തൃശൂരില്‍ വന്‍ തീപിടിത്തം

*തൃശൂർഃ നഗരത്തിൽ വൻ തീപിടുത്തം. * പോസ്റ്റോഫീസ് റോഡിൽ ഹനഫി പള്ളിയോട് ചേർന്നുള്ള കെ.ആർ.പി ലോഡ്ജിന് സമീപമാണ് രാത്രി തീപിടുത്തമുണ്ടായത്.വിജയ മെഷിനറി മാർട്ട് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകൾ നിലയിലാണ് തീ പിടുത്തമുണ്ടായത്. പ്ളാസ്റ്റികിന് തീ പിടിച്ചതോടെ തീ ആളിപ്പടർന്നു. കനത്ത പുകയും ഉയർന്നു. ഇവിടെ മര ഉരുപ്പടികളുള്ള പഴയ കെട്ടിടങ്ങളാണ്. 5 യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ അണക്കാനുള്ള ശ്രമം നടന്നു.ഇതിനിടെ മറ്റു സ്ഥാപനങ്ങളിലേയ്ക്കു അഗ്നി പടരാതെ ശ്രദ്ധിയ്ക്കുകയും ചെയ്തു. ഏറെ വൈകിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Related posts

Leave a Comment