National
വന്ദേഭാരത് എക്സ്പ്രസിൽ തീപിടുത്തം
Delhi
രാജ്യത്ത് വീണ്ടും പാചകവാതക സിലിണ്ടര്‍ വില വർദ്ധിപ്പിച്ചു
ന്യൂഡൽഹി: പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. വാണിജ്യ സിലിണ്ടര്‍ വില 16രൂപ 50 പൈസ വർദ്ധിപ്പിച്ചു. പുതിയ വില ഇന്നുമുതല്‍ പ്രാബല്യത്തിലായി. അതേസമയം ഗാര്‍ഹിക പാചക വാതക വിലയില്‍ മാറ്റമില്ല. തുടര്‍ച്ചായ അഞ്ചാം മാസമാണ് വില വർദ്ധിപ്പിക്കുന്നത്. അഞ്ച് മാസത്തിനിടെ കൂട്ടിയത് 173. 5 രൂപയാണ്. കഴിഞ്ഞ നവംബറില്‍ എണ്ണക്കമ്പനികള്‍ വാണിജ്യ സിലിണ്ടറിന് 62 രൂപ വര്‍ധിപ്പിച്ചിരുന്നു.
വില കൂട്ടിയതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി വര്‍ധിച്ചു. ഡല്‍ഹിയില്‍ ഗ്യാസ് സിലിണ്ടറിന്റെ വില 1818 രൂപയാണ്. കോല്‍ക്കത്തയില്‍ 1927 രൂപയും മുംബൈയില്‍ 1771 രൂപയും ചെന്നൈയില്‍ 1980.50 രൂപയുമാണ് വില.
Featured
ശ്രീനിവാസൻ വധക്കേസിൽ ഹൈക്കോടതിക്ക് പിഴവെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ശ്രീനിവാസൻ വധക്കേസിൽ ഹൈക്കോടതിക്ക് പിഴവെന്ന് സുപ്രീംകോടതി. കേസിലെ 17 പ്രതികൾക്ക് ജാമ്യം അനുവദിച്ചതിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെ ന്നാണ് സുപ്രീംകോടതിയുടെ കണ്ടെത്തൽ. ഹൈക്കോടതി 17 പ്രതികൾക്ക് ഒരുമിച്ച് ജാമ്യം നൽകിയതിനെ ചോദ്യം ചെയ്‌ത് എൻഐഎയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതിനു പുറമേ കേസിൽ ജാമ്യം നിഷേധിച്ചവരും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരിഗണിക്കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേസിൽ ഹൈക്കോടതി ജാമ്യം നിഷേധിച്ചവരുടെ കാര്യത്തിൽ അത്തരത്തിലുള്ള പരിശോധന ഉണ്ടായെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ജാമ്യം ലഭിച്ച 17 പേർക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹർജി അടുത്തമാസം വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
Featured
സംഭല്‍ പള്ളി സര്‍വേ നിർത്തിവെക്കണം, ഹൈക്കോടതിയില്‍ ഹർജി നൽകണമെന്നും സുപ്രീംകോടതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ഷാഹി ജുമാമസ്ജിദിൽ നടത്തുന്ന സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് സുപ്രീംകോടതി. പള്ളിക്കമ്മറ്റിക്കാര്‍ ഹൈക്കോടതിയില്‍ അടിയന്തരമായി ഹര്‍ജി സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു. സമാധാന അന്തരീക്ഷം നിലനിർത്തണമെന്നും മറ്റൊരു നടപടിയും ഉണ്ടാകരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സര്‍വേക്ക് ഉത്തരവിട്ട പ്രാദേശിക സിവില്‍കോടതിയുടെ നടപടി റദ്ദാക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി പരിഗണിച്ചത്. പ്രാദശിക സിവില്‍കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ സര്‍വേയ്ക്ക് എത്തിയപ്പോഴായിരുന്നു സംഘര്‍ഷമുണ്ടാവുകയും മൂന്നുപേര്‍ കൊല്ലപ്പെടുകയും ചെയ്തത്. ഇതിലാണ് ഇപ്പോൾ സ്‌പ്രേയിം കോടതിയുടെ നിർദേശം.
-
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login