Connect with us
inner ad

Featured

സോളാർ വിവാദത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയൻ: വി ഡി സതീശൻ

Avatar

Published

on

തിരുവനന്തപുരം: സോളാർ വിവാദത്തിൽ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചു. ഒന്നാം പ്രതിയുടെ കയ്യിൽ പരാതി നൽകാൻ തങ്ങൾ മണ്ടന്മാരല്ലെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു. ദല്ലാൾ നന്ദകുമാറിനെ മുഖ്യമന്ത്രി പുറത്താക്കിയെന്നത് തെറ്റായ കാര്യമാണ്. സിഎംആർഎൽ വിവാദം അന്വേഷിക്കണം എന്നും സതീശൻ ആവശ്യപ്പെട്ടു. സർവീസ് ലഭിച്ചില്ലെന്ന് പറഞ്ഞത് സിഎംആർഎൽ ജീവനക്കാരാണ്. സർവീസ് നൽകാതെ നിയമ വിരുദ്ധമായാണ് പണം സ്വീകരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിഎംആർഎൽ മാനെജ്മെന്റിൽ നിന്ന് പമം പറ്റിയ പിവി പിണാറായി വിജയൻ തന്നെയാണെന്ന് സതീശൻ വ്യക്തമാക്കി. ഇക്കാര്യം അവർ തന്നെ സമ്മതിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സിഎംആർഎലിൽ നിന്നു പണം പറ്റിയിട്ടുണ്ട്. അക്കാര്യം ഞങ്ങൾ നിഷേധിക്കുന്നില്ല. പാര്ട്ടിക്കു വേണ്ടിയുള്ള ഫണ്ടായിരുന്നു അത്. പാർട്ടി ഫണ്ട് പിരിക്കാൻ അവരെ ചുമതപ്പെടുത്തിയിട്ടുണ്ടന്നും സതീശൻ വ്യക്തമാക്കി.

ഏഴ് മാസത്തെ മൗനം വെടിഞ്ഞ് മാധ്യമങ്ങളോട് സംസാരിക്കാന്‍ മുഖ്യമന്ത്രി തയാറായതിനെ സ്വാഗതം ചെയ്യുന്നു. പക്ഷെ ദുരന്തം വന്നാല്‍ മാത്രമെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തൂവെന്ന അവസ്ഥയാണ്. ദുരന്തം വരാന്‍ വേണ്ടി അദ്ദേഹം കാത്തിരിക്കുകയാണ്. നിപ വന്നതുകൊണ്ടാണ് ഇന്നലെ ആറ് മണിക്ക് പത്രസമ്മേളനം നടത്തിയത്. മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ദുരന്തം വരാന്‍ കാത്തിരിക്കുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

1961-ലെ ഇന്‍കം ടാക്‌സ് ആക്ട് പ്രകാരം നിയമപരമായി രൂപീകൃതമായ സ്റ്റ്റ്റിയൂട്ടറി ബോഡിയായ ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡാണ് 1.72 കോടി രൂപ സി.എം.ആര്‍.എല്ലില്‍ നിന്ന് എക്‌സാലോജിക്കിലേക്ക് മാറ്റിയിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് പറഞ്ഞിരിക്കുന്നത്. രണ്ട് കമ്പനികളും തമ്മില്‍ എഗ്രിമെന്റ് ഉണ്ടെങ്കിലും ഒരു സര്‍വീസും നല്‍കിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഒരു സര്‍വീസും കിട്ടിയിട്ടില്ലെന്ന് സി.എം.ആര്‍.എല്‍ കമ്പനിയിലെ ജീവനക്കാരാരും മൊഴി നല്‍കിയിട്ടുണ്ട്. നിയമവിരുദ്ധമായി 1.72 കോടി രൂപ കൈമാറിയെന്ന കണ്ടെത്തലിനാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്. രാഷ്ട്രീയ പ്രേരിതമെന്നത് സ്ഥിരം വാക്കാണ്. മൊഴികളുടെ അടിസ്ഥാനത്തില്‍ ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയത് എങ്ങനെ രാഷ്ട്രീയപ്രേരിതമാകും? ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടേത് ദുര്‍ബലമായ വാദമാണ്. ഇന്ററീം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിനെ കുറിച്ച് ഗൗരവതരമായി അന്വേഷിക്കണം.

