Connect with us
48 birthday
top banner (1)

crime

തിരുവനന്തപുരം വഞ്ചിയൂരിലെ വെടിവെപ്പ്; അന്വേഷണം ഊർജിതമാക്കി പോലീസ്

Avatar

Published

on

തിരുവനന്തപുരം: എയർഗൺ ഉപയോഗിച്ചുള്ള വെടിവെപ്പിൽ യുവതിക്ക് പരിക്കേറ്റ സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അക്രമി ഷിനിയെ തന്നെ കാണണമെന്ന് നിര്‍ബന്ധം പിടിച്ചുവെന്നാണ് വീട്ടുകാരുടെ മൊഴിയെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജൻ കുമാര്‍ പറഞ്ഞു. രണ്ട് തവണ വെടിവച്ചു. എന്താണ് വെടിവെക്കാൻ ഉപയോഗിച്ച ഡിവൈസ് എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എയര്‍ഗണ്‍ ആയിരിക്കാനാണ് സാധ്യത. ഷിനിയുടെ കൈക്ക് പരിക്കേറ്റു. വീട്ടുകാർ പറഞ്ഞത് അനുസരിച്ച് ശരീരം മുഴുവൻ മറച്ചാണ് അക്രമി എത്തിയത്. പ്രാഥമിക മൊഴിയുടെ അടിസ്ഥാനത്തിൽ അക്രമം നടത്തിയത് സ്ത്രീയാണെന്നാണ് കരുതുന്നത്. അന്വേഷണത്തിന് ശേഷം മാത്രമെ എന്തെങ്കിലും പറയാനാകുവെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു.അതേസമയം അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിന്‍റെ ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും. ഷിനിയെ ചോദിച്ചാണ് അക്രമി വന്നതെന്ന് ഷിനിയുടെ ഭര്‍ത്താവിന്‍റെ അച്ഛൻ ഭാസ്കരൻ നായര്‍ പറഞ്ഞു. രാവിലെ എട്ടരയോടെയാണ് വീട്ടിലെത്തി ബെല്ലടിച്ചത്. ഷിനി തന്നെ കൊറിയര്‍ ഏറ്റുവാങ്ങി ഒപ്പിടണമെന്ന് നിർബന്ധിച്ചു. പെൻ ഇല്ലെന്നും അവര്‍ പറഞ്ഞു. താൻ അകത്ത് പോയി പെൻ എടുത്ത് വരുന്നതിനിടെയാണ് ഷിനിക്കുനേരെ അക്രമം ഉണ്ടായത്. ഒരു തവണ കയ്യിലും രണ്ട് തവണ തറയിലും വെടിയുതിർത്തു. സ്ത്രീ തന്നെയാണ് വന്നത്. ഒത്ത ശരീരമുള്ള സ്ത്രീയാണെന്നാണ് കാഴ്ചയിൽ തോന്നിയതെന്നും ഭാസ്കരൻ നായര്‍ പറഞ്ഞു.അതേസമയം അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിന്‍റെ ഞെട്ടലിലാണ് വീട്ടുകാരും നാട്ടുകാരും. തിരുവനന്തപുരം വഞ്ചിയൂർ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് ഇന്ന് രാവിലെ മുഖംമറച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പൊലീസിനോട് പറഞ്ഞു. എൻആര്‍എച്ച്എം ജീവനക്കാരിയായ ഷിനിക്ക് വലുതു കൈക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വഞ്ചിയൂര്‍ പോസ്റ്റോഫീസിന് മുന്നിൽ ഷിനിയുടെ വീട്ടിലാണ് ആക്രമണം ഉണ്ടായത്. ആമസോണിൽ നിന്നുള്ള കൊറിയർ നൽകാന്നെ പേരിലാണ് മുഖംമൂടി ധരിച്ച് അക്രമി എത്തിയത്. ഷിനിയുടെ ഭര്‍തൃപിതാവ് പാഴ്സൽ വാങ്ങാൻ ശ്രമിച്ചെങ്കിലും അക്രമി പാര്‍സൽ നൽകിയില്ല. ഷിനി ഇറങ്ങി വന്നപ്പോൾ കൈയ്യിൽ കരുതിയ ആയുധം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ ഇവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

crime

ഭാര്യയെ ഭ‍ർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി

Published

on

പെരുമ്പാവൂർ: പെരുമ്പാവൂരിൽ അതിഥി തൊഴിലാളി ഭാര്യയെ കഴുത്തറുത്തു കൊന്നു. ബംഗാൾ കോളനിയിൽ താമസിക്കുന്ന മാമണി ഛേത്രി (39) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ഷിബ ബഹാദൂർ ഛേത്രിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ എട്ടുമണിയോടെയാണ് സംഭവം. പെരുമ്പാവൂർ പാലക്കാട്ട് താഴം ബംഗാൾ കോളനിയിൽ ഇരുവരും ഹോട്ടൽ നടത്തിവരികയായിരുന്നു. ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായി പരുക്കേറ്റ മാമണിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

crime

കളമശ്ശേരി ജെയ്‌സി കൊലപാതകം; സുഹൃത്ത് കസ്റ്റഡിയില്‍

Published

on

കളമശ്ശേരി: റിയല്‍ എസ്‌റ്റേറ്റ് ജീവനക്കാരിയായ ജെയ്‌സി എബ്രഹാമിന്റെ കൊലപാതകത്തില്‍ സുഹൃത്തും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനുമായ ഗിരീഷ് കുമാർ കസ്റ്റഡിയില്‍. നവംബര്‍ 17- നാണ് ജെയ്‌സിയെ അപ്പാര്‍ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്നത്. ജെയ്‌സിയും ഗിരീഷ് കുമാറും സുഹൃത്തുക്കളായിരുന്നു. ഇയാള്‍ ജെയ്‌സിയുടെ വീട്ടില്‍ കയറി സ്വര്‍ണാഭരണങ്ങളടക്കം മോഷ്ടിച്ചതായാണ് പോലീസ് പറയുന്നത്. ആഭരണങ്ങള്‍ക്കു വേണ്ടിയാണ് കൊലനടത്തിയതെന്നാണ് കരുതുന്നത്. രണ്ട് വളകള്‍ മോഷ്ടിച്ചതായും പിന്നീട്‌ ഇവ വില്‍പന നടത്തിയതായും സംശയമുണ്ട്. പ്രതിയെ കളമശ്ശേരി പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Continue Reading

crime

പ്രണയം നിരസിച്ചു; യുവതിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്

Published

on

മധുര: പ്രണയബന്ധം നിരസിച്ചതിനെത്തുടർന്ന് യുവതിയെ ക്രൂരമായി മർദ്ദിച്ച് യുവാവ്. മധുര ഒത്തക്കടയിലെ ഫോട്ടോസ്റ്റാറ്റ് കടയിൽ ജോലി ചെയ്യുന്ന ലാവണ്യയ്ക്കാണ് മർദ്ദനമേറ്റത്. സിദ്ദിഖ് രാജ (25) എന്ന യുവാവാണ് യുവതിയെ ക്രൂരമായി മർദിച്ചത്. തുടർച്ചയായി അടിക്കുകയും ചവിട്ടുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവർ ചേർന്നാണ് സിദ്ദിഖ് രാജയെ പിടിച്ചുമാറ്റിയത്. ആക്രമണത്തെത്തുടർന്ന് ലാവണ്യ അബോധാവസ്ഥയിലായിരുന്നു. യുവതിയെ രാജാജി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും അയൽവാസികളാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Featured