Kuwait
അഗ്നി ദുരന്തം : വിഷാദം ഘനീഭവിച്ച് കുവൈറ്റ്!
കുവൈറ്റ് സിറ്റി : ഇന്നലെയുണ്ടായ അഗ്നി ദുരന്തത്തിൽ 45 ഇന്ത്യക്കാരും മൂന്ന് ഫിലിപ്പിനോ സ്വദേശികളും ഉൾപ്പെടെ ഇതുവരെയായി 49 പേർ മരണപ്പെട്ടതായാണ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. മരണപ്പെട്ട ഒരാൾ ഏതു രാജ്‌ജ്യക്കാരനാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മരണപ്പെട്ടവരിൽ 24 മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട് . 23 മൃത ദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്. മരണപ്പെട്ടവരുടെ ബൗദ്ധിക ദേഹങ്ങൾ നാളെ വെള്ളിയാഴ്ച തന്നെ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടന്നു വരുന്നത് . ഭൗതിക ദേഹങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായി വിമാനം തയ്യാറാക്കാൻ ബഹുമാന്യ കുവൈറ്റ് അമീർ ഷേഖ് മിഷാൽ അഹമ്മദ് അൽ ജാബർ ഉത്തരവിട്ടിരുന്നു എങ്കിലും ഇന്ത്യൻ വ്യാമസേനയുടെ 130 ജെ വിമാനത്തിൽ നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കുവൈറ്റിൽ എത്തിയ ഇന്ത്യൻ വിദേശകരായ സഹമന്ത്രി ശ്രീ കീർത്തി വർധന സിങ്ങുമായി ബഹുമാന്യ കുവൈത് വിദേശകാര്യമന്ത്രി അഹമ്മദുള്ള യഹ്യയുമായുള്ള കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.
ഭൗതിക ദേഹങ്ങൾ കൊണ്ടുപോകുന്നതിനായി ഇന്ത്യൻ വ്യോമ സേനയുടെ പ്രത്യേക എയർ ക്രാഫ്റ്റ് കുവൈറ്റിൽ എത്തിച്ചേർന്നു. 45 മൃതദേഹങ്ങളും ദാജീജിലെ ഫോറൻസിക് മോർച്ചറിയിൽ നിന്നും എയർ പോര്ട്ടിലേക്കും വിമാനത്തിലേക്കും മാറ്റുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. നടപടിക്രമങ്ങൾ തീരുന്നതോടെ വിമാനം കൊച്ചിയിലേക്ക് പുറപ്പെടുന്നത് നാളെ രാവിലെ അവിടെ എത്തിച്ചേരുന്നതുമാണ്. മറ്റു ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ളവ കൊച്ചിയിൽ നിന്നും വീണ്ടും കൊണ്ടുപോകുന്നതായിരിക്കും എന്നാണ് മനസ്സിലാക്കുന്നത് .
കുവൈറ്റ് എൻ.ബി.ടി.സി ക്യാമ്പിൽ ഉണ്ടായ ദുരന്തത്തിൽ ജീവഹാനി സംഭവിച്ച ജീവനക്കാരുടെ കുടുംബത്തോടൊപ്പം എല്ലാ കാര്യങ്ങൾക്കും മുൻപന്തിയിൽ ഉണ്ടാകുമെന്ന് എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. മരണപെട്ടവരെ പരമാവധി നാളെ (വെള്ളിയാഴ്ച) തന്നെ അവരുടെ നാട്ടിലെത്തിക്കുന്നതിന് മുൻഗണന നൽകുന്നു. അതോടൊപ്പം, എല്ലാ നഷ്ടപരിഹാരങ്ങളും പരമാവധി അവരുടെ കുടുംബത്തിലേക്കെത്താൻ എൻ.ബി.ടി.സി പ്രതിജ്ഞബദ്ധമാണെന്നും മാനേജ്മെന്റ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ മുഴുവൻ ജീവനക്കാർക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പ് വരുത്തിയതായും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തിരമായി എട്ടു ലക്ഷം രൂപ വീതം സഹായധനം നൽകുമെന്നും മാനേജ്മെന്റ് അറിയിച്ചു. സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും കുവൈറ്റ് ഭരണകൂടത്തിന്റെയും സഹായധനങ്ങളും, ശ്രീ എം എ യൂസഫലി, ശ്രീ രവി പിള്ള തുടങ്ങിയവരുടെ പ്രത്യക സഹായ വാഗ്ദാനങ്ങളും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.
