Connect with us
48 birthday
top banner (1)

Cinema

മകനെ മയക്കു മരുന്ന് കേസിൽ പെടുത്തി ഷാരൂഖാനിൽ നിന്ന് 25 കോടി തട്ടിയെടുക്കാൻ എൻസിബി സോണൽ ഡയറക്റ്റർ: സിബിഐ

Avatar

Published

on

മുംബൈ: മയക്കുമരുന്ന് കേസിൽ മെ​ഗാസ്റ്റാർ ഷാരൂ ഖാന്റെ മകൻ ആര്യൻ ഖാനെ കുടുക്കാതിരിക്കാൻ വാങ്കഡെയും മറ്റുള്ളവരും ഷാരൂഖ് ഖാനിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതായി സി.ബി.ഐ എഫ്‌ഐആർ. എൻസിബി മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് വേണ്ടി സാക്ഷിയായ കെപി ഗോസാവി ഷാരൂഖ് ഖാനിൽ നിന്ന് 25 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് കേസ്.

2008 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ സമീർ വാങ്കഡെ, എൻസിബിയിലെ സൂപ്രണ്ട് വിവി സിംഗ്, ആര്യൻ ഖാൻ മയക്കുമരുന്ന് കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ ആശിഷ് രഞ്ജൻ എന്നിവരെയും കെ.പി ഗോസാവിയെയും കൂട്ടാളി ഡിസൂസയെയും കേസിൽ പ്രതികളാക്കി സിബിഐ എഫ്‌ഐആർ ഫയൽ ചെയ്തു. സമീർ വാങ്കഡെ, കെപി ഗോസാവിയെയും പ്രഭാകർ സെയിലിനെയും പ്രതികൾക്കെതിരായ നടപടികളിൽ സ്വതന്ത്ര സാക്ഷിയാക്കാൻ നിർദേശിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.

Advertisement
inner ad

എഫ്‌ഐആർ പ്രകാരം, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ പ്രതികളെ എൻസിബി ഓഫീസിലേക്ക് കൊണ്ടുവന്നത് സ്വതന്ത്ര സാക്ഷിയായ കെപി ഗോസാവിയുടെ സ്വകാര്യ വാഹനത്തിലാണ്. സാക്ഷിയായ കെപി ഗോസാവിയെ കുറ്റാരോപിതരുടെ കൂട്ടത്തിൽ ഹാജരാകാൻ അനുവദിച്ചു. കൂടാതെ റെയ്ഡിന് ശേഷം എൻസിബി ഓഫീസിൽ വരാൻ പോലും അനുവദിച്ചു. ഇത് സാക്ഷിക്ക് വേണ്ടിയുള്ള മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും ഇതെല്ലാം കേസ് കെട്ടിച്ചമക്കാനായി ഉദ്യോഗസ്ഥൻ ബോധപൂർവം ചെയ്തതാണെന്നും എഫ്‌ഐആറിൽ പറയുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

മേഘമൽഹാർ രാഗത്തിൽ മഴ പശ്ചാത്തലമായ മ്യൂസിക്കൽ ആൽബം ‘മഴയേ ‘

Published

on

കോഴിക്കോട്∙ സംവിധായകൻ അരവിന്ദനെയും സുരാസുവിനെയുമൊക്കെ കുട്ടിക്കാലംതൊട്ട് കണ്ടുവളർന്ന ഒരാൾ. എഴുപതാംവയസ്സിൽ അദ്ദേഹം ഒരു മ്യൂസിക്കൽ വിഡിയോയിൽ ക്യാമറയ്ക്കു മുന്നിലെത്തിയത് നായകനായാണ്. അഭിനയിക്കുമ്പോൾ അദ്ദേഹമോർത്തത് അരവിന്ദൻ പണ്ടു പറഞ്ഞുകേട്ട വാക്കുകളാണ്…‘‘ക്യാമറാമാന്റെ കയ്യിലെ മെറ്റീരിയലാണ് അഭിനേതാവ്. സ്വാഭാവികമായിരിക്കണം പെരുമാറ്റം.’’കഴി‍ഞ്ഞ ദിവസം പുറത്തിറങ്ങിയ ‘മഴയേ’ എന്ന മ്യൂസിക്കൽ വിഡിയോയിലാണ് വെങ്കിടേഷ് മനോഹർ എന്ന എഴുപതുകാരൻ നായകനായെത്തിയത്.