പി.വി എന്നത് പിണറായി വിജയനാണെന്ന് സി.എം.ആര്‍.എല്ലിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്. വെറും പി.വി എന്നല്ല പിണറായി വിജയന്‍ എന്നു തന്നെയാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുഖ്യമന്ത്രി പറയുന്നത് കേട്ടാല്‍ അദ്ദേഹത്തിന് ആ കമ്പനിയുമായി ഒരു ബന്ധവുമില്ലെന്ന് തോന്നും.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സോളാര്‍ ഗൂഡാലോചന അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കാമെന്ന് പ്രതിപക്ഷം നിയമസഭയില്‍ പറഞ്ഞിട്ടില്ല. ഉമ്മന്‍ ചാണ്ടിയെ കള്ളക്കേസില്‍പ്പെടുത്താന്‍ കുറ്റകരമായ ഗൂഡാലോചന നടത്തിയതിന്റെ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണ്. അധികാരത്തില്‍ വന്ന് മൂന്നാമത്തെ ദിവസമാണ് പരാതിക്കാരിയെ വിളിച്ചു വരുത്തി ഗൂഡാലോചന ആരംഭിച്ചത്. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഡാലോചനയിലെ ഒന്നാം പ്രതിയുടെ കയ്യില്‍ പരാതി നല്‍കാന്‍ വിഡ്ഢികളല്ല ഞങ്ങള്‍. നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നത്.

വി.എസ് അച്യുതാനന്ദനൊപ്പമായിരുന്നതിനാല്‍ നന്ദകുമാറുമായി നേരത്തെ മുഖ്യമന്ത്രി ശത്രുതയിലായിരുന്നു. ഇപ്പോള്‍ നന്ദകുമാര്‍ സ്വന്തം ആളാണ്. മുഖ്യമന്ത്രി മുറിയില്‍ നിന്ന് പുറത്താക്കിയെന്ന് പറയുന്ന ആളുടെ വീട്ടില്‍ മുഖ്യമന്ത്രിയുടെ സഹപ്രവര്‍ത്തകനായ ഇ.പി ജയരാജന്‍ എപ്പോഴും പോകുന്നത് എന്തിനാണ്? ഇടത് മുന്നണി കണ്‍വീനര്‍ നന്ദകുമാറും ജയരാജനും തമ്മില്‍ എന്താണ് ബന്ധം? നന്ദകുമാറിനെ മുഖ്യമന്ത്രി പുറത്താക്കിയെന്ന് പറയുന്നത് തെറ്റാണ്. അയാള്‍ ഇപ്പോഴും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അതുകൊണ്ടാണ് നന്ദകുമാര്‍ മുഖ്യമന്ത്രിക്ക് അനുകൂലമായി ഇപ്പോള്‍ സംസാരിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനും താനും തമ്മിൽ തർക്കമെന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോ സത്യമാണെന്ന് വി ഡി സതീശൻ. തർക്കം ഉണ്ടായി എന്നത് സത്യമാണ്. വിജയത്തിന്റെ ഫുൾ ക്രെഡിറ്റ് തനിക്ക് നൽകുമെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. അത് വേണ്ടന്ന് താൻ നിർദേശിച്ചു. എന്നാൽ അത് പറയുമെന്ന് സുധാകരൻ വാശി പിടിച്ചു. അത് തടയാൻ ആണ് താൻ ആദ്യം സംസാരിക്കാൻ ശ്രമിച്ചത്. കൂടുതൽ പ്രതികരിക്കാത്തത് തൊണ്ടയ്ക്ക് പ്രശ്നം ഉണ്ടായിരുന്നതിനാലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Choonduviral