കോൺഗ്രസ് പാർട്ടിയുടെ പരിപാടികള്‍ റദ്ദാക്കി
മലയാളികള്‍ ഉള്‍പ്പെടെ അനേകം പേര്‍ മരണമടഞ്ഞ കുവൈറ്റ് തീപിടിത്തത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി അഗാധമായ ദുഃഖവും നടുക്കവും രേഖപ്പെടുത്തി. ദുഃഖസൂചകമായി കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിലുള്ള നാളത്തെ (14.6.2024) എല്ലാ പരിപാടികളും റദ്ദാക്കി. നിരവധി മലയാളികള്‍ കൊല്ലപ്പെട്ട സംഭവം കേരളത്തെ ദുഃഖത്തിലാഴ്ത്തി യിരിക്കുകയാണ്. അനേകം കുടുംബങ്ങളും ബന്ധുമിത്രാദികളും വേദനയില്‍ കഴിയുന്നു. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരമാവധി സഹായം എത്തിക്കണമെന്നും സുധാകരന്‍ അഭ്യര്‍ത്ഥിച്ചു.
അപ്രതീക്ഷിതമായുണ്ടായ അഗ്നിബാധയിൽ ജീവഹാനി സംഭവിച്ചവർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നതായി മുഖ്യ ധാരാ സംഘടനകളായ ഒഐസിസി, കെഎംസിസി, കെ കെ എം എ സംഘടനകളും മറ്റ് ജില്ലാ – പ്രാദേശിക – സാമുദായിക സംഘടനകളും അനുശോചനം അറിയിച്ചു.
Kuwait
ഫോക്ക് കണ്ണൂർ മഹോത്സവം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പത്തൊമ്പതാമത് വാർഷികാഘോഷം കണ്ണൂർ മഹോത്സവം 2024 നവംബർ 8 നു വൈകുന്നേരം മൂന്നു മണി മുതൽ അഹമ്മദി ഡി പി എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പത്ത്, പ്ലസ് ടു ക്‌ളാസിൽ ഉന്നത വിജയം നേടിയ ഫോക്ക് മെമ്പർമാരുടെ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡ് വിതരണവും, പതിനേഴാമത് ഗോൾഡൻ ഫോക്ക് അവാർഡ് വിതരണവും സാംസ്‌കാരിക സമ്മേളനത്തിൽ നടക്കും. പ്രശസ്ത സിനിമ പിന്നണി ഗായിക ജ്യോത്സ്ന, ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം ശ്രീനാഥ്, വയലിനിസ്റ്റ് മാളവിക, സിങ്ങർ & പെർഫോർമർ ഭാഗ്യരാജ് എന്നിവർ ചേർന്ന് നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറുന്നതാണ്. ഫോക്ക്, വിവിധ മേഖലകളിലെ സ്തുത്യർഹ സേവനങ്ങൾക്ക് നൽകുന്ന ഗോൾഡൻ ഫോക് അവാർഡിന് കുവൈത്തിലെ ആരോഗ്യ പരിപാലന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സി.ഇ.ഒ.യുമായ ശ്രീ മുസ്‌തഫ ഹംസ അർഹനായി. ഈ വർഷം ഗൾഫ് മേഖലയിൽ നിന്നുള്ള കണ്ണൂർ ജില്ലക്കാരനായ പ്രവാസി സംരംഭകൻ/ സംരംഭക എന്ന മേഖലയാണ് അവാർഡിനായി പരിഗണിച്ചത്. ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. കണ്ണൂർ മഹോത്സവം 2024, വേദിയിൽ അവാർഡ് കൈമാറും.
ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ വി അജയകുമാർ, മാധ്യമപ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്, നർത്തകിയും അധ്യാപികയുമായ സുമിത നായർ എന്നിവർ അംഗങ്ങളായ ജൂറിയാണ് ഗോൾഡൻ ഫോക് അവാർഡിന് മുസ്‌തഫ ഹംസയെ തിരഞ്ഞെടുത്തത്. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനായുള്ള പ്രൊജക്റ്റും വയനാടിനുള്ള ഒരു കൈത്താങ്ങുമാണ് ഈ മഹോത്സവത്തിലൂടെ ഏറ്റെടുത്തിരിക്കുന്നത്. ഫഹഹീൽ കാലിക്കറ്റ് ലൈവ് റെസ്റ്ററന്റിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് ലിജീഷ്, ജനറൽ സെക്രട്ടറി ഹരിപ്രസാദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനോജ്, ട്രഷറർ സാബു ടി വി, ഗോൾഡൻ ഫോക്ക് അവാർഡ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ, വനിതാ വേദി ചെയർ പേഴ്സൺ ഷംന വിനോജ് എന്നിവരും മറ്റു ഭാരവാഹികളും പങ്കെടുത്തു.
Kuwait
പേരാമ്പ്ര മണ്ഡലം കെ എം സി സി ‘തംകീൻ – 2024 ‘ സമ്മേളന പ്രചരണം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി : കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ തംകീൻ – 2024 മഹാസമ്മേളനത്തിന്റെ മണ്ഡലം തല പ്രചാരണവും സി എച്ച് അനുസ്മരണവും ദജീജ് മെട്രോ മെഡിക്കൽ കെയർ ഓഡിറ്റോ റിയത്തിൽ ചേർന്നു. മണ്ഡലം പ്രസിഡന്റ് ആർ കെ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി ഉൽഘടനം ചെയ്തു. ഇസ്മായിൽ വള്ളിയോത്ത് മുഖ്യപ്രഭാഷണം നടത്തി. കെ എം സി സി വൈസ് പ്രസിഡന്റ് അബ്ദുൽ റസാഖ് വാളൂർ സി എച്ച് അനുസ്മരണപ്രഭാഷണം നടത്തി.ജില്ലാ മണ്ഡലം നേതാക്കളായ അസീസ് പേരാമ്പ്ര, ഗഫൂർ അത്തോളി, അസീസ് നരക്കോട്ട്, അനുഷാദ് തിക്കോടി, താഹിർ കുറ്റ്യാടി, റഫീഖ് എരവത്ത്, നജീം സബാഹ , ഖലീൽ ടി പി എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി റഷീദ് കല്ലൂർ സ്വാഗതവും, ട്രെഷറർ മുഹമ്മദലി പുതിയോട്ടിൽ നന്ദിയും പറഞ്ഞു.
Kuwait
കല (ആർട്ട്) “നിറം 2024” ചിത്ര രചനാ മത്സരം ഡിസംബർ – 6 ന്
കുവൈറ്റ് സിറ്റി : പ്രമുഖ സാംസ്കാരിക സംഘടനയായ കല (ആർട്ട്) ശിശുദിനത്തോടനുബന്ധിച്ച് കുവൈറ്റിലെ ഇന്ത്യൻ സ്കൂൾ കുട്ടികൾക്കായി അമേരിക്കൻ ടൂറിസ്റ്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന “നിറം 2024” ചിത്ര രചനാ മത്സരം ഡിസംബർ 6 ന് വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടക്കും. അന്ന് ഉച്ചയ്ക്ക് ശേഷം രണ്ടുമണിക്ക് മത്സരങ്ങൾ ആരംഭിക്കും. പ്രഥമ ഇന്ത്യൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ 104-ആം ജന്മദിനത്തോടനുബന്ധിച്ച ശിശുദിനത്തിന്റെ ഭാഗമായാണ് കുട്ടികൾക്കായി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2005 മുതല് “നിറം” എന്ന നാമകരണത്തില് വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 20-ആം വാർഷികമാണ് ഈ വർഷം നടക്കുന്നത്.
ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായിരിക്കും മത്സരം നടത്തുക. ഗ്രൂപ്പ് എ – എല് കെ ജി മുതല് ഒന്നാം ക്ലാസ് വരെ, ഗ്രൂപ്പ് ബി – രണ്ടാം ക്ലാസ് മുതല് നാല് വരെ, ഗ്രൂപ്പ് സി – അഞ്ചാം ക്ലാസ് മുതല് ഏഴ് വരെ, ഗ്രൂപ്പ് ഡി – എട്ടാം ക്ലാസ് മുതല് പന്ത്രണ്ടാം ക്ലാസ് വരെ എന്നിങ്ങനെയാണ് ഗ്രുപ്പുകൾ തിരിച്ചിരിക്കുന്നത്. ആദ്യത്തെ രണ്ടു ഗ്രൂപ്പുകള്ക്ക് ക്രയോണ്സും കളർപെൻസിലും ഗ്രൂപ്പ് സി, ഡി എന്നിവർക്ക് വാട്ടര് കളറുകളും ഉപയോഗിക്കാം. ഇത് മത്സരാര്ത്ഥികള് കൊണ്ടുവരേണ്ടതാണ്. ഡ്രോയിംഗ് ഷീറ്റ് സംഘാടകർ നല്കും. ചിത്രരചന കൂടാതെ, ഏഴാം ക്ലാസ് മുതല് പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്കായി ക്ലേ സ്കൾപ്ചർ മത്സരവും, രക്ഷിതാക്കള്ക്കും സന്ദര്ശകര്ക്കും പങ്കെടുക്കാവുന്ന ഓപ്പൺ ക്യാൻവാസ് പെയിന്റിംഗും ഒരുക്കിയിട്ടുണ്ട്. ഓപ്പൺ ക്യാൻവാസ് മത്സരത്തിൽ പങ്കെടുക്കുന്നവര്ക്കും സമ്മാനം നേടാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
ഒന്നാം സമ്മാനം നേടുന്നവർക്ക് സ്വർണ നാണയം സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടും മൂന്നും സമ്മാനങ്ങൾക്കുപുറമെ 75 പേർക്ക് മെറിറ്റ് പ്രൈസും 10 ശതമാനം പേർക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതാണ്. ഓൺലൈൻ റെജിസ്ട്രേഷൻ ഡിസംബർ 3 വരെ www.kalakuwait.net എന്ന വെബ്സൈറ്റിലൂടെ ചെയ്യാവുന്നതാണ്. ഓൺസ്പോട്ട് രെജിസ്ട്രേഷനും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് kalakuwait@gmail.com എന്ന ഇ-മെയിൽ വഴിയും കൂടാതെ 67042514, 66114364, 66015466, 97219439 എന്നീ നമ്പറുകൾ വഴിയും ബന്ധപ്പെടാവുന്നതാണ്. കുവൈറ്റിലെ പ്രഗത്ഭ ആർട്ടിസ്റ്റുകൾ മത്സരം നിയന്ത്രിക്കും. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ കല(ആർട്ട്) പ്രസിഡന്റ് ശിവകുമാർ, ജനറൽ സെക്രട്ടറി അനീഷ് വർഗീസ്, നിറം ജനറൽ കൺവീനർ രാകേഷ് പി. ഡി. ട്രെഷറർ അജിത് കുമാർ, പബ്ലിക് റിലേഷൻ കൺവീനർ മുകേഷ്, മീഡിയ കൺവീനർ മുസ്തഫ, അമേരിക്കൻ ടൂറിസ്റ്റർ മാർക്കറ്റിംഗ് മാനേജർ ഹബീബ്, രെജിസ്ട്രേഷൻ കൺവീനർ സുനിൽ കുമാർ പ്രോഗ്രാം ജോയ്ൻഡ് കൺവീനർ അനീച്ച ഷൈജിത് എന്നിവർ പങ്കെടുത്തു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login