1954 ഓഗസ്റ്റ് ഏഴിനു ജനിച്ചയാളാണ് വെങ്കിടേഷ്.കുട്ടിക്കാലത്ത് കോഴിക്കോട് നഗരത്തിൽ പാരഗൺ‍ ഹോട്ടലിനു സമീപത്താണ് മനോഹറും കുടുംബവും താമസിച്ചിരുന്നത്. അന്ന് പാരഗൺ ഹോട്ടലിനുമുകളിൽ ലോഡ്ജുണ്ട്. മനോഹറിന് പത്തുപന്ത്രണ്ടു വയസ്സുള്ള കാലത്ത് അവിടെയാണ് സംവിധായകൻ അരവിന്ദൻ താമസിച്ചിരുന്നത്. അരവിന്ദന്റെ മുറിയിൽ ആർടിസ്റ്റ് നമ്പൂതിരിയും സുരാസുവുമടക്കമുള്ള കലാകാരൻമാർ ഒത്തുകൂടുമായിരുന്നു. ഉത്തരായണം പോലുള്ള സിനിമകളുടെ ചിന്ത പിറന്നത് ഈ മുറിയിൽവച്ചാണ്. അന്ന് ആ മുറിയിലെ സന്ദർശകനായിരുന്ന വെങ്കിടേഷ് മനോഹർ ഇവരെല്ലാവരുമായും സൗഹൃദമുണ്ടാക്കിയിരുന്നു.പിൽക്കാലത്ത് സംവിധായകൻ ജോൺ ഏബ്രഹാമിന്റെ അമ്മ അറിയാൻ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ അഭിനേതാവായെത്തിയ ഹരിയുടെ സഹായിയായി വെങ്കിടേഷ് മനോഹറും കൂടെയുണ്ടായിരുന്നു. അന്നുംഇന്നും നല്ല സിനിമകളെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് മനോഹർ. പല ഭാഷകളിലുള്ള കലാമൂല്യമുള്ള സിനിമകൾ കാണുന്നയാളാണ്. നല്ല വായനക്കാരനുമാണ്.മുതിർന്നപ്പോൾ പൈ ബുക്സിൽ ജീവനക്കാരനായി. അക്കാലത്ത് കുഞ്ഞുണ്ണി മാഷും പുനത്തിൽ കുഞ്ഞബ്ദുല്ലയുമടക്കമുള്ളവരുമായി സൗഹൃദത്തിലായി. മൾബറി ബുക്സ് ഉടമയും കവിയുമായ ഷെൽവിയടക്കമുള്ളവരുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു. നിലവിൽ മലയാള മനോരമയുടെ സർക്കുലേഷൻ വിഭാഗത്തിലാണ് മനോഹർ ജോലി ചെയ്യുന്നത്.

Advertisement
inner ad

മഴയുടെ പശ്ചാത്തലത്തിൽ മേഘമൽഹാർ രാഗത്തിൽ ഒരുക്കിയ ചെറിയൊരു ആൽബം സോങ്ങാണ് ‘മഴയേ’. വിരഹം സൃഷ്ടിക്കുന്ന ശൂന്യതയാണ് പാട്ടിൽ കേൾവിക്കാരനെ കാത്തിരിക്കുന്നത്.കോഴിക്കോട് മുഖദാർ സ്വദേശിയായ യുവ ഗായകൻ അഹമ്മദ് ജംഷീദാണ് പാട്ട് പാടിയത്. വിവിധ മ്യൂസിക്കൽ ആൽബങ്ങളിലൂടെ ശ്രദ്ധേയനാണ് അഹമ്മദ് ജംഷീദ്.മാധ്യമപ്രവർത്തകനും ഗാനരചയിതാവുമായ മിത്രൻ വിശ്വനാഥാണ് പാട്ടെഴുതിയത്. കോഴിക്കോട് സിറ്റിപൊലീസിലെ പൊലീസുകാരനും സംഗീതജ്ഞനുമായ പ്രശാന്ത് മൽഹാറാണ് സംഗീതസംവിധാനം നിർവഹിച്ചത്. തൃശൂർ സ്വദേശിയായ സംഗീതജ്ഞൻ എഡ്വിൻ ജോൺസണാണ് പാട്ടിന് പശ്ചാത്തല സംഗീതമൊരുക്കിയത്. പൂർണമായും സാംസങ് എ 53 എന്ന മൊബൈൽഫോണിൽ ചിത്രീകരിച്ചതാണ് മഴയേ എന്ന പാട്ട്.

