് വീടൊഴിയാനുള്ള നോട്ടീസ് കൊടുക്കുന്നത് ബിജെപിയുടെ ഭീരുത്വമാണെന്നും അജയ് റായ് പറയുന്നു.
News
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം ആഭ്യന്തരവകുപ്പ് അന്വേഷിക്കും; യുവതിക്ക് 2 ലക്ഷം സഹായം

കോഴിക്കോട്: മെഡിക്കൽ കോളജിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തും. മന്ത്രിസഭാ യോഗത്തിൻറേതാണ് തീരുമാനം. ആരോഗ്യവകുപ്പിൻറെ കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും കത്രിക കുടുങ്ങിയത് എങ്ങിനെയെന്ന് കണ്ടെത്താനായിരുന്നില്ല. ഇതിൻറെ പശ്ചാത്തലത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനുള്ള തീരുമാനം.
വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വസന നിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ സഹായം നൽകാനും തീരുമാനിച്ചു.
Kerala
വയനാട് ഉപതെരഞ്ഞെടുപ്പ് ഉടനില്ല: കമ്മിഷൻ

ന്യൂഡൽഹി: വയനാട്ടിൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഒഴിവിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിഞ്ഞുമാറി. വയനാട്ടിൽ ഉടൻ ഉപതെരഞ്ഞെടുപ്പില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. കർണാടക തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കവെ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കമ്മിഷൻ.
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് അപ്പീൽ നൽകാൻ ഒരുമാസം സമയമുണ്ടെന്നും ഉപതെരഞ്ഞെടുപ്പിന് ചട്ടപ്രകാരം ആറുമാസം സമയമുണ്ടെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. ഈ മാസം 23നാണ് രാഹുലിനെ ലോക്സഭ സെക്രട്ടറിയേറ്റ് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയത്.
-
Featured3 months ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
തെളിവുകളെല്ലാം ഉറപ്പാക്കിയ ശേഷം മാത്രമാകും വിജയനിലേക്കും കുടുംബാംഗങ്ങൾക്കും നേരേ അന്വേഷണം തിരിയുക
-
Featured7 days ago
1000 കോടി രൂപ പിരിച്ചെടുക്കണം; മോട്ടാര്‍ വാഹന വകുപ്പിന് നിർദ്ദേശവുമായി സര്‍ക്കാര്‍
-
Featured2 months ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Cinema1 month ago
സിനിമ താരം സുബി സുരേഷ് അന്തരിച്ചു
-
Featured2 months ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured3 months ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
പാർട്ടിക്കു വേണ്ടി കൊലപാതകം ചെയ്തിട്ടുണ്ട്, തിരുത്താൻ CPM അനുവദിച്ചില്ല: ആകാശ് തില്ലങ്കേരി
You must be logged in to post a comment Login