Connect with us
48 birthday
top banner (1)

Accident

പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം: രണ്ട് തൊഴിലാളികള്‍ മരിച്ചു

Avatar

Published

on

ചെന്നൈ: ശിവകാശിക്ക് സമീപമുള്ള സുപ്രീം ഫയര്‍വര്‍ക്‌സിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ചിദംബരപുരം സ്വദേശികളായ മാരിയപ്പന്‍ (43), മുത്തുമുരുകന്‍ (40) എന്നിവരാണ് മരിച്ചത്. സരോജ (52), ശങ്കരവേലു (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 90 ശതമാനം പൊള്ളലേറ്റ ഇരുവരെയും വിരുതുനഗര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പടക്കനിര്‍മാണത്തിനുള്ള രാസവസ്തുക്കള്‍ മാറ്റുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. മേയില്‍ മറ്റൊരു പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച ശിവകാശിയില്‍ റെവന്യൂ അധികൃതര്‍ നടത്തിയ പരിശോധനയില്‍, 22 ടണ്‍ നിരോധിച്ച ബേരിയം നൈട്രേറ്റ് സംഭരിച്ചുവച്ചതായി കണ്ടെത്തിയിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Accident

ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

Published

on

അരീക്കോട്: കുളിക്കുന്നതിനിടെ ക്വാറി കുളത്തില്‍ മുങ്ങി ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു. കീഴുപറമ്പ് കുനിയില്‍ ചെറുവാലക്കല്‍ പാലാപറമ്പില്‍ ഗോപിനാഥന്റെ മകള്‍ ആര്യയാണ് (16) വ്യാഴാഴ്ച രാവിലെ മരിച്ചത്. പാലാപറമ്പില്‍ സന്തോഷിന്റെ മകള്‍ അഭിനന്ദ(12) ബുധനാഴ്ച രാത്രിയും മരിച്ചിരുന്നു. കീഴുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. രണ്ട് പേരുടെയും അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി.

അവധി ദിവസമായ കഴിഞ്ഞ ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ബന്ധുക്കളോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു ഇവര്‍. നീന്തി കുളിക്കുന്നതിനിടെ ഇരുവരും മുങ്ങിതാഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും പുറത്തെടുത്ത് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും മണിക്കൂറുകളുടെ വിത്യാസത്തില്‍ ഇരുവരും വിടവാങ്ങി. ഇരുവരും അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. മരിച്ച അഭിനന്ദ കീഴുപറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി ലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും, ആര്യ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമാണ്.

Advertisement
inner ad
Continue Reading

Accident

ടേക്ക് ഓഫിന് തൊട്ട് മുമ്പ് വിമാനത്തിന്റെ ടയറിന് തീപിടിച്ചു

Published

on

വാഷിങ്ടണ്‍: ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ വിമാനത്തിന്റെ ടയറിന് തീപിടിച്ചു. ഫ്‌ളോറിഡയിലെ വിമാനത്താവളത്തിലാണ് സംഭവമുണ്ടായത്. പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വലിയ അപകടം ഒഴിവാക്കിയത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

താമ്പ വിമാനത്താവളത്തില്‍ നിന്നും അരിസോണയിലെ ഫിനിക്‌സ് നഗരത്തിലേക്ക് പറക്കാനിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ബോയിങ്ങിന്റെ 737-800 വിമാനത്തിന്റെ ടയറാണ് കത്തിയതെന്ന് വിമാനകമ്പനി വക്താവ് അറിയിച്ചു. സാങ്കേതിക തകരാര്‍ മൂലം വിമാനം ഇനിയും വൈകുമെന്നും കമ്പനി അറിയിച്ചു.

Advertisement
inner ad

പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. ടേക്ക് ഓഫിന് തയാറെടുക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ച് തീപിടിക്കുകയായിരുന്നുവെന്ന് താമ്പ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വക്താവ് ജോഷ്വേ ഗില്ലിന്‍ പറഞ്ഞു.

വിമാനത്തില്‍ 174 യാത്രക്കാരും ആറ് ജീവനക്കാരുമാണുണ്ടായത്. യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി ടെര്‍മിനലിലേക്ക് മാറ്റി. സംഭവം മറ്റ് വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചില്ലെന്നും ഗില്ലിന്‍ പറഞ്ഞു. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഫിനീക്‌സിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement
inner ad

നേരത്തെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ടയറും സമാനമായ രീതിയില്‍ പൊട്ടിത്തെറിച്ചിരുന്നു. ലോസ് ഏഞ്ചല്‍സില്‍ നിന്നും ഡെന്നവറിലേക്കുള്ള വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനവും അപകടത്തില്‍പ്പെടുന്നത്.

Advertisement
inner ad
Continue Reading

Featured