Connect with us
48 birthday
top banner (1)

Delhi

ഡൽഹി വിവേക് വിഹാർ ആശുപത്രിയിലെ തീപ്പിടുത്തം; മരിച്ച നവജാതശിശുക്കളുടെ എണ്ണം ഏഴായി

Avatar

Published

on

ന്യൂഡൽഹി: ഡൽഹി വിവേക് വിഹാറിലെ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നവജാതശിശുക്കളുടെ എണ്ണം ഏഴായി. മറ്റ് അഞ്ച് കുട്ടികൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. വിവേക് വിഹാറിലെ ബേബി കെയർ ആശുപത്രിയിൽ ശനിയാഴ്‌ച രാത്രി 11ഓടെയാണ് സംഭവം. ആശുപത്രിക്ക് തൊട്ടുതാഴെ പ്രവർത്തിക്കുന്ന ഓക്സിജൻ റീഫില്ലിംഗ് കേന്ദ്രത്തിൽനിന്നാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് വിവരം. അഞ്ച് തവണ പൊട്ടിത്തെറി ഉണ്ടായതായാണ് ദൃക്സാക്ഷികൾ പറയുന്നത്. ആശുപത്രിക്ക് കൂടാതെ സമീപത്തെ രണ്ട് കെട്ടിടങ്ങളിലും തീ പടർന്നു കയറി. ഒരുവാനും ബൈക്കും പൂർണമായും ക ത്തി നശിച്ചിട്ടുണ്ട്.

അതേസമയം ബേബി കെയൽ ആശുപത്രി ഉടമ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. പശ്ചിംവിഹാർ സ്വദേശി നവീൻ കിച്ചി ആണ് ഒളിവിലുളളത്. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഇയാൾക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.

Advertisement
inner ad

Delhi

ആശാ ലോറൻസ് സുപ്രീം കോടതിയിൽ

Published

on

ഡൽഹി: എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ആശാ ലോറൻസ് സുപ്രീം കോടതിയിൽ അപ്പീൽ നൽകി.

നടപ്പാക്കിയത് രാഷ്ട്രീയ തീരുമാനമെന്ന് ആശ. സി പി എമ്മിനെ എതിർ കക്ഷിയാക്കിയാണ് അപ്പീൽ.

Advertisement
inner ad
Continue Reading

Delhi

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം; സംസ്ഥാനത്തിനും പിഎസ് സിക്കും മറുപടി നല്‍കാൻ ആറ് ആഴ്ച സമയം അനുവദിച്ച്‌, സുപ്രീംകോടതി

Published

on

ന്യൂഡൽഹി: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയില്‍ സംസ്ഥാന സർക്കാരിനും പിഎസ് സി ( PSC)ക്കും മറുപടി നല്‍കാൻ ആറ് ആഴ്ച സമയം അനുവദിച്ച്‌ സുപ്രീംകോടതി.ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. നേരത്തെ കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കാൻ തീരുമാനിച്ചിരുന്നു. സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികളുടെ മറുപടി ലഭിച്ച ശേഷം സുപ്രീംകോടതി വിശദമായ വാദം കേള്‍ക്കും. കോടതിയില്‍ കേരളത്തില്‍ നിന്നുള്ള ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് എന്ന സംഘടനയാണ് നേരത്തെ ഹർജി നല്‍കിയത്. യാതൊരു ചട്ടവും പാലിക്കാതെയാണ് പേഴ്സണണ്‍ സ്റ്റാഫുകളുടെ നിയമനമെന്നും പെൻഷൻ നല്‍കാനുള്ള ചട്ടം ഭരണഘടനവിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദം.

Continue Reading

Delhi

ബി.ജെ.പി സര്‍ക്കാര്‍ യുവാക്കള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ പ്രതീകമായി മാറി: പ്രിയങ്ക ഗാന്ധി

Published

on


ന്യൂഡല്‍ഹി: ബീഹാറിലെ ‘ഇരട്ട എന്‍ജിന്‍’ ബി.ജെ.പി സര്‍ക്കാര്‍ യുവാക്കള്‍ക്കു നേരെയുള്ള അതിക്രമങ്ങളുടെ പ്രതീകമായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ബിഹാര്‍ പി.എസ്.സി പരീക്ഷയിലെ പേപ്പര്‍ ചോര്‍ച്ചക്കെതിരെയും ക്രമക്കേടുകള്‍ക്കെതിരെയും കഴിഞ്ഞ ദിവസം പ്രതിഷേധിച്ച ഉദ്യോഗാര്‍ഥികള്‍ക്കുമേല്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനു പിന്നാലെയാണ് പ്രിയങ്കയുടെ പ്രതികരണം.

പരീക്ഷകളിലെ അഴിമതിയും കൃത്രിമവും പേപ്പര്‍ ചോര്‍ച്ചയും തടയുക എന്നത് സര്‍ക്കാറിന്റെ കടമയാണ്. എന്നാല്‍, അഴിമതി തടയുന്നതിന് പകരം വിദ്യാര്‍ഥികള്‍ ശബ്ദമുയര്‍ത്തുന്നത് തടയുകയാണ് അവര്‍ ചെയ്യുന്നതെന്ന് പ്രിയങ്ക ‘എക്സി’ലെ പോസ്റ്റില്‍ പറഞ്ഞു. ഈ കൊടും തണുപ്പില്‍ യുവാക്കള്‍ക്ക് നേരെ വെള്ളം ചീറ്റുന്നതും ലാത്തിച്ചാര്‍ജും മനുഷ്യത്വരഹിതമാണ്. ബി.ജെ.പിയുടെ ഇരട്ട എന്‍ജിന്‍ യുവാക്കള്‍ക്ക് നേരെയുള്ള ഇരട്ട ക്രൂരതയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്നും കോണ്‍ഗ്രസ് എം.പി പറഞ്ഞു.

Advertisement
inner ad

ഡിസംബര്‍ 13 ന് സംസ്ഥാനത്ത് നടന്ന ബി.പി.എസ്.സി പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചിരുന്നു.

Advertisement
inner ad
Continue Reading

Featured