ഇന്ദിരയായി തിളങ്ങി അജിത ശിവപ്രസാദ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവം

Published

on

ആദർശ് മുക്കട

മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളുമായിരുന്ന ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യമുള്ള അജിത ശിവപ്രസാദ് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ കൗതുക കാഴ്ചയാണ്. എറണാകുളം വെണ്ണല സ്വദേശിയാണ് അജിത ശിവപ്രസാദ്. വർഷങ്ങൾക്ക് മുമ്പ് തന്നെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്നു അജിത. അങ്ങനെയിരിക്കെ ഒരു വഴിപാടിന്റെ ഭാഗമായി തിരുപ്പതി ക്ഷേത്രത്തിലെത്തി തല മുണ്ഡനം ചെയ്തിരുന്നു. അതിനുശേഷം ഇൻസ്റ്റഗ്രാമിലും മറ്റും റീലുകൾ പോസ്റ്റ് ചെയ്തപ്പോഴാണ് പലരും ഇന്ദിരാ ഗാന്ധിയുമായി രൂപസാദൃശ്യമുള്ള കാര്യം കമന്റുകളായി രേഖപ്പെടുത്തിയത്. ആദ്യമൊന്നും വലിയ കാര്യമായി എടുത്തില്ലെങ്കിലും പിന്നീട് കമന്റുകളുടെയും അത്തരം അഭിപ്രായങ്ങളുടെയും എണ്ണം വർദ്ധിച്ചുവന്നു. അങ്ങനെയിരിക്കെ ഒരിക്കൽ ഇന്ദിരാഗാന്ധി മുമ്പ് നടത്തിയ ഒരു പ്രസംഗം അജിത റീലായി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വീഡിയോ വളരെ വേഗത്തിൽ വൈറൽ ആകുകയായിരുന്നു. മികച്ച പ്രതികരണങ്ങൾ വന്നതോടെ വീണ്ടും സമാനമായ റീലുകൾ വീണ്ടും ചെയ്തു. ചെറുപ്പം മുതൽക്കേ തനിക്ക് ഇന്ദിരാ ഗാന്ധിയെ ഇഷ്ടമായിരുന്നുവെന്നും പിന്നീട് കൂടുതൽ ശ്രമിച്ചെന്നും ഇപ്പോൾ ജീവനുതുല്യം ഇഷ്ടപ്പെടുന്നുവെന്നും അജിത പറയുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
പ്രിയങ്ക ഗാന്ധിയ്ക്കൊപ്പം അജിത

‘ഞാൻ ജനിച്ചതും വളർന്നതും കോൺഗ്രസ് പശ്ചാത്തലമുള്ള ഒരു കുടുംബത്തിലാണ്. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽക്കേ ഇന്ദിരാ ഗാന്ധിയെയും കോൺഗ്രസ് നേതാക്കളെയും ശ്രദ്ധാപൂർവ്വം വീക്ഷിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിലനിന്നിരുന്ന ജനാധിപത്യത്തിനും മതേതരത്വത്തിനും ഇന്ന് മൂല്യച്യുതി സംഭവിച്ചിട്ടുണ്ട്. അത്തരം ആശയധാരകളെ മുറുകെപ്പിടിച്ച നേതാവായിരുന്നു ഇന്ദിരാഗാന്ധി. പ്രിയങ്ക ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണുവാൻ കഴിഞ്ഞ നിമിഷം എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒന്നായി കരുതുന്നു. ‘പ്രിയങ്ക ഗാന്ധിയെ കണ്ട നിമിഷം സന്തോഷം കൊണ്ട് സംസാരിക്കുവാൻ വാക്കുകൾ പോലും കിട്ടുന്നില്ലായിരുന്നു. പ്രിയങ്ക തന്നെ ചേർത്തുപിടിച്ച് തന്റെ മുടിയെ പറ്റി പറഞ്ഞത് വളരെ സന്തോഷം സമ്മാനിച്ചു. പാലക്കാട് വച്ച് രാഹുൽഗാന്ധിയെ കണ്ടപ്പോഴും സമാനമായ അനുഭവം തന്നെയാണ് ഉണ്ടായത്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ സ്ഥാനാർത്ഥികൾക്ക് വേണ്ടി സജീവമാണ് അജിത. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠനുവേണ്ടിയും പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണിക്ക് വേണ്ടിയും അജിത പ്രചാരണ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഭർത്താവ് ശിവപ്രസാദിന്റെയും മക്കളായ ആദിത്തിന്റെയും അർജുന്റെയും നിറഞ്ഞ പ്രോത്സാഹനത്തെ പറ്റിയും അജിത പറയുന്നു.

