തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് പ്രതികൾക്കതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ബിനോയ് ജേക്കബ്, സ്വപ്ന സുരേഷ്, ദീപക് ആന്റോ, ഷീബ നീതു മോഹൻ ഉമ മഹേശ്വരി സുധാകർ സത്യ സുബ്രമണ്യം, Rms രാജൻ, ലീന ബിനീഷ് അഡ്വ. ശ്രീജ ശശിധരൻ എന്നിവരെയാണ് കുറ്റപത്രത്തിൽ പ്രതി ചേർത്തിരിക്കുന്നത്.
രണ്ടാം പ്രതിയായ എച്ച് ആർ മാനേജറായിരുന്ന സ്വപ്ന സുരേഷാണ് വ്യാജ പരാതിയുണ്ടാക്കിയതെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. കേസിൽ എയർ ഇന്ത്യ സാറ്റ്സ് വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. എയർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവെന്ന് എന്നാണ്കണ്ടെത്തൽ. 2016ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം നൽകുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കുറ്റപത്രം നൽകിയത്. പൊലീസ് ആദ്യം എഴുതി തള്ളിയ കേസിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ കുറ്റപത്രം നൽകിയത്.
വ്യാജ പീഡന പരാതി: സ്വപ്ന സുരേഷിനെതിരേ കുറ്റപത്രം