Advertisement
inner ad
Continue Reading

Cinema

ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ കേസ്; പരാതിക്കാരി തൊടുപുഴ സ്റ്റേഷനിലെത്തി

Published

on

തൊടുപുഴ: ഷൂട്ടിങ് ലൊക്കേഷനിൽ നടൻ ജയസൂര്യ അപമാനിച്ചെന്ന കേസിൽ പരാതിക്കാരിയായ നടി തൊടുപുഴ പൊലീസ് സ്റ്റേഷനിൽ എത്തി. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം കരമന പൊലീസ് എടുത്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. 2013ൽ തൊടുപുഴയിൽ ചിത്രീകരിച്ച ‘പിഗ്‌മാൻ’ സിനിമയുടെ സെറ്റിൽ വച്ച് ജയസൂര്യ ലൈംഗിക അതിക്രമം കാണിച്ചുവെന്നായിരുന്നു നടിയുടെ പരാതി. ജയസൂര്യ കടന്നുപിടിച്ചെന്നാണ് നടി അന്വേഷണ ചുമതലയുള്ള ഐജി ജി. പൂങ്കുഴലിക്ക് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരമന പൊലീസ് കേസെടുത്തത്. ഇതിന്റെ എഫ്ഐആർ തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു. നേരത്തേ, സെക്രട്ടേറിയറ്റിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ സിനിമയുടെ ഷൂട്ടിങ്ങിനിടെ ജയസൂര്യ കടന്നുപിടിച്ചെന്ന ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Cinema

നടൻ വി പി രാമചന്ദ്രൻ അന്തരിച്ചു

Published

on

സീരിയൽ, സിനിമാ നടനും ഡബ്ബിങ് ആർടിസ്റ്റുമായ വി പി രാമചന്ദ്രൻ (81) അന്തരിച്ചു. സംഗീത നാടക അക്കാദമി അവാർഡ് ജേതാവും റിട്ടയേർഡ് എയർ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കൻ കോൺസുലേറ്റ് ജീവനക്കാരനുമായിരുന്നു. ഇദ്ദേഹം പയ്യന്നൂർ സ്വദേശിയാണ്. പ്രശസ്ത നർത്തകൻ പത്മഭൂഷൻ വി പി ധനഞ്ജയന്റെ സഹോദരനാണ്. സംസ്കാരം നാളെ(5) രാവിലെ 9 മണിക്ക്. 1987 മുതൽ 2016 വരെ സിനിമയിൽ സജീവമായിരുന്നു. 19 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭാര്യ വത്സ രാമചന്ദ്രൻ (ഓമന ). മക്കൾ ദീപ (ദുബായ് ). ദിവ്യ രാമചന്ദ്രൻ (നർത്തകി, ചെന്നൈ ). മരുമക്കൾ മാധവൻ കെ (ബിസിനസ്‌, ദുബായ് ). ശിവസുന്ദർ (ബിസിനസ്‌, ചെന്നൈ). മറ്റ് സഹോദരങ്ങൾ പ വി.പി.മനോമോഹൻ, വി.പി.വസുമതി, പരേതരായ വേണുഗോപാലൻ മാസ്റ്റർ, രാജലക്ഷ്‌മി, മാധവികുട്ടി, പുഷ്പവേണി.

Continue Reading

Featured