രാഹുൽ ഗാന്ധിയ്ക്കൊപ്പം അജിത
Continue Reading

Featured

സൈബർ ആക്രമണം: മലക്കം മറിഞ്ഞ് കെ കെ ശൈലജ

Published

on

വടകര: സൈബർ ആക്രമണ ആരോപണത്തിൽ മലക്കം മറിഞ്ഞ് സിപിഎം നേതാവും വടകര എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിന്റെ അറിവോടെ തന്റെ ചിത്രം ചേർത്തുള്ള വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി യുഡിഎഫ് പ്രവർത്തകർ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു കെ കെ ശൈലജയുടെ ആദ്യ ആരോപണം. എന്നാൽ ഇപ്പോൾ അത്തരത്തിൽ വീഡിയോ ദൃശ്യങ്ങൾ ഉള്ളതായി താൻ പറഞ്ഞിട്ടില്ല എന്നാണ് ശൈലജ പറഞ്ഞിരിക്കുന്നത്.

Continue Reading

Featured

സൈബർ കുറ്റകൃത്യങ്ങൾക്ക എതിരെ നടപടി വേണം: കെ കെ രമ എംഎൽഎ

Published

on

കുറ്റ്യാടി: വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനും യു ഡി എഫിന്റെ വനിതനേതാക്കൾക്കും എതിരെ സി പി എം നടത്തുന്ന നീചമായ പ്രചാരണങ്ങൾക്ക് എതിരെ ശക്തമായ നടപടി സ്വീ കരി ക്കണമെന്ന് കെ കെ രമ എം എൽ എ ആവശ്യപ്പെട്ടു. ഇടതു സൈബർ പ്രചാർണം സകല മര്യാദകളും ലംഘിക്കുകയാണ്. വ്യാജ വീഡിയോകൾ നിർമിച്ചും പൊതുമണ്ഡലത്തിൽ അസഭ്യം പറഞ്ഞും അവർ വിലസുകയാണ്. അവർക്കെതിരെ നൽകുന്ന പരാതികൾ പോലീസ് പരിഗണിക്കുന്നേ ഇല്ല. ഇവർക്കെതിരെ വിധിയെഴുതാൻ ഈ തെരഞ്ഞെടുപ്പിനെ ഉപയോഗിക്കണമെന്നും കെകെ രമ ആവശ്യപ്പെട്ടു. കുറ്റ്യാടി പഞ്ചായത്ത്‌ 79ആം ബൂത്ത്‌ യു ഡി എഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അവർ. സി വി മൊയ്‌തു മാസ്റ്റർ അധ്യക്ഷം വഹിച്ചു. തിരുവള്ളൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രസിഡന്റ്‌ സബിത മണക്കുനി, വി പി മൊയ്‌തു, എ കെ വിജീഷ്, എ സി മജീദ്. കെ പി മജീദ്. പി പി ആലിക്കുട്ടി, ടി എം അമ്മദ്, കെ സി നൗഷാദ്, പി സുബൈർ, സന്ധ്യ കരണ്ടോട്, എസ് ജെ സജീവ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Featured